കാവേരി നദീജല തർക്കം; മണ്ഡ്യയിൽ നാളെ ബന്ദ്

ബെംഗളുരു: കാവേരി നദീ ജല തര്‍ക്കത്തില്‍ തമിഴ്നാടിന് 5,000 ഘന അടി വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. വെള്ളിയാഴ്ച വിവിധ സംഘടനകളാണ് വിവിധ ജില്ലകളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ച കന്നട സംഘടന പ്രവര്‍ത്തകര്‍ ബെംഗളൂരുവിലേക്ക് വെള്ളം വിതരണം ചെയ്യുന്ന മണ്ഡ്യയിലെ മളവള്ളി താലൂക്കിലെ തൊരെകടനഹള്ളിയിലെ പമ്പ് ഹൗസിലേക്ക് അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുയായിരുന്നു. കാവേരി ജലം സംരക്ഷിക്കാനുള്ള പ്രതിഷേധങ്ങളില്‍ ബെംഗളൂരുവിലുള്ളവര്‍ വിട്ടുനില്‍ക്കുകയാണെന്നും പ്രതിഷേധത്തിന്‍റെ വ്യാപ്തി അവര്‍ തിരിച്ചറിയുന്നതിനാണ് ബെംഗളൂരുവിലേക്കുള്ള കുടിവെള്ള വിതരണം തടയാന്‍ ശ്രമിച്ചതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.…

Read More

ജെ.ഡി.എസ്. പ്രവർത്തകനെ അജ്ഞാതസംഘം കുത്തിപ്പരിക്കേൽപ്പിച്ചു

ബെംഗളൂരു : മണ്ഡ്യയിൽ ജെ.ഡി.എസ്. പ്രവർത്തകനെ അജ്ഞാതസംഘം കുത്തിപ്പരിക്കേൽപ്പിച്ചു. അപ്പു ഗൗഡയ്ക്കാണ് പരിക്കേറ്റത്. ഇയാളെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല. മണ്ഡ്യയ്ക്കടുത്തുള്ള മദ്ദൂരിലെ ക്ഷേത്രത്തിന് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. കത്തിയും വാളുമായെത്തിയ രണ്ടംഗസംഘമാണ് അപ്പു ഗൗഡയെ ആക്രമിച്ചത്. കുത്തിമുറിവേൽപ്പിച്ചശേഷം അക്രമികൾ രക്ഷപ്പെട്ടു. ഇടതുകൈക്കും പുറത്തും നെഞ്ചിനുമാണ് മുറിവേറ്റത്. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മദ്ദൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

കുമാരസ്വാമിയെ നേരിടാൻ സുമലത?

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശക്തമായ പോരാട്ടത്തിന് ഒരുങ്ങി ബിജെപി. കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവെന്ന തോന്നലിന്റെ അടിസ്ഥാനത്തിൽ പോരാട്ടം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഈ പശ്ചാത്തലത്തിൽ നടി സുമലത മണ്ഡ്യയിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി മണ്ഡ്യ മണ്ഡലത്തിൽ ജനവിധി തേടുമെന്ന് റിപ്പോർട്ടുണ്ട്. നിലവിൽ ജെഡിഎസിന്റെ മറ്റൊരു നേതാവാണ് മണ്ഡ്യയിലെ സ്ഥാനാർത്ഥി. എന്നാൽ അനാരോഗ്യം കാരണം അദ്ദേഹം പിന്മാറാനുള്ള സാധ്യതയും കൽപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുമാരസ്വാമി മണ്ഡ്യയിലും മത്സരിക്കുമെന്ന  വാർത്തകൾ. ചന്നപട്ടണ മണ്ഡലത്തിലാണ് കുമാരസ്വാമി മത്സരിക്കുന്നത്.…

Read More

നാട്ടിലേക്ക് പോകുന്നതിനിടെ അപകടം, മലയാളി വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: മൈസൂരു മണ്ഡ്യയിൽ വാഹനാപകടത്തിൽ നഴ്‌സിങ് വിദ്യാർഥിനി മരിച്ചു. മൈസൂരു മണ്ഡ്യ നാഗമംഗലത്ത് ആണ് അപകടം നടന്നത്. ചേപ്പുംപാറ നമ്പുരയ്ക്കൽ സാബുവിന്റെ മകൾ സാനിയ മാത്യു (21) ആണ് മരിച്ചത്. നാട്ടിലേക്കു പോകുന്നതിനു ബസിൽ കയറാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. നാഗമംഗലം ബിജിഎസ് നഴ്‌സിങ് കോളേജിലെ മൂന്നാംവർഷ വിദ്യാർഥിനിയാണ്.

Read More

ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര 

ബെംഗളൂരു: ഊഹാപോഹങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യയുടെ മകന്‍ വരുണ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ യതീന്ദ്ര രംഗത്ത് , ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരത്തിനില്ല. മണ്ഡ്യയിൽ വാര്‍ത്താസമ്മേളനത്തിലാണ് ഈ കാര്യം അദ്ദേഹം  തുറന്ന് പറഞ്ഞത്. വരുണയില്‍ പിതാവിനെ സ്ഥാനാര്‍ഥിയായി മനസില്‍ കണ്ട് ജനുവരിയിലേ പ്രചാരണം തുടങ്ങി. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഈ തെരഞ്ഞെടുപ്പ് തന്റെ അവസാനത്തേതാവും എന്ന് സിദ്ധാരാമയ്യ പ്രഖ്യാപിച്ചിരുന്നു. ‘ഇത് അച്ഛന് വേണ്ടിയുള്ള ത്യാഗമൊന്നും അല്ല. ആര്‍ക്കും അങ്ങിനെ സ്വന്തം മണ്ഡലം ഇല്ലല്ലോ. വോടര്‍മാരുടേതാണ് മണ്ഡലം’, യതീന്ദ്ര പറഞ്ഞു. സ്വന്തം നാടായ…

Read More

മണ്ഡ്യയിൽ കുമാരസ്വാമിയും ദിവ്യയും സുമലതയും പോരിനിറങ്ങുന്നതായി റിപ്പോർട്ട്‌

ബെംഗളൂരു; നിയസഭ തിരഞ്ഞെടുപ്പില്‍ അതീവ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാകും ഇത്തവണ മണ്ഡ്യ നിയമസഭ മണ്ഡലം വേദിയായേക്കുക. സാധാരണ നിലയില്‍ കോണ്‍ഗ്രസും ജെ ഡി എസും തമ്മിലാണ് മണ്ഡ്യയില്‍ പോരാട്ടം. എന്നാല്‍ പഴയ മൈസൂരു മേഖലയില്‍ കൂടുതല്‍ സീറ്റ് നേടുകയെന്ന ലക്ഷ്യത്തോടെ ബി ജെ പിയും ഇവിടെ കളം നിറഞ്ഞിരിക്കുകയാണ്. ശക്തരെ തന്നെ ഇറക്കി മണ്ഡ്യ പിടിക്കാനുള്ള തീവ്രശ്രമങ്ങള്‍ ബി ജെ പി നടത്തുന്നുണ്ട്. മണ്ഡ്യ ലോക്സഭ എംപിയായ നടി സുമലതയെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ബി ജെ പി നീക്കം. മണ്ഡ്യ നിയമസഭയില്‍ നിന്ന് അവര്‍ ബി…

Read More

ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സുമലത

ബെംഗളൂരു: മണ്ഡ്യയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് പിന്തുണ നൽകുമെന്ന രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് എ സുമലത എംപി നിലവിലെ ഊഹാപോഹങ്ങൾക്കും വിരാമമിട്ടു. ഇന്ന് ഉച്ചയ്ക്ക് മണ്ഡ്യയിലെ വസതിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത സുമലത, മണ്ഡ്യ ജില്ലയിൽ മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് പൂർണ പിന്തുണ നൽകാൻ തീരുമാനിച്ചതായി അറിയിച്ചു. മണ്ഡ്യ ജില്ലയിലെ മലിനമായ അന്തരീക്ഷം വൃത്തിയാക്കി ‘സ്വച്ഛ് മണ്ഡ്യ’ വേണമെന്നും സുമലത പറഞ്ഞു. രാജ്യത്തും ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് നരേന്ദ്ര മോദിയെന്ന് പ്രകീർത്തിച്ച അവർ, മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കുള്ള…

Read More

സുമലത ബിജെപിയില്‍ ചേര്‍ന്നേക്കും, ചർച്ചകൾ നടന്നു ; മുഖ്യമന്ത്രി

ബെംഗളൂരു : നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ സുമലത ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുമായി നിരവധി തവണ ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.. സുമലത തീരുമാനം ഇന്ന് പരസ്യമാക്കും. ഇന്നലെ അവര്‍ ജെ.പി. നദ്ദയെ കണ്ടിരുന്നു. ഇതിനോടകം തന്നെ പലവട്ടം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. തന്റെ അന്തിമ തീരുമാനത്തെ കുറിച്ച് ഇന്ന് പറയുമെന്നും ബൊമ്മെ പറഞ്ഞു. കൂടാതെ ഖനന വ്യവസായിയും മുന്‍ മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡി ബിജെപിയില്‍ ചേരാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ റെഡ്ഡിക്ക് ബിജെപിയുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നും അദ്ദേഹം…

Read More

മന്ത്രി കോൺഗ്രസ്സിലേക്ക്, പ്രതിഷേധം അറിയിച്ച് പ്രവർത്തകർ

ബെംഗളൂരു: മണ്ഡ്യ കെ.ആർ.പേട്ടിലെ ബി.ജെ.പി എം.എൽ.എയും കായിക മന്ത്രിയുമായ കെ.സി. നാരായണ ഗൗഡ കോൺഗ്രസിൽ ചേരുമെന്ന് സൂചനയെ തുടർന്ന് പ്രവർത്തകരിൽ കനത്ത പ്രതിഷേധം. കെ.സി. നാരായണ ഗൗഡയെ ചേർക്കുന്നതിന് മണ്ഡ്യയിൽ കോൺഗ്രസ്‌ പ്രവർത്തകർ എതിരാണ്. കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡന്റ് ‘പ്രജധ്വനി യാത്ര’യുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിൽ വാക്കേറ്റവും ബഹളവും നടന്നു. ഡി.സി.സി പ്രസിഡന്റിന്റെ കാറിന് നേരെ പ്രവർത്തകർ മുട്ടയെറിയുകയും ചെയ്തു. നാരായണ ഗൗഡക്കെതിരെ ഫ്ലക്സ് ബോർഡുകളും ബാനറുകളും പ്രവർത്തകർ ഉയർത്തിയിട്ടുണ്ട്. നാരായണ ഗൗഡ കോൺഗ്രസിൽ ചേർന്നാൽ ആ യോഗത്തിനുനേരെ കല്ലേറ് നടത്തുമെന്നും പ്രവർത്തകർ മുന്നറിയിപ്പ്…

Read More

ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട് ; സുമലത

ബെംഗളൂരു: തനിക്ക് ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട്.  ഏത് പാർട്ടിക്കൊപ്പം ചേരണമെന്ന് ഉടൻ തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതടക്കം ആലോചനയിൽ ഉണ്ട്. അന്തിമ തീരുമാനം തന്റെ മണ്ഡലമായ മണ്ഡ്യയിൽ വലിയ റാലി നടത്തി അറിയിക്കുമെന്നും സുമലത പറഞ്ഞു. കുടുംബത്തോടും അടുത്തവരോടും ആലോചിച്ചാകും അന്തിമതീരുമാനമെടുക്കുക. ഒരു തീരുമാനത്തിലെത്തിയാൽ മണ്ഡ്യയിലേക്ക് പോകും. അവിടെ ഒരു വലിയ പൊതുയോഗം വിളിച്ച് കൂട്ടും. അവിടെ വച്ചായിരിക്കും തീരുമാനമറിയിക്കുക സുമലത അറിയിച്ചു.

Read More
Click Here to Follow Us