ബെംഗളൂരുവിൽ നിന്നും എത്തിക്കും, നഗരത്തിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള ലഹരി കച്ചവടം 

തിരുവനന്തപുരം: നഗരത്തിലെ കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വിതരണം നടത്തിയ ഗുണ്ടാസംഘം പോലീസ് പിടിയിൽ.

ഓപ്പറേഷൻ കാവലിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പ്രതികൾ. ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിനു സമീപത്തെ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് മാരക ലഹരി എം.ഡി.എം.എ.യും കഞ്ചാവുമായി ഇവർ പിടിയിലാകുന്നത്.

കടപ്പള്ളി ചെറുവെട്ടുകാട് അനുഭവത്തിൽ ജോൺ ബാപ്റ്റിസ, വലിയതുറ ഡോൺ ബോസ്‌കോ ലെയ്‌നിൽ സ്റ്റെഫാൻ, ആഭ്യന്തര ടെർമിനലിനു സമീപം ലിസിറോഡ് സ്വദേശി സൂരജ്, കൊച്ചു തോപ്പ് സ്വദേശി എബി, ജൂസാറോഡ് സ്വദേശി ഫെബിൻ, വലിയതുറ വിശ്വഭാരതി റോഡ് സ്വദേശി രോഹിത് സ്റ്റീഫൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

  ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു

പിടിയിലായ സംഘത്തിൽപ്പെട്ടവർ വിവിധ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ്. പ്രതികളിൽനിന്ന് 3.3 ഗ്രാം എം.ഡി.എം.എ. പാക്കറ്റുകളും, കഞ്ചാവും പോലീസ് കണ്ടെടുത്തു. ഇവരിൽ ജോൺ ബാപ്റ്റിസ ബോംബേറ്, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയാണ്, സ്റ്റെഫാൻ, സൂരജ് എന്നിവർ വലിയതുറ പോലീസ് സ്റ്റേഷനിലെ ജീപ്പ് ആക്രമിച്ചത്, ആയുധംകാട്ടി ഭീഷണിപ്പെടുത്തിയത്, സ്‌കൂളുകൾ കേന്ദ്രീകരിച്ച് മയക്കു മരുന്ന് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ്. ഇഗ്നേഷ്യസ് നിരവധി അടിപിടിക്കേസിലെയും സ്ത്രീകളെ ആക്രമിച്ച കേസിലും പ്രതിയാണെന്ന് വലിയതുറ പോലീസ് പറഞ്ഞു.

ബെംഗളൂരുവിൽനിന്ന് മയക്കുമരുന്നുകൾ കടത്തി നഗരത്തിൽ എത്തിച്ച്‌ നൽകുന്നതാണ് ഇവരുടെ രീതി. ഇവർക്കെതിരേ നഗരത്തിലെ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് കേസുകളെക്കുറിച്ച് വിവരശേഖരണം നടത്തും. കൂടുതൽ അന്വേഷണം നടത്തുമെന്നും കമ്മിഷണർ അറിയിച്ചു. അശോകന്റെ നേതൃത്വത്തിൽ പോലീസ് കമ്മിഷണർ അങ്കിത് ശംഖുംമുഖം എ.സി.പി. ഡി.കെ.പൃഥ്വിരാജ്, വലിയതുറ എസ്.എച്ച്.ഒ. ടി. സതികുമാർ, എസ്.ഐ.മാരായ അഭിലാഷ് മോഹൻ, അലീന സൈറസ്, സാബു, സി.പി.ഒമാരായ ഷാബു, അരുൺ പ്രശോഭ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 
  മലയാളത്തിലും കന്നഡയിലും കുറിപ്പുമായി കെ സുരേന്ദ്രൻ; പരാജയത്തിന് ന്യായീകരണമില്ല; മരണം വരെ മഞ്ചേശ്വരത്തുകാർക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us