ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ അപകടം; മരിച്ചവരിൽ മലയാളികൾ

ബെംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളികളും. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. കുടുംബശ്രീ പ്രവർത്തകരായ ഇവരെല്ലാം ബംഗളൂരുവിലേക്ക് വിനോദയാത്ര വന്ന 52 അംഗ സംഘത്തിലെ അംഗങ്ങളാണ്. കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് ബെംഗളൂരുവിൽ ഏഴ് പേർ മരിച്ചത്. ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് വൻ ദുരന്തമുണ്ടായത്. മൂന്ന് കുട്ടികളടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതിൽ തകർന്ന് വീണതാണ് ദുരന്തമായത്. ബസ് സ്റ്റാൻഡിനും മാർക്കറ്റിനും…

Read More

ബെംഗളൂരുവിൽ നിന്നും കഴിച്ച പനീർ ടിക്ക റോളിൽ പല്ലി; കഴിച്ച യുവാവ് ആശുപത്രിയിൽ, ബേക്കറിക്കെതിരെ കേസ്

ബെംഗളൂരു: മഗഡി മെയിൻ റോഡിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ പനീർ ടിക്ക റോളിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. റോൾ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട അഗ്രഹാര ദാസറഹള്ളി സ്വദേശിയായ ദീപു (32) എന്ന യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 25-ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. ഭക്ഷണത്തിൽ പല്ലിയെ കണ്ടതിനെത്തുടർന്ന് ദീപു ബേക്കറി ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും തങ്ങളുടെ സ്ഥാപനം വൃത്തിയുള്ളതാണെന്ന മറുപടി നൽകി അവർ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ബേക്കറിയിൽ വെച്ച് തന്നെ ഛർദ്ദിച്ച ദീപുവിനെ തുടർന്ന് ജീവനക്കാർ കാമാക്ഷിപാളയത്തിന്…

Read More

സംസ്ഥാനത്ത് വീണ്ടും ഹിജാബ് വിവാദം; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവ്

ബംഗളുരു : ബിജിഎസ് സയൻസ് അക്കാദമിയിൽ നടന്ന സിഇടി (CET) പരീക്ഷ എഴുതാൻ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിക്ക് അനുമതി നിഷേധിച്ചതായി പരാതി. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ പിതാവ് കർണാടക പരീക്ഷാ അതോറിറ്റിക്ക് (KEA) രേഖാമൂലം പരാതി നൽകി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ വിഷയത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിനിയെ ഹിജാബ് നീക്കം ചെയ്യാതെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം. ഇതേത്തുടർന്ന് പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന് പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട്…

Read More

വിധാന സൗധയും വെള്ളത്തിൽ; പ്രതിപക്ഷ നേതാവിന്റെ മുറിയിൽ ‘നീന്തൽക്കുളം

ബെംഗളൂരു: സിലിക്കൺ സിറ്റിയെ പിടിച്ചുലച്ച പേമാരിയിൽ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ വിധാന സൗധയ്ക്കും രക്ഷയില്ല. ഒന്നര മണിക്കൂറിലേറെ നീണ്ടുനിന്ന കനത്ത മഴയിലും ആലിപ്പഴ വർഷത്തിലും വിധാന സൗധയുടെ മൂന്ന് നിലകളിലെയും ഇടനാഴികൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. മതിയായ ഡ്രെയിനേജ് സംവിധാനങ്ങളുടെ അഭാവമാണ് ഇത്രയും സുപ്രധാനമായ കെട്ടിടത്തിനുള്ളിൽ വെള്ളം കയറാൻ കാരണമായതെന്ന ആക്ഷേപം ശക്തമാണ്. പ്രതിപക്ഷ നേതാവ് ആർ. അശോകിന്റെ മുറിയിൽ വെള്ളം കയറി നീന്തൽക്കുളത്തിന് സമാനമായ അവസ്ഥയുണ്ടായി. ഉദ്യോഗസ്ഥരും ജീവനക്കാരും പൊതുജനങ്ങളും വെള്ളത്തിലൂടെ നടന്നുനീങ്ങുന്ന കാഴ്ചയാണ് ഭരണകേന്ദ്രത്തിനുള്ളിൽ കാണാൻ കഴിഞ്ഞത്. വെള്ളം ഒഴുക്കിവിടാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സ്ഥിതിഗതികൾ…

Read More

ബെംഗളൂരുവിൽ പ്രളയക്കെടുതി; ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് മരണം: അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: സിലിക്കൺ സിറ്റിയെ നടുക്കി പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയുടെ കൂറ്റൻ മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് പേർ ദാരുണമായി കൊല്ലപ്പെട്ടു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആരംഭിച്ച ശക്തമായ കാറ്റും ആലിപ്പഴ വർഷവും നഗരത്തെ സ്തംഭിപ്പിച്ചു. മഴയിൽ നിന്ന് രക്ഷനേടാനായി വഴിയോര കച്ചവടക്കാരും കാൽനടയാത്രക്കാരും ആശുപത്രിയുടെ കോമ്പൗണ്ട് മതിലിനോട് ചേർന്ന് അഭയം തേടിയപ്പോഴാണ് അപകടം സംഭവിച്ചത്. മഴയുടെ സമ്മർദ്ദവും ശക്തമായ കാറ്റുമാണ്…

Read More

ബെംഗളൂരുവിൽ പ്രളയസമാനമായ മഴ;? ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ വെള്ളം കയറി, യാത്രക്കാർ വലഞ്ഞു

ബെംഗളൂരു: സിലിക്കൺ സിറ്റിയെ സ്തംഭിപ്പിച്ച കനത്ത മഴയിൽ നിന്ന് മെട്രോ സ്റ്റേഷനുകൾക്കും രക്ഷയില്ല.നഗരത്തിലെ ഏറ്റവും തിരക്കേറിയ ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ മഴവെള്ളം കയറിയത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. ഇടിമിന്നലോടു കൂടിയ കനത്ത മഴയെത്തുടർന്ന് സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ വെള്ളത്തിനടിയിലായി. സ്റ്റേഷന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ശക്തമായി ഒലിച്ചിറങ്ങിയതോടെ പ്ലാറ്റ്‌ഫോമിലേക്കും ടിക്കറ്റ് കൗണ്ടറിലേക്കും നീങ്ങാൻ കഴിയാതെ നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങിപ്പോയത്. സ്റ്റേഷനുള്ളിലെ ശുചിത്വത്തെയും ഇത് മോശമായി ബാധിച്ചിട്ടുണ്ട്. നഗരത്തിലെ റോഡുകൾ വെള്ളത്തിനടിയിലായതോടെ മെട്രോയെ ആശ്രയിക്കാമെന്ന് കരുതിയ പൊതുജനങ്ങൾക്ക് സ്റ്റേഷനുള്ളിലെ ഈ സാഹചര്യം വലിയ…

Read More

ചുട്ടുപൊള്ളുന്ന ബെംഗളൂരുവിലെ പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും; നഗരം സ്തംഭിച്ചു, മരങ്ങൾ കടപുഴകി വീണു

ബെംഗളൂരു: വേനൽച്ചൂടിൽ വെന്തുരുകിയ സിലിക്കൺ സിറ്റിയിൽ വൈകുന്നേരത്തോടെ അപ്രതീക്ഷിതമായി എത്തിയ ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വർഷവും ജനജീവിതം ദുസ്സഹമാക്കി. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും മണിക്കൂറുകളോളം പെയ്ത കനത്ത മഴയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പെട്ടെന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ നഗരവാസികൾ പരിഭ്രാന്തരായി. നഗരം വെള്ളത്തിനടിയിൽ മജസ്റ്റിക്, കോറമംഗല, മല്ലേശ്വരം, ജയനഗർ, ഹെബ്ബാൾ, ശിവാജി നഗർ തുടങ്ങി നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം മഴയിൽ മുങ്ങി. വിധാന സൗധയ്ക്ക് പരിസരത്തും ശാന്തിനഗർ, ജെ.പി നഗർ, കോർപ്പറേഷൻ മേഖലകളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കൊടും ചൂടിനിടയിൽ പെട്ടെന്നുണ്ടായ ഈ മാറ്റത്തിൽ…

Read More

ബെസ്കോം ഉപഭോക്താക്കൾക്ക് ആശ്വാസം; ഇനി മിനിറ്റുകൾക്കുള്ളിൽ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാം

ബെംഗളൂരു: വൈദ്യുതി കണക്ഷൻ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി ബാംഗ്ലൂർ വൈദ്യുതി വിതരണ കമ്പനി (ബെസ്കോം). ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) ‘ഇ-ഖാത’ ഡാറ്റാബേസുമായി ബെസ്കോം പോർട്ടൽ സംയോജിപ്പിച്ചതോടെ, ഇനി മുതൽ ഉപഭോക്താക്കൾക്ക് ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ ഓൺലൈനായി പേര് മാറ്റാൻ സാധിക്കും. നേരത്തെ ആഴ്ചകളോളം നീണ്ടുനിന്നിരുന്ന സങ്കീർണ്ണമായ ഈ പ്രക്രിയ ഇപ്പോൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാം. രേഖകളുമായി നേരിട്ട് ഹാജരാകേണ്ടി വന്നിരുന്ന പഴയ രീതി മുതലെടുത്ത് ഇടനിലക്കാർ പതിനായിരം രൂപയോളം ഈടാക്കിയിരുന്ന സ്ഥാനത്ത്, പുതിയ സംവിധാനത്തിലൂടെ വെറും 1,300 രൂപയ്ക്ക് (സ്റ്റാമ്പ് പേപ്പർ,…

Read More

സ്കൂൾ പരിപാടികളിൽ അശ്ലീല ഗാനങ്ങൾ വേണ്ട; മാന്യമായ വസ്ത്രധാരണം; വിദ്യാലയങ്ങൾക്കായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ

ബെംഗളൂരു: വിദ്യാലയങ്ങളിലെ വിവിധ ആഘോഷ പരിപാടികളിൽ അശ്ലീല ചുവയുള്ള ഗാനങ്ങൾ ഉപയോഗിക്കുന്നതിനും നൃത്തങ്ങൾ അവതരിപ്പിക്കുന്നതിനും കർണാടക സ്കൂൾ വിദ്യാഭ്യാസ വകുപ്പ് കർശന നിരോധനം ഏർപ്പെടുത്തി. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് ബാധകമായ നിർദ്ദേശങ്ങൾ ഏപ്രിൽ 16-ന് പുറത്തിറക്കിയ സർക്കുലറിലൂടെയാണ് വകുപ്പ് വ്യക്തമാക്കിയത്. നിയമം ലംഘിക്കുന്ന സ്കൂൾ മാനേജ്‌മെന്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും മൂല്യാധിഷ്ഠിതവുമായ പാട്ടുകൾ മാത്രമേ സ്കൂളുകളിൽ ഉപയോഗിക്കാവൂ എന്ന് സർക്കുലറിൽ പറയുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന പ്രകടനങ്ങൾ വിദ്യാഭ്യാസ…

Read More

തേങ്ങ കട്ട് മുങ്ങുന്ന ‘സീരിയൽ മോഷ്ടാവായ സത്രീയെ’ കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം

ബെംഗളൂരു: മഹാലക്ഷ്മി ലേഔട്ടിന് സമീപമുള്ള നാഗ്പൂരിൽ ചെറുകിട വ്യാപാരിയെ വലച്ച് വിചിത്രമായ മോഷണം. പ്രദേശത്തെ ‘ശ്രീ ലക്ഷ്മി ദേവി റൈസ് കോർണർ’ എന്ന കടയിൽ നിന്നും ഒരു സ്ത്രീ തുടർച്ചയായി തേങ്ങ മോഷ്ടിക്കുന്നതാണ് ഉടമയ്ക്ക് തലവേദനയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഏപ്രിൽ 15-ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സ്ത്രീ കടയുടെ പരിസരത്തെത്തി 15-ഓളം തേങ്ങകൾ മോഷ്ടിച്ചത്. ഇത് ആദ്യമായല്ല ഇവർ ഇവിടെ മോഷണം നടത്തുന്നതെന്ന് കടയുടമ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി മോഷ്ടാവിനെ കൈയോടെ പിടികൂടാൻ കടയുടമ…

Read More
Click Here to Follow Us