‘ഇന്ത്യ സഖ്യം കർണാടകയും തമിഴ്നാടും പ്രത്യേകമൊരു രാജ്യമാക്കാൻ ശ്രമിക്കുന്നു’; പ്രധാനമന്ത്രി

ബെംഗളൂരു: പ്രതിപക്ഷ വിശാല സഖ്യമായ ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

കോണ്‍ഗ്രസും ഇന്ത്യ സഖ്യവും കർണാടകയിലും തമിഴ്‌നാട്ടിലും പ്രത്യേകമൊരു രാജ്യം വേണ്ടി ആവശ്യപ്പെട്ടുള്ള പ്രസംഗങ്ങളാണ് നടത്തുന്നതെന്ന് കോലാപ്പുരില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി ആരോപിച്ചു.

ഛത്രപതി ശിവാജിയുടെ നാടിന് ഇത് അംഗീകരിക്കാൻ കഴിയുമോ എന്ന വിഭാഗീയ ചുവയുള്ള പ്രസ്താവനയും അദ്ദേഹം ഉയർത്തി.

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുകയാണെങ്കില്‍, അവർ സി എ എ റദ്ദാക്കുമെന്ന് മോദി പറഞ്ഞു.

നൂറ് സീറ്റുപോലും ലോക്‌സഭയില്‍ നേടാൻ കഴിയാത്തവർ എങ്ങനെ സർക്കാർ രൂപീകരണത്തിന് അടുത്തുപോലും എത്തും.

ഓരോ വർഷവും ഓരോ പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല.

ഇന്ത്യ സഖ്യം അഞ്ചുവർഷം അധികാരത്തിലെത്തിയാല്‍ അഞ്ചു പ്രധാനമന്ത്രിമാരാകും ഉണ്ടാകുകയെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു.

സർക്കാരുണ്ടാക്കിയിട്ട് പണമുണ്ടാക്കാനാണ് ഇന്ത്യ സഖ്യം ശ്രമിക്കുന്നത്.

പ്രതിപക്ഷം അധികാരത്തില്‍ വന്നാല്‍ മതത്തിൻ്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിനായി ഭരണഘടനയില്‍ മാറ്റം വരുത്തുമെന്നും സഞ്ജയ് മണ്ഡലിക്, ധൈര്യശീല്‍ മാനെ എന്നിവരുടെ പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും വേദിയിലുണ്ടായിരുന്നു.

കൂടാതെ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ അനുച്ഛേദം 370 ന്റെ റദ്ദാക്കല്‍ ഇന്ത്യ സഖ്യം മാറ്റുമെന്ന് പറഞ്ഞ മോദി അതിന് അവരെ അനുവദിക്കുമോ എന്ന ചോദ്യവും സദസിലിരുന്നവരോട് ചോദിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us