നവവധുവിന്റെ വീട്ടിൽ മോഷണം; കൂട്ടുകാരി അറസ്റ്റിൽ.

ബെംഗളൂരു: നവവധുവായ സുഹൃത്തിന്റെ വീട്ടിൽ നിന്ന് 11 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കൂട്ടുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബെംഗളൂരുവിലെ പദരായണപുരയിൽ വ്യാഴാഴ്ചയാണ് സംഭവം. തുടർന്ന് 26 യെ പോലീസ് അറസ്റ്റ് ചെയ്തു. ബെൻസൺ ടൗൺ സ്വദേശിനിയായ അസ്ര സിദ്ദിഖി എന്ന (26) കാരിയായ യുവതിയാണ് പ്രതി.

ചൊവ്വാഴ്ച സഹപാഠിയായ റൂഹിനാസിന്റെ വീട്ടിലെത്തിയ സിദ്ദിഖി രാത്രി 8.30ഓടെ അത്താഴം കഴിഞ്ഞ ശേഷമാണ് പോയത്. വസ്ത്രം മാറാനെന്ന വ്യാജേന മൂന്ന് തവണയെങ്കിലും സിദ്ദിഖി തന്റെ കിടപ്പുമുറിയിൽ പോയിരുന്നതായി റൂഹിനാസ് പറഞ്ഞു. പിന്നീട് രാത്രി 11 മണിയോടെ റൂഹിനാസ് പുതുതായി വാങ്ങിയ പെർഫ്യൂം കിടപ്പുമുറിയിൽ സൂക്ഷിക്കാൻ പോയപ്പോഴാണ് 206 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി അറിയുന്നത് എന്നും റൂഹിനാസ് കൂട്ടിച്ചേർത്തു. ഏകദേശം 11 ലക്ഷം രൂപയാണ് നഷ്ടപെട്ട ആഭരണങ്ങളുടെ വില.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

പിന്നീട് റൂഹിനാസ് ജെജെ നഗർ പോലീസ് സ്റ്റേഷനിൽ മോഷണത്തിന് കേസ് കൊടുക്കുകയായിരുന്നു. പരാതിയെ തുടർന്ന് ലോക്കൽ പോലീസ് നടപടിയെടുക്കുകയും സിദ്ദിഖിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം

പ്രതി ആദ്യം നിരപരാധിയാണെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. അയൽവാസിയുടെ വാട്ടർ ടാങ്കിനടിയിൽ സിദ്ദിഖ് ഒളിപ്പിച്ച സ്വർണവും പോലീസ് കണ്ടെടുത്തു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts