ഷെട്ടാറിന് ടിക്കറ്റ് നൽകി കോൺഗ്രസ്‌

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് മത്സരിക്കാൻ സീറ്റ് നൽകി കോൺഗ്രസ്‌ . കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപി വിട്ട് കോൺഗ്രസിൽ  ചേർന്നത്.

ഹുബ്ബലി-ധാർവാർഡിൽ നിന്ന് ഷെട്ടാർ മത്സരിക്കുക. ഷെട്ടറിന്റെ സ്വന്തം മണ്ഡലമാണിത്. ആറ് തവണ നിയമസഭയിലെത്തിയ സീനിയർ നേതാവാണ് ഷെട്ടാർ. ബിജെപി നേതൃത്വവുമായി കടുത്ത എതിർപ്പിലായിരുന്നു ഷെട്ടാർ.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

തന്നെ ബിജെപി നേതൃത്വം അപമാനിച്ചുവെന്നായിരുന്നു ഷെട്ടാർ പറഞ്ഞത്. നേരത്തെ 189 സ്ഥാനാർത്ഥികൾ അടങ്ങിയ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഇതിൽ ഷെട്ടറിന്റെ പേരില്ലായിരുന്നു. ഇത്തവണ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു ഷെട്ടാർ. മത്സരിക്കാനുള്ള സീറ്റിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെ ഡൽഹിയിലെത്തി കണ്ടിരുന്നു ഷെട്ടാർ. തന്റെ സ്വന്തം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ അനുവദിക്കണമെന്നായിരുന്നു ഷെട്ടറിന്റെ ആവശ്യം. എന്നാൽ ബിജെപി അത് അനുവദിച്ചില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts