പുട്ട് എനിക്കിഷ്ടമല്ല, പുട്ട് ബന്ധങ്ങളെ തകര്‍ക്കും; വൈറലായി ബെംഗളൂരുവില്‍ പഠിക്കുന്ന മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസ്

ബെംഗളൂരു : മലയാളിയെ സംബന്ധിച്ച് പ്രഭാത ഭക്ഷണങ്ങളിലെ ഇഷ്ട വിഭവമാണ് പുട്ട്. മലയാളികള്‍ പുട്ടിനെക്കുറിച്ച് പാട്ടുവരെ ഇറക്കിയിട്ടുണ്ട്. എന്നാൽ എല്ലാ ദിവസവും പുട്ട് കഴിച്ച് മടുത്ത മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ.

ഉത്തരക്കടലാസ് വൈറലായതിന് പിന്നാലെ മലയാളികൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ തിരഞ്ഞുകൊണ്ടിരുന്നത് ആ മൂന്നാം ക്ലാസുകാരനെ ആണ്. അവസാനം കണ്ട് കിട്ടി ആ കൊച്ച് മിടുക്കനെ,
ബെംഗളൂരുവില്‍ പഠിക്കുന്ന കോഴിക്കോട് മുക്കം സ്വദേശി ജയിസ് ജോസഫാണ് ആണ് രസകരമായ കുറിപ്പിന്റെ പിന്നിലെ എഴുത്തുകാരൻ.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

എസ്എഫ്എസ് അക്കാദമി ഇലക്ട്രോണിക്‌സ് സിറ്റിയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ജയിസ്, പരീക്ഷയ്ക്ക് വന്ന ചോദ്യം ഇഷ്ടമല്ലാത്ത ഭക്ഷണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനായിരുന്നു, എന്നാൽ ഈ ചോദ്യത്തിന് മറിച്ച് ഒന്ന് ചിന്തിക്കേണ്ട ആവിശ്യം വന്നില്ല ജയിസ്നു ഏറെ നാൾ ആയി കഴിച്ച് മടുത്ത പുട്ടിനെ കുറിച്ചാണ് ആ കൊച്ചു മിടുക്കൻ എഴുതിയത്.

കുറിപ്പ് ഇങ്ങനെ :

“എനിക്ക് ഇഷ്ടമല്ലാത്ത ഭക്ഷണം പുട്ടാണ്. പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമായതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ ഇത് തന്നെ ഉണ്ടാക്കുന്നു. അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ പുട്ട് പാറ പോലെയാവും. പിന്നെ എനിക്കത് കഴിക്കാന്‍ കഴിയില്ല. വേറെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല. അപ്പോള്‍ ഞാന്‍ പട്ടിണി കിടക്കും. അതിന് അമ്മ തന്നെ വഴക്ക് പറയുമെന്നും അപ്പോള്‍ താന്‍ കരയും. അതുകൊണ്ടു തന്നെ പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന ഭക്ഷണമാണ്”.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക വിദ്യാര്‍ഥിയെ അഭിനന്ദിക്കുകയും ഉത്തരത്തിനടിയിൽ എക്‌സലന്റ് എന്ന് എഴുതുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
[masterslider id="10"]

Related posts