ബെംഗളൂരുവിൽ നിന്നും കഴിച്ച പനീർ ടിക്ക റോളിൽ പല്ലി; കഴിച്ച യുവാവ് ആശുപത്രിയിൽ, ബേക്കറിക്കെതിരെ കേസ്

ബെംഗളൂരു: മഗഡി മെയിൻ റോഡിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ പനീർ ടിക്ക റോളിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. റോൾ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട അഗ്രഹാര ദാസറഹള്ളി സ്വദേശിയായ ദീപു (32) എന്ന യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 25-ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. ഭക്ഷണത്തിൽ പല്ലിയെ കണ്ടതിനെത്തുടർന്ന് ദീപു ബേക്കറി ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും തങ്ങളുടെ സ്ഥാപനം വൃത്തിയുള്ളതാണെന്ന മറുപടി നൽകി അവർ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു

ബേക്കറിയിൽ വെച്ച് തന്നെ ഛർദ്ദിച്ച ദീപുവിനെ തുടർന്ന് ജീവനക്കാർ കാമാക്ഷിപാളയത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ യുവാവിന് വയറിളക്കം ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 24 മണിക്കൂർ നിരീക്ഷണത്തിൽ പാർപ്പിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ ആശുപത്രി ചിലവുകൾ വഹിക്കാൻ ബേക്കറി അധികൃതർ തയ്യാറായില്ലെന്നും തങ്ങൾക്ക് പരിചയമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ ആവശ്യപ്പെട്ടെന്നും ദീപു ആരോപിച്ചു. താൻ ചികിത്സയിൽ കഴിയുന്നതിനിടെ ബേക്കറി ജീവനക്കാർ അവിടെ നിന്ന് കടന്നുകളഞ്ഞതായും യുവാവ് പോലീസിനോട് പറഞ്ഞു.

സംഭവത്തിൽ ഗോവിന്ദരാജ നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അശ്രദ്ധമായി വിഷാംശമുള്ള വസ്തുക്കൾ ഭക്ഷണത്തിൽ കലർന്നതിനെതിരെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, പല്ലിയെ കണ്ടയുടൻ പരിഭ്രാന്തനായി ഛർദ്ദിച്ചതിനാൽ അതിന്റെ ചിത്രം പകർത്താൻ കഴിഞ്ഞില്ലെന്ന് പരാതിക്കാരൻ പോലീസിനെ അറിയിച്ചു. ബേക്കറിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ സന്ദർശനം: ബെംഗളൂരുവിൽ നാളെ (മെയ് 10) വ്യാപക ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
[masterslider id="10"]

Related posts