അനധികൃതമായി ബിയർ വിറ്റ യുവതിയെ ഉപഭോക്താവ് കൊലപ്പെടുത്തി

ബെംഗളൂരു: പെട്ടെന്ന് പണം സമ്പാദിക്കാനായി പലവ്യഞ്ജന കടയിൽ അനധികൃതമായി ബിയർ വിൽക്കുന്ന 45 കാരിയായ സ്ത്രീയെ ഇടപാടുകാരിൽ ഒരാൾ കൊലപ്പെടുത്തി. ഉപഭോക്താവിനെയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ട് കൂട്ടാളികളെയും രാമനഗര പോലീസ് അറസ്റ്റ് ചെയ്തു. രാമനഗര സ്വദേശിനി കെമ്പമ്മയാണ് കൊല്ലപ്പെട്ടത്. സെപ്തംബർ എട്ടിന് വൈകിട്ട് 4.45ഓടെ മേയാൻ വിട്ട കന്നുകാലികളെ തിരികെ കൊണ്ടുവരാൻ പോയ കെമ്പമ്മയെ ഇവർ കൊലപ്പെടുത്തുകയായിരുന്നു.  കൊലപ്പെടുത്തിയ ശേഷം യുവതി ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്നു. മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഇവർ അർക്കാവതി തടാകത്തിലേക്ക് എറിഞ്ഞു. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് കെഞ്ചപ്പ വിളിച്ചു.…

Read More

ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; മൃതദേഹം ഷിരാഡിയിൽ ഉപേക്ഷിച്ചു

CRIME

ബെംഗളൂരു: ലൈംഗികബന്ധം നിഷേധിക്കുന്നതിൽ ദേഷ്യപ്പെട്ട 28 കാരൻ ഭാര്യയെ ഒരു യാത്രയ്ക്ക് കൊണ്ടുപോയി, തിരികെ വരുന്ന വഴി അവളെ കൊലപ്പെടുത്തി. ഒൻപത് മാസം മുന്പാണ് ഇരുവരും വിവാഹിതരായത്. കൊലപാതകം നടത്തിയ മഡിവാള മാരുതി ലേഔട്ടിൽ താമസിക്കുന്ന പൃഥ്വിരാജിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ സീതാമർഹി സ്വദേശിയായ ഇയാൾ 15 വർഷമായി ബെംഗളൂരുവിലാണ് താമസം. ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ കച്ചവടം നടത്തിവരികയായിരുന്നു. പൃഥ്വിരാജ് ഓഗസ്റ്റ് 3 മുതൽ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞു ആഗസ്റ്റ് 5 ന് മഡിവാള പോലീസ് സ്റ്റേഷനിലേക്ക് പരാതിനൽകി. ഭാര്യ ജ്യോതി കുമാരി…

Read More

ദുരഭിമാനക്കൊല: മകളെ കൊലപ്പെടുത്തി പിതാവ് പോലീസിന് മുന്നിൽ കീഴടങ്ങി

ബെംഗളൂരു: മൈസൂരിലെ പെരിയപട്ടണ താലൂക്കിൽ അന്യജാതിക്കാരനായ ആൺകുട്ടിയെ വിവാഹം കഴിച്ചതിന് ജൂൺ 6 ന് 17 വയസ്സുള്ള മകളെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ പോലീസിന് മുമ്പാകെ കീഴടങ്ങി. ഇയാൾക്കെതിരെ കേസെടുത്തതായി മൈസൂരു പോലീസ് അറിയിച്ചു. പ്രതിയായ പിതാവ് സുരേഷ് ചൊവ്വാഴ്ച പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മൈസൂരു ജില്ലയിലെ പെരിയപട്ടണ താലൂക്കിലെ കഗ്ഗുണ്ടി ഗ്രാമവാസിയായ സുരേഷ് തിങ്കളാഴ്ച പുലർച്ചെയാണ് 17 വയസ്സുള്ള മകൾ ശാലിനിയെ കൊലപ്പെടുത്തിയത്. പ്രതിയായ പിതാവ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കർണാടകയിലെ ഉയർന്ന ജാതിയിൽപ്പെട്ട…

Read More

സ്ത്രീധനത്തെ ചൊല്ലിയുള്ള പക: ഭർത്താവ് ഭാര്യയെ നദിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി.

ബെംഗളൂരു: വിവാഹശേഷം ആവശ്യപ്പെട്ട സ്ത്രീധനം നൽകാത്തതിന് ചന്ദ്രാ ലേഔട്ടിൽ നിന്നുള്ള 33 കാരിയെ ഭർത്താവ് സംഗമത്തിലെ മേക്കേദാട്ടു വെള്ളച്ചാട്ടത്തിന് സമീപം കാവേരി നദിയിലേക്ക് തള്ളിയിട്ടു. പ്രതി കെ.ലക്കപ്പ അവധിക്കെന്ന വ്യാജേന ഭാര്യ മംഗളയെ കൂട്ടിക്കൊണ്ടുപോയി കാവേരി നദിയിലേക്ക് തള്ളുകയായിരുന്നു. സ്ത്രീയെ തള്ളിയിട്ട സ്ഥലത്ത് മുതലകൾ നിറഞ്ഞതിനാൽ മംഗളയുടെ ശരീരത്തിന്റെ താഴത്തെ പകുതി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നതാണ് കൂടുതൽ ഭയാനകമായ കാര്യം. ഇനിയും കണ്ടെത്താനുള്ള ശരീരത്തിന്റെ പകുതിഭാഗം മുതല തിന്നതായിട്ടാണ് സംശയിക്കുന്നത്. പ്രതിയായ ഭർത്താവ് ലക്കപ്പ അറസ്റ്റിലായി. രണ്ട് വർഷം മുമ്പാണ് മംഗള ലക്കപ്പയെ വിവാഹം…

Read More

അമിതവേഗതയിൽ വന്ന ബൈക്ക് ഇടിച്ച് നിർമ്മാതാവ് മരിച്ചു

ബെംഗളൂരു: കന്നഡ സിനിമാ നിർമ്മാതാവും വിതരണക്കാരനുമായ അനേക്കൽ ബൽരാജ് ( 64 ) ഞായറാഴ്ച രാവിലെ പുത്തേനഹള്ളിക്കടുത്ത് ഗൗരവ്നഗറിലുണ്ടായ അപകടത്തിൽ മരിച്ചു. അനേക്കൽ ബൽരാജ് പുറ്റനഹള്ളി സ്വദേശിയും ആനേക്കൽ സ്വദേശിയുമായിരുന്നു. രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. ബൽരാജ് തന്റെ കാർ റോഡരികിൽ പാർക്ക് ചെയ്‌ത് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിൽ അമിതവേഗതയിലെത്തിയ അജ്ഞാത ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടശേഷം ബൈക്ക് യാത്രികൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു. എന്നാൽ ഇടിയുടെ ആഘാദത്തിൽ റോഡി തെറിച്ചുവീണ ബൽരാജ് കല്ലിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റു. ഉടൻ…

Read More

ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് കീഴടങ്ങി

ബെംഗളൂരു: ഡോബ്‌സ്‌പേട്ട് അന്നപൂർണേശ്വരി ലേഔട്ടിലെ വീട്ടിൽ വെച്ച് 28കാരൻ ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. ഇതെത്തുടർന്ന് പ്രതിയായ രാമു എച്ച്‌പിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ രണ്ടുമാസം ഗർഭിണിയായ ഗുബ്ബി സ്വദേശി വനിതയെ (25) ആൺ രാമു കൊലപ്പെടുത്തിയത്. വിരമിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മകനാണ് രാമു. 2021 ഏപ്രിലിലാണ് രാമു വനിതയെ വിവാഹം കഴിച്ചത്. വഴക്കിനെ തുടർന്ന് ബുധനാഴ്ച രാത്രി രാമു ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. വിവാഹാലോചനകൾക്കിടെ, താൻ എംകോം ബിരുദധാരിയാണെന്നും ഒരു സ്വകാര്യ സ്ഥാപനത്തിൽ…

Read More

നിരന്തര ശ്രമത്തിനൊടുവിൽ യുവതിയെ കൊലപ്പെടുത്തി; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ടാക്സ് കൺസൾട്ടന്റ്-കം-ഫിനാൻഷ്യർ ബെംഗളൂരു ഫ്ലാറ്റിൽ കൊല്ലപ്പെടുന്നതിന് മുമ്പ് മൂന്ന് കൊലപാതക ശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ, ഏപ്രിൽ 5 ന് നടന്ന ഭീകരമായ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളാണ് അന്വേഷകർ പുറത്തുവിട്ടട്ടുള്ളത് . സിബിഐ ഉദ്യോഗസ്ഥന്റെ മകനെന്ന് പരിചയപ്പെടുത്തി നിരവധി പേരെ കബളിപ്പിച്ച മുഖ്യപ്രതി കിരൺ (35) ആണ് സുനിത രാമപ്രസാദിനെ (53) കൊലപ്പെടുത്തിയത്. പ്രതി തൊഴിൽരഹിതനും പണത്തിന്റെ ദൗർലഭ്യവുമായിരുന്ന വ്യക്തി ആണെന്നും പോലീസ് വ്യക്തമാക്കി. സുനിതയുടെ അഴുകിയ മൃതദേഹം കച്ചമാരനഹള്ളിയിലെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെടുത്ത പോലീസ് കൊലയാളിക്കായി തിരച്ചിൽ ആരംഭിചിരുന്നു. അതിനെത്തുടർന്ന് അടുത്തിടെ പ്രതിയായ…

Read More

വാക്ക്‌തർക്കം; 22 കാരൻ കൊല്ലപ്പെട്ടു.

ബെംഗളൂരു: ചൊവ്വാഴ്ച പുലർച്ചെ ജെജെ നഗറിൽ വെച്ചുണ്ടായ വാക്ക്‌തർക്കത്തിൽ 22 കാരനായ യുവാവ് കൊല്ലപ്പെട്ടു. മൈസൂർ റോഡിലെ ജയ്ഭീം നഗറിലെ താമസക്കാരനായ ചന്ദ്രുവും മറ്റ് കുറച്ച് സുഹൃത്തുക്കളും തന്റെ സുഹൃത്ത് സൈമണിന്റെ ജന്മദിനം ആഘോഷിക്കാൻ ഒത്തുകൂടി. പുലർച്ചെ 12 മണിയോടെ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച ഇവർ മദ്യം കഴിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ചന്ദ്രു സൈമണിനോട് ഒരു ചിക്കൻ റോൾ വാങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ സമയം അർദ്ധരാത്രി കഴിഞ്ഞെന്നും ചിക്കൻ റോൾ വിൽക്കുന്ന ഹോട്ടലുകളെല്ലാം അടച്ചെന്നും ചന്ദ്രുവിന്റെ സുഹൃത്തുക്കൾ പറഞ്ഞു. തുടർന്ന് ചന്ദ്രുവും…

Read More

പബ്ജിക്ക് അടിമയായ 14കാരൻ അമ്മ ഉൾപ്പെടെ നാല് കുടുംബാം​ഗങ്ങളെ വെടിവെച്ച് കൊന്നു

ലാഹോർ: പബ്ജിക്ക് അടിമയായ 14കാരൻ കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും വെടിവെച്ച് കൊലപ്പെടുത്തി. പബ്ജിയുടെ സ്വാധീനത്തിൽ അമ്മയെയും രണ്ട് സഹോദരിമാരെയും ഒരു സഹോദരനെയുമാണ് വെടിവച്ചു കൊന്നത്. 45കാരിയും ആരോഗ്യപ്രവർത്തകയുമായ നാഹിദ് മുബാറക്, മകൻ തൈമൂർ(22), പെൺമക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ലാഹോറിലെ കഹ്‌ന പ്രദേശ​ത്തെ വീട്ടിലാണ് കഴിഞ്ഞയാഴ്ച കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആകെ 14കാരനായ മകനെയാണ് ജീവനോടെ കണ്ടത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പബ്ജി ഗെയിമിന്റെ സ്വാധീനത്തിൽ ഉമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തുകയായിരുന്നെന്ന് 14കാരൻ പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. ദിവസത്തിൽ ഏറിയ…

Read More

വർഗീയ സംഘർഷം;കർണാടകയിൽ യുവാവ് കൊല്ലപ്പെട്ടു, ബജ്‌റംഗ്ദൾ നേതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ മറ്റൊരു വിദ്വേഷ കുറ്റകൃത്യത്തിൽ, ചൊവ്വാഴ്ച 19 കാരനായ ഒരു യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ബജ്റംഗ്ദൾ നേതാവ് ഉൾപ്പെടെ നാല് പേരെ ഗദഗ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ബജ്‌റംഗ്ദൾ നേതാവും സിവിൽ കോൺട്രാക്ടറുമായ സഞ്ജു നാൽവാഡെ, ഗുണ്ഡ്യ മുത്തപ്പ ഹിരേമത്ത് എന്ന മല്ലികാർജുൻ, ചന്നു ചന്ദ്രശേഖർ അക്കി എന്ന ചന്നബസപ്പ, സക്രപ്പ ഹനുമന്തപ്പ കാകനൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം ഗദഗ് ജില്ലയിലെ നർഗുണ്ട് സ്വദേശികളാണ്. നർഗുണ്ടിലെ ഒരു വഴിയോര ഭക്ഷണശാലയിൽ ജോലി ചെയ്തിരുന്ന 19 കാരനായ സമീർ ഷഹാപൂരിനെ…

Read More
Click Here to Follow Us