ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ്

തിരുവന്തപുരം: ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ നേരത്തെ നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

Read More

പാഠപുസ്തകങ്ങൾ കാവിവൽക്കരണം: കർണാടക ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ബെംഗളൂരു: ട്വീറ്റുകളുടെ പരമ്പരയിലൂടെ പാഠപുസ്തക വിവാദത്തിൽ കർണാടകയിലെ ബിജെപി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പാഠപുസ്തകങ്ങളുടെ ‘കാവിവൽക്കരണം’ ഇന്ത്യയുടെ വൈവിധ്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പാഠപുസ്തകങ്ങളിൽ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) പ്രത്യയശാസ്ത്രം ഉൾപ്പെടുത്തിയെന്നാരോപിച്ചെന്നാണ് കർണാടകയിൽ വിവാദം. ആർഎസ്എസ് സ്ഥാപകൻ കെബി ഹെഡ്ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയതിലും നാരായണ ഗുരുവിനെപ്പോലുള്ള സാമൂഹിക പരിഷ്കർത്താക്കളുടെ കൃതികൾ ഒഴിവാക്കിയതിലും പ്രതിഷേധിച്ച് പ്രൊഫസർ എസ്ജി സിദ്ധരാമയ്യയും ദേവനൂർ മഹാദേവും ഉൾപ്പെടെയുള്ള ചില കന്നഡ എഴുത്തുകാർ പാഠപുസ്തകങ്ങളിൽ നിന്ന് തങ്ങളുടെ കൃതികൾ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഐക്യത്തിന്റെയും…

Read More

ശ്രീരംഗപട്ടണത്തിലെ ‘മൂലമന്ദിർ ചലോ’ പരാജയപ്പെടുത്തി പോലീസ്

protest

ബെംഗളൂരു: ശനിയാഴ്ച ശ്രീരംഗപട്ടണയിലെ ജാമിയ മസ്ജിദിൽ പൂജ നടത്തുന്നതിനായി ഹിന്ദു സംഘടനകളുടെ അംഗങ്ങൾ നടത്തിയ ‘മൂലമന്ദിര ചലോ’ ജില്ലാ പോലീസ് പരാജയപ്പെടുത്തി. പ്രവർത്തകരെ ടൗണിലേക്ക് കടക്കുന്നതും പോലീസ് തടഞ്ഞു. പ്രവർത്തകരെ കിരംഗുരു സർക്കിൾ കടക്കുന്നത് തടയാൻ മൈസൂരു-ബെംഗളൂരു ദേശീയ പാതയിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. സർക്കിളിൽ തടിച്ചുകൂടിയ നൂറുകണക്കിന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. എന്നാൽ, പോലീസ് ഇവരെ ബന്നിമണ്ടപ്പയിലേക്ക് അയക്കുകയായിരുന്നു. പോലീസ് സൂപ്രണ്ട് എൻ.യതീഷ് ടൗണിൽ ക്യാമ്പ് ചെയ്തിരുന്നു. കുവെമ്പു സർക്കിളിനെയും ജാമിയ മസ്ജിദിനെയും ബന്ധിപ്പിക്കുന്ന റോഡും വെല്ലസ്ലി പാലത്തിനുമിടയിൽ മസ്ജിദിലേക്കുള്ള റോഡും പൊലീസ്…

Read More

തമിഴ്നാട്ടിൽ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു

ചെന്നൈ: തമിഴ്നാട് കടലൂരില്‍ 7 പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം നടന്നത്. കടലൂരിന് സമീപം പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയപ്പോളാണ് അപകടം ഉണ്ടായത്. കുച്ചിപ്പാളയത്ത് ഗെഡിലത്താണ് അപകടം. ചുഴിയില്‍പ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേര്‍ കൂടി മുങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.  എ.മോനിഷ (16), ആർ.പ്രിയദർശിനി (15) ആർ ദിവ്യ ദർശിനി (10), എം.നവനീത (18), കെ.പ്രിയ (18), എസ്.സംഗവി (16). എം.കുമുദ (18) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തിയത് അഗ്നിരക്ഷാ സേനയെത്തിയാണ്. സംഭവത്തിൽ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

സ്ത്രീധനത്തെ ചൊല്ലിയുള്ള പക: ഭർത്താവ് ഭാര്യയെ നദിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി.

ബെംഗളൂരു: വിവാഹശേഷം ആവശ്യപ്പെട്ട സ്ത്രീധനം നൽകാത്തതിന് ചന്ദ്രാ ലേഔട്ടിൽ നിന്നുള്ള 33 കാരിയെ ഭർത്താവ് സംഗമത്തിലെ മേക്കേദാട്ടു വെള്ളച്ചാട്ടത്തിന് സമീപം കാവേരി നദിയിലേക്ക് തള്ളിയിട്ടു. പ്രതി കെ.ലക്കപ്പ അവധിക്കെന്ന വ്യാജേന ഭാര്യ മംഗളയെ കൂട്ടിക്കൊണ്ടുപോയി കാവേരി നദിയിലേക്ക് തള്ളുകയായിരുന്നു. സ്ത്രീയെ തള്ളിയിട്ട സ്ഥലത്ത് മുതലകൾ നിറഞ്ഞതിനാൽ മംഗളയുടെ ശരീരത്തിന്റെ താഴത്തെ പകുതി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നതാണ് കൂടുതൽ ഭയാനകമായ കാര്യം. ഇനിയും കണ്ടെത്താനുള്ള ശരീരത്തിന്റെ പകുതിഭാഗം മുതല തിന്നതായിട്ടാണ് സംശയിക്കുന്നത്. പ്രതിയായ ഭർത്താവ് ലക്കപ്പ അറസ്റ്റിലായി. രണ്ട് വർഷം മുമ്പാണ് മംഗള ലക്കപ്പയെ വിവാഹം…

Read More

ബിഡബ്ല്യുഎസ്എസ്ബിക്കും ബെസ്‌കോമിനും റോഡുകൾ കുഴിക്കാനാകില്ല: ബിബിഎംപി 

ബെംഗളൂരു: നഗരത്തിലെ കുഴികൾ നന്നാക്കാത്തതിന്റെ പേരിൽ കർണാടക ഹൈക്കോടതി ബൃഹത് ബംഗളൂരു മഹാനഗർ പാലെയെ (ബിബിഎംപി) ശാസിക്കുകായും പൗരന്മാരും പ്രവർത്തകരും മുനിസിപ്പാലിറ്റിയെ മോശം പ്രവൃത്തിയുടെ പേരിൽ ട്രോളുകയും ചെയ്തതോടെ, റോഡിലെ കുഴികൾ നികത്തുന്നത പ്രവർത്തികൾ ഏറ്റെടുക്കുമെന്ന് ബിബിഎംപി അറിയിച്ചു. സ്വന്തമായി, BWSSB-നോ BESCOM-നോ റോഡുകൾ കുഴിക്കുന്നതിനോ ഒപ്റ്റിക് ഫൈബർ (OFC) കേബിളുകൾ സ്ഥാപിക്കുന്ന ജോലികൾ അനുവദിക്കുന്നതിനോ മഴക്കാലം കഴിയുന്നതുവരെ അനുമതി നൽകില്ല.   മഴക്കാലത്ത് ജനങ്ങളുടെ ദുരിതം വർധിപ്പിക്കുമെന്നതിനാൽ മറ്റ് ഏജൻസികൾക്ക് റോഡ് കുഴിക്കാൻ അനുമതി നൽകരുതെന്ന് ചീഫ് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മാധ്യമങ്ങളോട്…

Read More

കനത്ത മഴ: ബെംഗളൂരു ഈസ്റ്റിൽ പലയിടത്തും ആലിപ്പഴം വർഷം

stone hail rain climate

ബെംഗളൂരു: വെള്ളിയാഴ്ച വൈകുന്നേരത്തോടെ പെയ്ത മഴയിൽ ബെംഗളൂരു ഈസ്റ്റിൽ പലയിടത്തും ആലിപ്പഴം പെയ്തു. വൈറ്റ്ഫീൽഡ്, വർത്തൂർ തുടങ്ങിയ പ്രദേശങ്ങളിലുമാണ് അപ്രതീക്ഷിതമായ ആലിപ്പഴം ലഭിച്ചതായി റിപ്പോർട്ട് ചെയ്തത്. ഇന്നലെ വൈകുന്നേരവും അതിരാവിലെയും നഗരത്തിൽ കനത്ത മഴയാണ് ലഭിച്ചത്. വെള്ളിയാഴ്ച ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ബെംഗളൂരുവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം പെയ്ത മഴ നഗരത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ശാന്തിനഗർ, മൈസൂർ ബാങ്ക് സർക്കിൾ, ലാൽബാഗ് എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഗതാഗത തടസ്സമുണ്ടാക്കുകയും ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങാനും ഇടയായി. അതേസമയം, ജൂൺ 7…

Read More

ഗൗരി ലങ്കേഷ് വധക്കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സാക്ഷികളുടെ പട്ടിക കോടതിയിൽ സമർപ്പിച്ചു

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സാക്ഷികളുടെ പട്ടിക ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ സമർപ്പിച്ചു. ശനിയാഴ്ചയാണ് എസ്പിപി പട്ടിക കോടതിയിൽ സമർപ്പിച്ചത്. ഇതിന് മറുപടിയായി, അന്വേഷണത്തിന്റെ ഭാഗമായ ഇലക്ട്രോണിക് തെളിവുകളുടെ പട്ടികയ്ക്കായി പ്രതികളുടെ അഭിഭാഷകനും അപേക്ഷിച്ചു. ഹർജിയിൽ എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ ഫയൽ ചെയ്യുന്നതിനായി കോടതി വാദം കേൾക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി. ജൂലൈ 4 മുതൽ ജൂലൈ 8 വരെയും കൂടാതെ എല്ലാ മാസവും ഒരാഴ്ചയും വിചാരണ നടക്കും. 2017 സെപ്റ്റംബർ അഞ്ചിനാണ് രാജരാജേശ്വരി…

Read More

സ്ത്രീയെ ഇടിച്ചിട്ട ബസ് പിൻതുടർന്ന് നിർത്തിച്ച സ്വിഗ്ഗി ജീവനക്കാരെ മർദ്ദിച്ചു, പോലീസുകാരന് സസ്പെൻഷൻ 

കോയമ്പത്തൂർ : സ്ത്രീയെ ഇടിച്ചശേഷം നിർത്താതെപോയ സ്‌കൂൾ ബസ് പിന്തുടർന്ന് നിർത്തിയ സ്വിഗ്ഗി ജീവനക്കാരനെ മർദ്ദിച്ച പോലീസുകാരനെതിരെ നടപടി. ഫുഡ് ഡെലിവറി ജീവനക്കാരനായ എം. മോഹന സുന്ദരത്തെയാണ് പീളമേട് ഫൺ മാളിന് സമീപം വെള്ളിയാഴ്ച ട്രാഫിക് പോലീസ് മർദ്ദിച്ചത്. നാഷണൽ മോഡൽ സ്‌കൂളിന്റെ ബസ് വഴിയരികിൽ സ്ത്രീയെ തട്ടി വീഴ്ത്തിയ ശേഷം നിൽക്കാതെ പോയതിനെ തുടർന്ന് നിരവധി പേർ ശബ്ദമുയർത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. ഓർഡർ നൽകാനായി അതുവഴി പോയ മോഹന സുന്ദരം ബസ് നിർത്തി, ഡ്രൈവറോട് സംസാരിച്ചു. അതിനിടെ, നിയമം കയ്യിലെടുക്കാൻ ആരാണ് അധികാരം…

Read More

വൈറലായി പശുവിന്റെ ബേബി ഷവർ

അമരാവതി : വ്യത്യാസമായ ഒരു വാർത്തയാണ് ആന്ധ്രയിൽ നിന്നും നമ്മളെ തേടി ഇന്ന് എത്തിയിരിക്കുന്നത്. തന്റെ ഗർഭിണിയായ പശുവിന് ബേബി ഷവർ ഒരുക്കിയിരിക്കുകയാണ് പശുവിന്റെ ഉടമ. ആന്ധ്രാപ്രദേശിലെ ബാപട്‌ല ജില്ലയിലെ അദ്ദങ്കി പട്ടണത്തിലാണ് സംഭവം. ഗോനുഗുണ്ട സുബ്ബറാവുവിന്റേതാണ് പശു. ഇദ്ദേഹം 13 വർഷമായി പശുപരിപാലനം നടത്തി വരുന്നുണ്ട്. 32 പശുക്കളാണ് സുബ്ബറാവുവിൻറെ ഗോശാലയിലുള്ളത്. കഴിഞ്ഞ ദിവസം ഗർഭിണിയായ പശുവിന് ബേബി ഷവർ(സീമന്തം) ഒരുക്കിയ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. മഞ്ഞൾപ്പൊടിയും കുങ്കുമവും ചാലിച്ച് പശുവിൻറെ ദേഹത്ത് തേച്ചു. ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവർ അവൾക്ക് പുതുവസ്ത്രങ്ങളും നൽകി.…

Read More
Click Here to Follow Us