ബെംഗളൂരുവിൽ പ്രളയസമാനമായ മഴ;? ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ വെള്ളം കയറി, യാത്രക്കാർ വലഞ്ഞു

ബെംഗളൂരു: സിലിക്കൺ സിറ്റിയെ സ്തംഭിപ്പിച്ച കനത്ത മഴയിൽ നിന്ന് മെട്രോ സ്റ്റേഷനുകൾക്കും രക്ഷയില്ല.നഗരത്തിലെ ഏറ്റവും തിരക്കേറിയ ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ മഴവെള്ളം കയറിയത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. ഇടിമിന്നലോടു കൂടിയ കനത്ത മഴയെത്തുടർന്ന് സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ വെള്ളത്തിനടിയിലായി.

സ്റ്റേഷന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ശക്തമായി ഒലിച്ചിറങ്ങിയതോടെ പ്ലാറ്റ്‌ഫോമിലേക്കും ടിക്കറ്റ് കൗണ്ടറിലേക്കും നീങ്ങാൻ കഴിയാതെ നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങിപ്പോയത്. സ്റ്റേഷനുള്ളിലെ ശുചിത്വത്തെയും ഇത് മോശമായി ബാധിച്ചിട്ടുണ്ട്. നഗരത്തിലെ റോഡുകൾ വെള്ളത്തിനടിയിലായതോടെ മെട്രോയെ ആശ്രയിക്കാമെന്ന് കരുതിയ പൊതുജനങ്ങൾക്ക് സ്റ്റേഷനുള്ളിലെ ഈ സാഹചര്യം വലിയ തിരിച്ചടിയായി. കനത്ത മഴ തുടരുന്നതിനാൽ മെട്രോ സേവനങ്ങളെ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലാണ് നഗരവാസികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts