കാമുകിയുടെ പിതാവ് 19 കാരനായ യുവാവിനെ കൊലപ്പെടുത്തി.

ബെംഗളൂരു: കാമുകിയുടെ പിതാവ് 19 കാരനായ യുവാവിനെ മരത്തടി കൊണ്ട് മർദ്ധിച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് നാരായണൻ (46) എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് റിപ്പോർട്ടുകൾ പ്രകാരം പെൺകുട്ടിക്ക് അയൽവാസിയായ നിവേശ് കുമാറുമായി (19) ബന്ധമുണ്ടായിരുന്നു, എന്നാൽ, യുവാവുമായുള്ള ബന്ധത്തിന് നാരായൺ എതിരായിരുന്നു. സംഭവദിവസം നാരായണൻ നേരത്തെ ജോലിക്ക് പോയസമയത് കുമാർ മകളെ കാണാൻ വീട്ടിൽ എത്തി.

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

എന്നാൽ അപ്രതീക്ഷിതമായി വീട്ടിലേക്ക് മടങ്ങിയ നാരായണൻ, കുമാറിനെ വീട്ടിൽ കണ്ടപ്പോൾ രോഷാകുലനാവുകായും തുടർന്ന് മരത്തടി കൊണ്ട് ഇയാൾ കുമാറിനെ മർദിക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts