ഹുക്ക ബാറുകളിൽ മയക്കുമരുന്ന് ഉപയോഗം, മുന്നറിയിപ്പ് നൽകി സർക്കാർ

ബെംഗളൂരു: നഗരത്തിൽ പ്രവർത്തിച്ചു വരുന്ന ഹുക്ക ബാറുകളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി കൈകൊള്ളുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി.

ഫെബ്രുവരിയിൽ സിസിബി പോലീസ് ചില ബാറുകൾ റെയ്ഡ് ചെയ്ത് പുകവലിക്കാൻ ഉപയോഗിച്ച ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഇവ കൂടുതൽ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. ഇത്തരം ബാറുകളിലേക്ക് സ്കൂൾ കുട്ടികൾ ഉൾപ്പെടെ ആളുകൾ എത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് മന്ത്രി പറഞ്ഞു. സർക്കാരിന്റെ കണക്കു പ്രകാരം നഗരത്തിൽ 68 ഓളം ഹുക്ക ബാറുകൾ പ്രവർത്തിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts