ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്ക് ശാഖകൾക്ക് ആകെ 10 ദിവസം അവധിയായിരിക്കും. ദേശീയ അവധികൾ, പ്രദേശിക ആഘോഷങ്ങൾ, സാധാരണ വാരാന്ത്യ അവധികളായ രണ്ടാം-നാലാം ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടെയാണ് ഇത്.
ഗാന്ധി ജയന്തി പ്രമാണിച്ചുള്ള അവധിയോടെയാണ് മാസത്തിലെ ബാങ്ക് അവധികൾ ആരംഭിച്ചത്. ദസറ ആഘോഷങ്ങൾ, മഹാനവമി, ആയുധപൂജ, വിജയദശമി, വാൽമീകി ജയന്തി എന്നീ പ്രാദേശിക ആഘോഷങ്ങളും ഈ മാസത്തിലെ ബാങ്ക് പ്രവർത്തനങ്ങളെ ബാധിക്കും.
ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുമെങ്കിലും ഓൺലൈൻ ബാങ്കിങ്, മൊബൈൽ ബാങ്കിങ്, എ.ടി.എം സേവനങ്ങൾ എന്നിവ സാധാരണ പോലെ തടസ്സമില്ലാതെ ലഭ്യമാകും. നേരിട്ട് ശാഖകളിൽ എത്തി ചെയ്യേണ്ട അടിയന്തര ഇടപാടുകൾ ഉള്ള ഉപഭോക്താക്കൾ ഈ അവധി ദിവസങ്ങൾ കണക്കിലെടുത്ത് കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനങ്ങൾക്കനുസരിച്ച് ബാങ്ക് അവധികളിൽ വ്യത്യാസം വരാമെന്നതിനാൽ ഉപഭോക്താക്കൾ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കേണ്ടതുമാണ്.
അവധി ദിവസങ്ങൾ
-
ഒക്ടോബർ 4: ഞായറാഴ്ച
-
ഒക്ടോബർ 10: രണ്ടാം ശനി
-
ഒക്ടോബർ 11: ഞായറാഴ്ച
-
ഒക്ടോബർ 18: ഞായറാഴ്ച
-
ഒക്ടോബർ 20: മഹാനവമി / ആയുധപൂജ
-
ഒക്ടോബർ 21: വിജയദശമി
-
ഒക്ടോബർ 24: നാലാം ശനി
-
ഒക്ടോബർ 25:ഞായറാഴ്ച
-
ഒക്ടോബർ 26: വാൽമീകി ജയന്തി
