സംസ്ഥാനത്ത് വീണ്ടും ഹിജാബ് വിവാദം; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവ്

ബംഗളുരു : ബിജിഎസ് സയൻസ് അക്കാദമിയിൽ നടന്ന സിഇടി (CET) പരീക്ഷ എഴുതാൻ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിക്ക് അനുമതി നിഷേധിച്ചതായി പരാതി. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ പിതാവ് കർണാടക പരീക്ഷാ അതോറിറ്റിക്ക് (KEA) രേഖാമൂലം പരാതി നൽകി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ വിഷയത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.

പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിനിയെ ഹിജാബ് നീക്കം ചെയ്യാതെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം. ഇതേത്തുടർന്ന് പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന് പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം വിദ്യാർത്ഥിനി, രക്ഷിതാവ്, പരീക്ഷാ കേന്ദ്രം പ്രിൻസിപ്പൽ എന്നിവരിൽ നിന്ന് മൊഴിയെടുത്തു.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

വിഷയത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി എം.സി. സുധാകർ അറിയിച്ചു. പരീക്ഷാ വേളയിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തതയുണ്ടായിരിക്കെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts