മംഗളൂരു ദേശീയപാതയിൽ അടിപ്പാത മതിലും സർവ്വീസ് റോഡും തകർന്നു

ബെംഗളൂരു: മംഗളൂരു ദേശീയപാതയിൽ ഉടുപ്പിക്കടുത്ത് നിർമാണത്തിലിരിക്കുന്ന അടിപ്പാത മതിലും   സർവ്വീസ് റോഡും തകർന്നു.

കെട്ടിടത്തിൽ അപകതയുണ്ടെന്ന് നാട്ടുകാർ നേരത്തെ ആരോപിച്ച അടിപ്പാതയാണ് തകർന്നത്.

കല്ലിനപുര സന്തേകട്ടെയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം.

നിർമ്മാണത്തിലെ അപകാതയും തുടർച്ചയായി മഴയും പെയ്തതോടെ മൂന്ന് ദിവസം മുൻപേ തന്നെ മതിലിന്റെ ഭാഗങ്ങൾ പൊളിഞ്ഞ് തുടങ്ങിയിരുന്നു.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

തുടർന്ന് വാഹനങ്ങൾ ഇടത് വശം വഴി തിരിച്ചു വിട്ടത് കാരണം വൻ അപകടം ഒഴിവായി.

എന്നാൽ തകർന്ന റോഡിന് തൊട്ടടുത്തായി കഴിഞ്ഞ ദിവസം തുറന്ന ഇരുനില കെട്ടിടങ്ങൾ അപകടാവസ്ഥയിലായി.

നിരവധി വീടുകളും സമീപത്തുണ്ട്. അടിപാത നിർമാണത്തിൽ അഴിമതിയാരോപിച്ച നാട്ടുകാർ നേരത്തെ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ നിർമ്മാണം അടുത്തിടെ നിർത്തിവെച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts