ഭാര്യയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; ഭർത്താവും ആത്മഹത്യ ചെയ്ത നിലയിൽ

deadbody BABY

ബെം​ഗളുരു; ബൈദരഹള്ളിയിലെ വാടകവീട്ടിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ. മഞ്ജുനാഥ് (32), ഭാര്യ റോജ (28) എന്നിവരുടെ മൃത​ദേഹങ്ങളാണ് കണ്ടെടുത്തത്.

ഭാര്യ റോജയെ മഞജുനാഥ് സ്ഥിരമായി കുടിച്ചിട്ട് വന്ന ശേഷം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകി.

കഴിഞ്ഞ ദിവസവും ഇവരുടെ വീട്ടിൽ നിന്ന് വലിയ ബഹളം കേട്ടിരുന്നതായും ചെന്ന് നോക്കിയപ്പോൾ ആരെയും കണ്ടിരുന്നില്ലെന്നും സമീപവാസികൾ പറഞ്ഞു. എന്നാൽ പിന്നീട് സംശയം തോന്നിയ അയൽക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

പോലീസുകാർ വന്ന് നോക്കിയപ്പോൾ തലയ്ക്കും കഴുത്തിനും മാരകമായ മുറിവേറ്റ നിലയിൽ റോജയുടെ മൃതദേഹവും ഫാനിൽ തൂങ്ങി മരിച്ച നിലയിൽ മഞ്ജുനാഥിന്റെ മൃതദേഹവും ലഭിയ്ക്കുകയായിരുന്നു.

ന​ഗരത്തിലെ സ്വകാര്യ പ്രസിൽ ജീവനക്കാരനായിരുന്നു മഞ്ജുനാഥ്, 4 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു.

  ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം,മുഖംമൂടി അഴിഞ്ഞ് വീണു: കെ വി തോമസ്

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us