ധാബ തൊഴിലാളിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ പിടിയിൽ.

ബെംഗളൂരു: ധാബയിലെ ജീവനക്കാരനെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ സ്ഥിരം കുറ്റവാളികൾ ഉൾപ്പെടെ മൂന്നുപേരെ സോളദേവനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഡിസംബർ 23ന് നെലമംഗല ഹൈവേയിലെ യു ടേൺ ധാബയിലാണ് സംഭവം നടന്നത്. ആക്രമണം ആസൂത്രണം ചെയ്ത ഉടമയും ഭാര്യയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഘം ധാബ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ സംഘമെത്തി ജീവനക്കാരിലൊരാളായ മനോഹറിനെ തീകൊളുത്തുമ്പോൾ ധാബയുടെ ഉടമ പരിസരത്തുണ്ടായിരുന്നില്ല. സഹപ്രവർത്തകൻ തേജസ് യുവാവിന്റെ തീ അണച്ച ശേഷം  വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട്…

Read More

കാമുകിയുടെ പിതാവ് 19 കാരനായ യുവാവിനെ കൊലപ്പെടുത്തി.

ബെംഗളൂരു: കാമുകിയുടെ പിതാവ് 19 കാരനായ യുവാവിനെ മരത്തടി കൊണ്ട് മർദ്ധിച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് നാരായണൻ (46) എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് റിപ്പോർട്ടുകൾ പ്രകാരം പെൺകുട്ടിക്ക് അയൽവാസിയായ നിവേശ് കുമാറുമായി (19) ബന്ധമുണ്ടായിരുന്നു, എന്നാൽ, യുവാവുമായുള്ള ബന്ധത്തിന് നാരായൺ എതിരായിരുന്നു. സംഭവദിവസം നാരായണൻ നേരത്തെ ജോലിക്ക് പോയസമയത് കുമാർ മകളെ കാണാൻ വീട്ടിൽ എത്തി. എന്നാൽ അപ്രതീക്ഷിതമായി വീട്ടിലേക്ക് മടങ്ങിയ നാരായണൻ, കുമാറിനെ വീട്ടിൽ കണ്ടപ്പോൾ രോഷാകുലനാവുകായും തുടർന്ന് മരത്തടി കൊണ്ട് ഇയാൾ കുമാറിനെ മർദിക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന്…

Read More

വാക്കുതർക്കം; ആഫ്രിക്കൻ സ്വദേശികളുടെ കുത്തേറ്റയാൾ മരിച്ചു.

ബെംഗളൂരു : വാക്കുതർക്കത്തിനിടെ ആഫ്രിക്കൻ സ്വദേശികളുടെ കുത്തേറ്റ് 40-കാരൻ മരിച്ചു. ഞായറാഴ്ച വൈകീട്ട് കുള്ളപ്പ സർക്കിളിലാണ് ഇയാൾക്ക് കുത്തേറ്റത്. ബാനസവാടി സ്വദേശി വിക്ടർ ആണ് മരിച്ചത്. കുത്തേറ്റു വീണ ഇയാളെ വഴിയാത്രക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഫ്രിക്കൻ സ്വദേശികളുമായി വിക്ടറിന് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കോലായിൽ കൊണ്ടെത്തിച്ചത്. കമ്മനഹള്ളിയിൽ താമസിക്കുന്ന ആഫ്രിക്കൻ സ്വദേശികളായ യുവാക്കളാണ് ഇയാളെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഓടി രക്ഷപെട്ട ആഫ്രിക്കൻ സ്വദേശികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഇതിനായി പ്രദേശത്തെ സി.സി. ടി.വി. ദൃശ്യങ്ങൾ…

Read More

21കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ബെംഗളൂരു: 21 കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കർണാടക പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി നവംബർ 6 ശനിയാഴ്ച അറിയിച്ചു. സയ്യിദ് തസമ്മുൽ പാഷ (39), സയ്യിദ് നസീർ (26) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ആർആർ നഗറിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. മരിച്ച മണിയുടെ പിതാവിന് വേണ്ടി പണി എടുത്തിരുന്നവരാണ് പ്രതികൾ, പെട്ടെന്ന് പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് അവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത്. വ്യക്തിപരവും സാമ്പത്തികവുമായ കാരണങ്ങളാൽ യുവാവിനെ തട്ടിക്കൊണ്ടുപോയി, തുടർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് രമേഷ് ബാനോത്ത് ഐപിഎസ് പറഞ്ഞു. നവംബർ ഒന്നിന്…

Read More

ഭാര്യയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; ഭർത്താവും ആത്മഹത്യ ചെയ്ത നിലയിൽ

deadbody BABY

ബെം​ഗളുരു; ബൈദരഹള്ളിയിലെ വാടകവീട്ടിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ. മഞ്ജുനാഥ് (32), ഭാര്യ റോജ (28) എന്നിവരുടെ മൃത​ദേഹങ്ങളാണ് കണ്ടെടുത്തത്. ഭാര്യ റോജയെ മഞജുനാഥ് സ്ഥിരമായി കുടിച്ചിട്ട് വന്ന ശേഷം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകി. കഴിഞ്ഞ ദിവസവും ഇവരുടെ വീട്ടിൽ നിന്ന് വലിയ ബഹളം കേട്ടിരുന്നതായും ചെന്ന് നോക്കിയപ്പോൾ ആരെയും കണ്ടിരുന്നില്ലെന്നും സമീപവാസികൾ പറഞ്ഞു. എന്നാൽ പിന്നീട് സംശയം തോന്നിയ അയൽക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസുകാർ വന്ന് നോക്കിയപ്പോൾ തലയ്ക്കും കഴുത്തിനും മാരകമായ മുറിവേറ്റ…

Read More

പണിക്കുപോകാൻ വീട്ടുകാർ നിർബന്ധിച്ചു; 17 കാരി നാല് കുടുംബാ​ഗങ്ങളെ കൊലപ്പെടുത്തി

ബെം​ഗളുരു; പണിക്കുപോകാൻ നിർബന്ധിച്ചതിൽ വൈരാ​ഗ്യം മൂത്ത് 17 വയസുകാരി കൊലപ്പെടുത്തിയത് സ്വന്തം കുടുംബത്തിലെ നാലുപേരെ. കൊല നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പെൺകുട്ടിയെ പിടികൂടിയത്. ചിത്രദുർ​ഗയിലാണ് സംഭവം. തിപ്പനായിക് (45), ഭാര്യ സുധാഭായി (40), മകൾ രമ്യ(16), ​ഗുന്ദീഭായി (80) എന്നിവരെയാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ രാഹുലും വിഷം ഉള്ളിൽ ചെന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. വെറുതെയിരിയ്ക്കുന്ന പെൺകുട്ടിയോട് കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലിക്ക് പോകണമെന്ന് സ്ഥിരമായി പറഞ്ഞിരുന്നു. ഇതാണ് പെൺകുട്ടിക്ക് വൈരാ​ഗ്യം ഉണ്ടാകാനുള്ള കാരണം. തിപ്പ നായിക്കിന്റെ മൂത്ത മകളാണ് ക്രൂര…

Read More

വിവാഹിതയായ പെൺകുട്ടിയുമായി ഒളിച്ചോടാൻ ശ്രമം; അടിച്ചുകൊന്ന യുവാവിന്റെ മൃതദേഹവുമായി പ്രതികൾ പോലീസ് സ്റ്റേഷനിൽ

deadbody BABY

ബെം​ഗളുരു; വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടി പോകാൻ ശ്രമിച്ചു എന്നാരോപിച്ച് 24 വയസുള്ള യുവാവിനെ അടിച്ച് കൊന്ന് പ്രതികൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തിൽ ബെം​ഗളുരു സ്വദേശിയായ ഭാസ്കർ എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു, പ്രതികളായ മുനിരാജു, പ്രശാന്ത്, നാ​ഗേഷ്, മാരുതി എന്നിവരാണ് യുവാവിനെ അടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ മുനിരാജുവിന്റെ വിവാഹിതയായ സഹോദരിയുമായി ഒളിച്ചോടാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് കൊലപാതകം നടത്തിയത്. ഒളിച്ചോട്ടത്തെക്കുറിച്ച് അറിഞ്ഞ മുനിരാജു ഭാസ്കറിനെയും തന്റെ സഹോദരിയെയും അവരുടെ കുട്ടിയെയും നാ​ഗർഭാവി സർക്കിളിൽ വച്ച് പിടികൂടുകയായിരുന്നു, തുടർന്ന് ഇവരെ വീട്ടിലെത്തിച്ചു. ആളൊഴിഞ്ഞ സ്ഥലത്ത്…

Read More

പ്രണയം ചോദ്യം ചെയ്ത കൗമാരക്കാരനെ കൊലപ്പെടുത്തി; അമ്മയുടെ കാമുകൻ അറസ്റ്റിൽ

ബെം​ഗളുരു; പ്രണയം ചോദ്യം ചെയ്ത കൗമാരക്കാരനെ കൊലപ്പെടുത്തി, അൾസൂറിലെ മൾഫി ടൗണിലെ നന്ദു(17) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഓട്ടോ ഡ്രൈവർ ശക്തിവേലിനെ (35 )  പോലീസ് പിടികൂടി. 6 വർഷമായി ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന നന്ദുവിന്റെ അമ്മ ​ഗീതയും, ശക്തിവേലും പ്രണയത്തിലായിരുന്നു. എന്നാൽ ശക്തിവേൽ വീട്ടിൽ വരുന്നതെല്ലാം നന്ദു ചോദ്യം ചെയ്തിരുന്നു, കഴിഞ്ഞ ദിവസം ശക്തിവേൽ ഇവരുടെ വീട്ടിൽ എത്തിയപ്പോൾ നന്ദു ചോദ്യം ചെയ്യുകയും തർക്കം ഉണ്ടാകുകയും ചെയ്തു. തർക്കം രൂക്ഷമായപ്പോൾ ശക്തിവേൽ കത്തിയെടുത്ത് നന്ദുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംസ്കാരത്തിനിടെ സംഘർഷം ഉണ്ടാകുകയും…

Read More

യുവതിയെ കഴുത്തറുത്ത് കൊന്ന കേസ്; ഭർത്താവ് പോലീസ് പിടിയിൽ

ബെം​ഗളുരു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് പിടിയിലായി. അന്നപൂർണ്ണേശ്വരി ന​ഗറിലാണ് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെം​ഗളുരുവിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറും , പണമിടപാട് സ്ഥാപന നടത്തിപ്പുകാരനുമായ കന്തരാജുവാണ് (41) പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഭാര്യ രൂപയെ (​31) രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയത്. നന്ദി ഹിൽ സിൽ കൊണ്ടുപോയി തള്ളി ഇടാനടക്കം മുൻ കാലങ്ങളിൽ പലപ്പോഴും ഇയാൾ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നന്നതായി പോലീസ്.  

Read More

യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ബെം​ഗളുരു; അന്നപൂർണ്ണേശ്വരി ന​ഗറിൽ ഭർത്താവ് യുവതിയെ കൊലപ്പെടുത്തി. രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയത്. സ്വകാര്യ കമ്പനി ജീവനക്കാരിയായ രൂപയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് കന്തരാജു (39) സംഭവത്തിന് ശേഷം ഒളിവിലാണ്. ഏറെ നേരം മൊബൈലിൽ സംസാരിച്ചതാണ് കന്തരാജുവിനെ പ്രകോപിപ്പിച്ചത്. ആരോടാണ് സംസാരിച്ചതെന്നറിയാൻ മൊബൈൽ പരിശോധിക്കണമെന്ന് പറഞ്ഞ് തർ‌ക്കം തുടങ്ങിയ കന്തരാജു അടുക്കളയിലെ കത്തിയെടുത്ത് രൂപയുടെ കഴുത്തറക്കുകയയിരുന്നു. പിന്നീട് വീട്ടിൽ നിന്നും ഒളിവിൽ പോകുകയും ചെയ്തു, ഇവരുടെ 12 വയസുകാരനായ മകൻ ട്യൂഷൻ കഴിഞ്ഞു വന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 2005 ൽ അന്നപൂർണ്ണേശ്വരി ന​ഗറിലുണ്ടായ…

Read More
Click Here to Follow Us