വിധാന സൗധയും വെള്ളത്തിൽ; പ്രതിപക്ഷ നേതാവിന്റെ മുറിയിൽ ‘നീന്തൽക്കുളം

ബെംഗളൂരു: സിലിക്കൺ സിറ്റിയെ പിടിച്ചുലച്ച പേമാരിയിൽ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ വിധാന സൗധയ്ക്കും രക്ഷയില്ല. ഒന്നര മണിക്കൂറിലേറെ നീണ്ടുനിന്ന കനത്ത മഴയിലും ആലിപ്പഴ വർഷത്തിലും വിധാന സൗധയുടെ മൂന്ന് നിലകളിലെയും ഇടനാഴികൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. മതിയായ ഡ്രെയിനേജ് സംവിധാനങ്ങളുടെ അഭാവമാണ് ഇത്രയും സുപ്രധാനമായ കെട്ടിടത്തിനുള്ളിൽ വെള്ളം കയറാൻ കാരണമായതെന്ന ആക്ഷേപം ശക്തമാണ്.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

പ്രതിപക്ഷ നേതാവ് ആർ. അശോകിന്റെ മുറിയിൽ വെള്ളം കയറി നീന്തൽക്കുളത്തിന് സമാനമായ അവസ്ഥയുണ്ടായി. ഉദ്യോഗസ്ഥരും ജീവനക്കാരും പൊതുജനങ്ങളും വെള്ളത്തിലൂടെ നടന്നുനീങ്ങുന്ന കാഴ്ചയാണ് ഭരണകേന്ദ്രത്തിനുള്ളിൽ കാണാൻ കഴിഞ്ഞത്. വെള്ളം ഒഴുക്കിവിടാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സ്ഥിതിഗതികൾ വഷളാക്കി.

നഗരത്തിലെ സാധാരണക്കാരുടെ വീടുകളിൽ വെള്ളം കയറുന്നത് പതിവാണെങ്കിലും, അതീവ സുരക്ഷയുള്ള വിധാന സൗധയ്ക്കുള്ളിലെ ഈ വെള്ളക്കെട്ട് സർക്കാരിന്റെ തയ്യാറെടുപ്പുകളിലെ പാളിച്ചയാണ് എടുത്തുകാണിക്കുന്നത്. കാലം തെറ്റിപ്പെയ്ത മഴ നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ ഒരിക്കൽ കൂടി തുറന്നുകാട്ടിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts