21കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ബെംഗളൂരു: 21 കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കർണാടക പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി നവംബർ 6 ശനിയാഴ്ച അറിയിച്ചു.

സയ്യിദ് തസമ്മുൽ പാഷ (39), സയ്യിദ് നസീർ (26) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ആർആർ നഗറിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.

മരിച്ച മണിയുടെ പിതാവിന് വേണ്ടി പണി എടുത്തിരുന്നവരാണ് പ്രതികൾ, പെട്ടെന്ന് പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് അവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത്. വ്യക്തിപരവും സാമ്പത്തികവുമായ കാരണങ്ങളാൽ യുവാവിനെ തട്ടിക്കൊണ്ടുപോയി, തുടർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് രമേഷ് ബാനോത്ത് ഐപിഎസ് പറഞ്ഞു.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

നവംബർ ഒന്നിന് ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായ തരുൺ പടക്കങ്ങൾ വാങ്ങാൻ പുറപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയുമായി ഇയാളെ പിന്തുടർന്ന പ്രതികൾ കുറഞ്ഞ വിലയിൽ പടക്കം നൽകാമെന്ന് പറഞ്ഞ് സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അവർ അവന്റെ കൈകൾ കെട്ടി വായിലും മുഖത്തും ഒരു ടേപ്പ് കൊണ്ട് പ്ലാസ്റ്റർ ചെയ്തു. തരുൺ എതിർക്കാൻ ശ്രമിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രാത്രി മുഴുവൻ മൃതദേഹം സ്വന്തം സ്ഥലത്ത് സൂക്ഷിച്ചു. നവംബർ രണ്ടിന് പ്രതികൾ മൃതദേഹം ചാക്കിനുള്ളിലാക്കി വൃഷഭവതി മഴവെള്ളപ്പാച്ചിലിന് സമീപം തള്ളുകയായിരുന്നു എന്നും പ്രതികൾ മൊഴി നൽകി.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

തരുണിന്റെ മാതാപിതാക്കൾ ഭാരതിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ചാക്ക്‌ ശ്രദ്ധയിൽപ്പെട്ട ആക്രി പിറക്കുന്ന വ്യക്തിയാണ് പോലീസിൽ വിവരം അറിയിച്ചത്. മൃതദേഹം ഉപേക്ഷിച്ചതിന് ശേഷവും പ്രതി തരുണിന്റെ പിതാവിനെ ഫോണിൽ വിളിച്ച് മോചിപ്പിക്കാൻ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts