ഡിപ്ലോമ, ഡിഗ്രി, പിജി, നഴ്‌സിംഗ്; വിദേശത്തെ ട്വിന്നിങ് പദ്ധതിക്കായി കർണാടക ഒരുങ്ങുന്നു

ബെംഗളൂരു : ഡിപ്ലോമ കോഴ്‌സുകൾ ബിരുദ, ബിരുദാനന്തര ബിരുദം, നഴ്‌സിംഗ് എന്നീ കോഴ്സുകൾ പകുതി വിദേശത്തെ കോളേജുകളിൽ പൂർത്തിയാക്കാനും വേതനത്തോടെ അവിടെ ഇന്റെർഷിപ് ചെയ്യാനും കന്നഡ വിദ്യാർത്ഥികൾക്ക് അവസരം ഒരുങ്ങുന്നു.

വിദ്യാഭ്യാസം വ്യാപിപ്പിക്കാൻ തീരുമാനിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായൺ മികച്ച ധാരണാപത്രം ഒപ്പുവെക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി പ്രാഥമിക വട്ട ചർച്ച നടത്തി.

  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

“നിലവിൽ, കർണാടകയിലെ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് മോണ്ട്ഗോമറി കൗണ്ടി കമ്മ്യൂണിറ്റി കോളേജിൽ പഠിക്കാൻ അവസരം ലഭിക്കും. ഇത് മറ്റ് കോഴ്‌സുകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്, ഇത് കർണാടകയിലെ വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവൽക്കരണത്തിന് സഹായകമാകും, ”യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

ഈ സർവ്വകലാശാലകളുമായി സർക്കാർ ധാരണാപത്രം ഒപ്പുവെച്ചാൽ, വിദ്യാർത്ഥികൾക്ക് 6 വർഷത്തെ ഇരട്ട ബിരുദം, 5 വർഷത്തെ ഇന്റഗ്രേറ്റഡ് പിജി കോഴ്സുകൾ, 4 വർഷത്തെ ഇരട്ട പിജി ബിരുദം, എംഎസ് നഴ്സിങ് (ഇന്റഗ്രേറ്റഡ്), എംഎസ് ബയോകെമിസ്ട്രി (ഇന്റഗ്രേറ്റഡ്) ബിരുദം എന്നിവ പഠിക്കാനാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts