ബെംഗളൂരു – ചെന്നൈ മത്സരത്തിനിടെ വീട് തേടിയുള്ള യുവാക്കളുടെ ഫോട്ടോ വൈറൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഒരു താമസ സ്ഥലം കണ്ടെത്തുക എന്ന ദുഷ്കരമായ ഒരു കാര്യമാണെന്ന് പൊതുവെ പറഞ്ഞു കേട്ടിട്ടുണ്ട്. ചിലപ്പോൾ ഉടമ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകളാകാം, അല്ലെങ്കിൽ വാടക തുക അധികമായിരിക്കും പ്രയാസം ഉണ്ടാവുന്നത്. ജോലിക്ക് അടുത്ത് തന്നെ താമസ സൗകര്യം കണ്ടെത്താൻ പുറത്ത് വരുന്നവർക്ക് അത്ര എളുപ്പമായിരിക്കില്ല. ഇന്നലെ നടന്ന ചെന്നൈ- ബെംഗളൂരു ഐപിഎൽ മത്സരത്തിനിടെ അതിന്റെ ഒരു ഉത്തമ ഉദാഹരണം കാണുകയും ചെയ്തു. സാധാരണ ക്രിക്കറ്റ് കാണാനെത്തുന്നവർ താരങ്ങളെയോ ടീമിനെയോ പിന്തുണച്ചുള്ള പ്ലക്കാർഡുകളായിരിക്കും കയ്യിൽ കരുതുക. എന്നാൽ ഇവിടെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ‘ഇന്ദിരാനഗറിൽ…

Read More

റോഡിലെ വെള്ളക്കെട്ടിൽ മീനുകളും എത്തി തുടങ്ങി 

ബെംഗളൂരു: കനത്ത മഴയില്‍ ബെംഗളൂരുവിലെ റോഡുകള്‍ വെള്ളക്കെട്ടിലായി. നഗരത്തിലെ മിക്ക റോഡുകളും ഇപ്പോള്‍ തോടുകള്‍ക്ക് സമാനമായ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം റോഡിന് നടുവില്‍ നിന്ന് പിടിച്ച സിങ്കാര മത്സ്യത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബെല്ലണ്ടൂരിലെ ഇക്കോസ്പേസിന് സമീപത്തെ റോഡില്‍ നിന്നാണ് മീന്‍ കിട്ടിയത്. ഉദ്യോഗസ്ഥര്‍ മീനും പിടിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. അതേസമയം, തുടര്‍ച്ചയായ മഴയില്‍ നഗരത്തിലെ ജനജീവിതം താറുമാറായി. ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് തുടര്‍ച്ചയായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ…

Read More

സ്വിഗ്ഗി ഡെലിവറി ബോയ് ഭക്ഷണവുമായി എത്തിയത് കുതിരപുറത്ത്, ആളെ കണ്ടെത്തുന്നയാൾക്ക് 5000 രൂപ സ്വിഗി നൽകും

ന്യൂഡെല്‍ഹി: കനത്തമഴയില്‍ കുതിരപ്പുറത്ത് ഭക്ഷണവുമായി ഡെലിവറി നടത്താൻ പോകുന്ന യുവാവിനെ തേടിയിറങ്ങിയിരിക്കുകയാണ് സ്വിഗ്ഗി. അവിചാരിതമായി വന്ന ബ്രാന്‍ഡ് അംബാസിഡറെക്കുറിച്ച്‌ ആദ്യ സൂചന നല്‍കുന്നയാള്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നാണ് കമ്പനിയുടെ  വാഗ്ദാനം. കഴിഞ്ഞ ദിവസമാണ് കനത്തമഴയില്‍ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിന്റ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയിലെ ധീരനായ യുവാവിനെ മറ്റുളളവരെപ്പോലെ തങ്ങള്‍ക്കും അറിയില്ലെന്ന് സ്വിഗ്ഗി ട്വിറ്ററില്‍ കുറിച്ചു. ഇയാളെ കണ്ടെത്തുന്നതിന് ശ്രമങ്ങള്‍ ആരംഭിച്ചതായും സ്വിഗ്ഗി അറിയിച്ചു. ഈ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളോടും പൊതുജനങ്ങളോടും…

Read More

പുട്ട് എനിക്കിഷ്ടമല്ല, പുട്ട് ബന്ധങ്ങളെ തകര്‍ക്കും; വൈറലായി ബെംഗളൂരുവില്‍ പഠിക്കുന്ന മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസ്

ബെംഗളൂരു : മലയാളിയെ സംബന്ധിച്ച് പ്രഭാത ഭക്ഷണങ്ങളിലെ ഇഷ്ട വിഭവമാണ് പുട്ട്. മലയാളികള്‍ പുട്ടിനെക്കുറിച്ച് പാട്ടുവരെ ഇറക്കിയിട്ടുണ്ട്. എന്നാൽ എല്ലാ ദിവസവും പുട്ട് കഴിച്ച് മടുത്ത മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഉത്തരക്കടലാസ് വൈറലായതിന് പിന്നാലെ മലയാളികൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ തിരഞ്ഞുകൊണ്ടിരുന്നത് ആ മൂന്നാം ക്ലാസുകാരനെ ആണ്. അവസാനം കണ്ട് കിട്ടി ആ കൊച്ച് മിടുക്കനെ, ബെംഗളൂരുവില്‍ പഠിക്കുന്ന കോഴിക്കോട് മുക്കം സ്വദേശി ജയിസ് ജോസഫാണ് ആണ് രസകരമായ കുറിപ്പിന്റെ പിന്നിലെ എഴുത്തുകാരൻ. എസ്എഫ്എസ് അക്കാദമി…

Read More
Click Here to Follow Us