കുമാരസ്വാമിയെ നേരിടാൻ സുമലത?

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശക്തമായ പോരാട്ടത്തിന് ഒരുങ്ങി ബിജെപി.

കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവെന്ന തോന്നലിന്റെ അടിസ്ഥാനത്തിൽ പോരാട്ടം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഈ പശ്ചാത്തലത്തിൽ നടി സുമലത മണ്ഡ്യയിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി മണ്ഡ്യ മണ്ഡലത്തിൽ ജനവിധി തേടുമെന്ന് റിപ്പോർട്ടുണ്ട്. നിലവിൽ ജെഡിഎസിന്റെ മറ്റൊരു നേതാവാണ് മണ്ഡ്യയിലെ സ്ഥാനാർത്ഥി. എന്നാൽ അനാരോഗ്യം കാരണം അദ്ദേഹം പിന്മാറാനുള്ള സാധ്യതയും കൽപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുമാരസ്വാമി മണ്ഡ്യയിലും മത്സരിക്കുമെന്ന  വാർത്തകൾ.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

ചന്നപട്ടണ മണ്ഡലത്തിലാണ് കുമാരസ്വാമി മത്സരിക്കുന്നത്. അതിന് പുറമെ മണ്ഡ്യയിലും ജനവിധി തേടുമെന്നാണ് വാർത്തകൾ. ഈ സാഹചര്യത്തിൽ മണ്ഡ്യ എംപി കൂടിയായ സുമലത മാധ്യമങ്ങളോട് നടത്തിയ പ്രതികരണം ചർച്ചകൾക്ക് ചൂടേറി. ബിജെപി നേതൃത്വം ആവശ്യപ്പെട്ടാൽ ഉറപ്പായും മണ്ഡ്യയിൽ മത്സരിക്കുമെന്ന് സുമലത പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
[masterslider id="10"]

Related posts