കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന് 1214 കോടി രൂപയുടെ ആസ്തി

ബെംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡികെ ശിവകുമാർ കനകപുര നിയോജക മണ്ഡലത്തിൽ നിന്ന് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 1214 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്ന് പ്രഖ്യാപിച്ചു. 2018-നെ അപേക്ഷിച്ച് ഡികെ ശിവകുമാറിന്റെ ആസ്തിയിൽ കുറഞ്ഞത് 60% വർധനവുണ്ടായിട്ടുണ്ട്. 2018ൽ അദ്ദേഹത്തിന്റെ ഭാര്യ ഉഷ ശിവകുമാറിന്റെ സ്വത്തുക്കൾ ഉൾപ്പെടെ 730 കോടി രൂപ ഡികെഎസ് പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ജംഗമ സ്വത്തുക്കളും 2018ൽ 70 കോടി രൂപയിൽ നിന്ന് ഈ വർഷം 244 കോടി രൂപയായി ഉയർന്നു. ഉഷയ്ക്ക് 153…

Read More

ഡികെ ശിവകുമാറിന്റെ ആസ്തി 1414 കോടി

ബെംഗളൂരു: കോൺഗ്രസ്‌ നേതാവ് ഡി.കെ. ശിവകുമാറിൻറെ ആസ്തിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിൽ 68 ശതമാനത്തിൻറെ വർദ്ധന. മേയ് 10ന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അദ്ദേഹത്തിന്റെ നാമനിർദ്ദേശപത്രികയിലെ വിവരമനുസരിച്ച് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി 1414 കോടി രൂപ. തൻറെയും തൻറെ കുടുംബാംഗങ്ങളുടെയും സംയുക്ത ആസ്തിയാണ് 1414 കോടി രൂപയെന്ന് അദ്ദേഹം അറിയിച്ചു. ഏകദേശം 12 ബാങ്ക് അക്കൗണ്ടുകളാണ് ഇദ്ദേഹത്തിന് ഉള്ളത്. ഇതിൽ ചിലത് സഹോദരൻ ഡി.കെ. സുരേഷുമായി ചേർന്നുള്ളവയാണ്. 8.3 ലക്ഷം രൂപയുടെ ഒരു ടൊയോട്ട കാർ മാത്രമേ സ്വന്തമായുള്ളൂ. സ്ഥാവര…

Read More

ബെംഗളൂരു – ചെന്നൈ മത്സരത്തിനിടെ വീട് തേടിയുള്ള യുവാക്കളുടെ ഫോട്ടോ വൈറൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഒരു താമസ സ്ഥലം കണ്ടെത്തുക എന്ന ദുഷ്കരമായ ഒരു കാര്യമാണെന്ന് പൊതുവെ പറഞ്ഞു കേട്ടിട്ടുണ്ട്. ചിലപ്പോൾ ഉടമ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകളാകാം, അല്ലെങ്കിൽ വാടക തുക അധികമായിരിക്കും പ്രയാസം ഉണ്ടാവുന്നത്. ജോലിക്ക് അടുത്ത് തന്നെ താമസ സൗകര്യം കണ്ടെത്താൻ പുറത്ത് വരുന്നവർക്ക് അത്ര എളുപ്പമായിരിക്കില്ല. ഇന്നലെ നടന്ന ചെന്നൈ- ബെംഗളൂരു ഐപിഎൽ മത്സരത്തിനിടെ അതിന്റെ ഒരു ഉത്തമ ഉദാഹരണം കാണുകയും ചെയ്തു. സാധാരണ ക്രിക്കറ്റ് കാണാനെത്തുന്നവർ താരങ്ങളെയോ ടീമിനെയോ പിന്തുണച്ചുള്ള പ്ലക്കാർഡുകളായിരിക്കും കയ്യിൽ കരുതുക. എന്നാൽ ഇവിടെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ‘ഇന്ദിരാനഗറിൽ…

Read More

മഅ്ദനിയുടെ കേരള യാത്ര വൈകും

ബെംഗളൂരു: കേരളത്തിലേക്ക്‌ വരാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ കേരള യാത്ര വൈകും. ബെംഗളൂരു പോലീസ് കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്രക്ക് അനുമതി നല്‍കുക. മഅ്ദനിയുടെ സുരക്ഷക്കായി അനുഗമിക്കേണ്ടത് ബെംഗളൂരു പോലീസിലെ റിസര്‍വ് ബറ്റാലിയനാണ്. അകമ്പടിക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനനുസരിച്ചേ മഅ്ദനിക്ക് യാത്ര ചെയ്യാനാവു. കഴിഞ്ഞ തവണ ഇത്തരമൊരു നടപടി ഉണ്ടായിരുന്നില്ല. തിരുവനന്തപുരം വിമാനത്താവളം വഴി കൊല്ലം ശാസ്താംകോട്ടയിലെ വീട്ടില്‍ പോകാനാണ് മഅ്ദനി ആലോചിക്കുന്നത്. വീട്ടിലെത്തിയ ശേഷമാകും ചികിത്സ എവിടെ വേണം എന്നതില്‍ തീരുമാനമെടുക്കുക. അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള…

Read More

ഷെട്ടാറിന് ടിക്കറ്റ് നൽകി കോൺഗ്രസ്‌

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് മത്സരിക്കാൻ സീറ്റ് നൽകി കോൺഗ്രസ്‌ . കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപി വിട്ട് കോൺഗ്രസിൽ  ചേർന്നത്. ഹുബ്ബലി-ധാർവാർഡിൽ നിന്ന് ഷെട്ടാർ മത്സരിക്കുക. ഷെട്ടറിന്റെ സ്വന്തം മണ്ഡലമാണിത്. ആറ് തവണ നിയമസഭയിലെത്തിയ സീനിയർ നേതാവാണ് ഷെട്ടാർ. ബിജെപി നേതൃത്വവുമായി കടുത്ത എതിർപ്പിലായിരുന്നു ഷെട്ടാർ. തന്നെ ബിജെപി നേതൃത്വം അപമാനിച്ചുവെന്നായിരുന്നു ഷെട്ടാർ പറഞ്ഞത്. നേരത്തെ 189 സ്ഥാനാർത്ഥികൾ അടങ്ങിയ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഇതിൽ ഷെട്ടറിന്റെ പേരില്ലായിരുന്നു. ഇത്തവണ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു ഷെട്ടാർ. മത്സരിക്കാനുള്ള സീറ്റിനായി ബിജെപി ദേശീയ അധ്യക്ഷൻ…

Read More

അധികാരത്തിൽ എത്തിയാൽ സച്ചാർ റിപ്പോർട്ട് നടപ്പാക്കും ; ദേവഗൗഡ

ബെംഗളൂരു: അധികാരത്തിൽ വന്നാൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്ന് ജെ.ഡി.എസ്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടന്ന ചടങ്ങിൽ പാർട്ടി അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ പ്രകടനപത്രികയിലാണ് പ്രഖ്യാപനം നടത്തിയത്. മുസ്‌ലിം ന്യൂനപക്ഷം രാജ്യത്തെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളിൽ നേരിടുന്ന അസമത്വം തുറന്നുകാട്ടുന്നതാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട്. കർണാടകയിൽ മുമ്പ് ജെ.ഡി-എസിനൊപ്പം നിന്നിരുന്ന ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽ നിന്ന് അകലുന്നുവെന്ന നിരീക്ഷണത്തിന്റെ പ്രകടനപത്രികയിൽ നിർണായക വാഗ്ദാനവുമായി ജെ.ഡി-എസ് രംഗത്തുവന്നത്. ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കാതെ ജെ.ഡി-എസിന് കർണാടകയിൽ തിരിച്ചുവരവ് സാധ്യമല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം   ജെ.ഡി.എസിൽ തിരിച്ചെത്തിയ മുൻ കേന്ദ്രമന്ത്രി…

Read More

അമൂലിനെ ബഹിഷ്കരിക്കേണ്ട ആവശ്യമില്ല ;ഭൂപേന്ദ്ര പട്ടേൽ

ബെംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് അമൂലിനെ ബഹിഷ്കരിക്കേണ്ടതില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. കർണാടകയിൽ അമൂൽ എത്തുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. കർണാടകയിൽ നന്ദിനിക്ക് അമൂൽ ഭീഷണിയാകുമെന്ന വാദത്തിലാണ് തർക്കം നിലനിൽക്കുന്നത്. ഈ വിഷയത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തന്റെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. തന്റെ കാഴ്ചപ്പാടിൽ അമുലിനെ കർണാടകയിൽ ബഹിഷ്കരിക്കേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അമുൽ നന്ദിനിക്ക് ലഭിക്കുന്ന എന്തെങ്കിലും തട്ടിയെടുക്കുകയാണെങ്കിൽ അത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമൂലിൽ നിന്ന് നന്ദിനിക്ക് ഭീഷണിയില്ലെന്ന് കർണാടക സർക്കാർ ഇതിന് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ പ്രശ്‌നങ്ങളിൽ  കോൺഗ്രസ്‌…

Read More

ഹെലികോപ്റ്ററിൽ പണമിറക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു: ബി.ജെ.പി തമിഴ്നാട് പ്രസിഡൻറ് കെ.അണ്ണാമലൈ ഹെലികോപ്റ്ററിൽ പണം നിറച്ച ബാഗുമായാണ് ഇറങ്ങിയതെന്ന് മുൻമന്ത്രിയും മുതിർന്ന നേതാവുമായ വിനയകുമാർ സൊറകെ ആരോപിച്ചതിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് അധികൃതർ രംഗത്ത്. അണ്ണാമലൈയുടെ കർണാടക സന്ദർശനത്തിൽ യാതൊരു വിധ പെരുമാറ്റച്ചട്ട ലംഘനവും ഉണ്ടായിട്ടില്ലെന്ന് ഉടുപ്പി മണ്ഡലം തെരഞ്ഞെടുപ്പ് ഓഫീസർ സീത വാർത്താ കുറിപ്പിൽ അറിയിച്ചു. ഏപ്രിൽ 17ന് രാവിലെ 9.55നാണ് അണ്ണാമലൈ ഉടുപ്പിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയതെന്ന് സീത പറഞ്ഞു. എഫ്.എസ്.ടി-മൂന്ന് ടീം ലീഡർ രാഘവേന്ദ്രയും ഉടുപ്പി മണ്ഡലം മുനിസിപ്പൽ കോർപ്പറേഷൻ നോഡൽ ഓഫീസർ വിജയയും ചേർന്ന് ഹെലികോപ്റ്ററും…

Read More

പൈപ്പ് ലൈനിനു എടുത്ത കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

ബെംഗളൂരു: പൈപ്പ് ലൈനിന് എടുത്ത കുഴിയിൽ വീണ രണ്ടര വയസ്സുള്ള കുഞ്ഞ് മരിച്ചു.കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. മാഗടി ഗൊല്ലറഹട്ടിക്ക് സമീപം ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ജല പൈപ്പ് ലൈനിൽ സ്ഥാപിച്ചതിനായി കുഴിച്ച കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നുവെന്ന് അധകൃതർ പറഞ്ഞു. സംഭവത്തിൽ കോൺട്രാക്ടർക്കും ബെംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരെ കേസെടുത്തു. സംഭവ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.

Read More

കുമാരസ്വാമിയെ നേരിടാൻ സുമലത?

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശക്തമായ പോരാട്ടത്തിന് ഒരുങ്ങി ബിജെപി. കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവെന്ന തോന്നലിന്റെ അടിസ്ഥാനത്തിൽ പോരാട്ടം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഈ പശ്ചാത്തലത്തിൽ നടി സുമലത മണ്ഡ്യയിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി മണ്ഡ്യ മണ്ഡലത്തിൽ ജനവിധി തേടുമെന്ന് റിപ്പോർട്ടുണ്ട്. നിലവിൽ ജെഡിഎസിന്റെ മറ്റൊരു നേതാവാണ് മണ്ഡ്യയിലെ സ്ഥാനാർത്ഥി. എന്നാൽ അനാരോഗ്യം കാരണം അദ്ദേഹം പിന്മാറാനുള്ള സാധ്യതയും കൽപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുമാരസ്വാമി മണ്ഡ്യയിലും മത്സരിക്കുമെന്ന  വാർത്തകൾ. ചന്നപട്ടണ മണ്ഡലത്തിലാണ് കുമാരസ്വാമി മത്സരിക്കുന്നത്.…

Read More
Click Here to Follow Us