ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം. എട്ട് റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി. അവസാന പന്ത് വരെ ആവേശം. ചിന്നസ്വാമിയിലെ റണ്ണൊഴുക്കില്‍ ത്രില്ലര്‍ ജയം സ്വന്തമാക്കി ധോണിപ്പട. ഒരു ഘട്ടത്തില്‍ വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഒടുക്കം കീഴടങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.

227 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് ആദ്യ ഓവറില്‍ തന്നെ കോലിയെ നഷ്ടമായി. അടുത്ത ഓവറില്‍ മഹിപാല്‍ ലോംററും കൂടി പുറത്താതോടെ ആര്‍സിബി സമ്മര്‍ദത്തിലായി. എന്നാല്‍ പിന്നീട് ക്രീസില്‍ കണ്ടത് ഫാഫ്്-മാക്‌സ്‌വെല്‍ ഷോ. ക്രീസില്‍ നിറഞ്ഞുകളിച്ച ഇരുവുരും പവര്‍പ്ലേയില്‍ ടീമിനെ 75ല്‍ എത്തിച്ചു. ഒമ്പതാം ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. ഇരുവരും കൂട്ടിച്ചേര്‍ത്തത് 126 റണ്‍സ്. 13ാം ഓവറില്‍ മാക്‌സ്‌വെല്ലിനെ ധോണിയുടെ കൈകളിലെത്തിച്ച് മഹേഷ് തീക്ഷണ ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കി. 14ാം ഓവറില്‍ ധോണിയുടെ തന്നെ ക്യാച്ചില്‍ ഫാഫും പുറത്ത്. പിന്നാലെ കാര്‍ത്തികും ഷഹബാസും ചേര്‍ന്ന് ടീമിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

ഇരുവരും പുറത്തായതോടെ ആര്‍സിബി വീണ്ടും സമ്മര്‍ദത്തില്‍ വനിന്ദു ഹസരങ്കയും സുയാഷ് പ്രഭുദേശായിയും ടസ്‌കോര്‍ 200 കടത്തിയതോടെ അവസാന ഓവറില്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടത് 19 റണ്‍സ്. എന്നാല്‍ പതിരന പിടിമുറുക്കിയതോടെ ആര്‍സിബി ഇന്നിംഗ്‌സ് 218ല്‍ അവസാനിച്ചു. ആദ്യം ബാറ്റുചെയ്ത ചെന്നൈ ഡെവോണ്‍ കോണ്‍വെയുടെയും ശിവം ദുബെയുടെയും മിന്നല്‍ പ്രകടനത്തിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. സ്‌കോര്‍ബോര്‍ഡ് 16ല്‍ നില്‍ക്കെ ഗയ്ക്വാദ് സിറാജിന്റെ പന്തില്‍ പവലിയനിലേക്ക് മടങ്ങി.

  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി

രഹാനെയും കോണ്‍വെയും സ്‌കോറിംഗ് വേഗം കൂട്ടി. മൂന്നാം വിക്കറ്റില്‍ ദുബെയും കോണ്‍വെയും കൂട്ടിച്ചേര്‍ത്തത് 80 റണ്‍സ്. അവസാന ഓവറുകളില്‍ മൊയീന്‍ അലിയും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 226. ജയത്തോടെ സിഎസ്‌കെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയപ്പോള്‍ ആര്‍സിബി ഏഴാമതായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts