ഫുഡ്‌ ഡെലിവറിക്കിടെ മോശമായി പെരുമാറിയ സ്വിഗ്ഗി ജീവനക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു: ഓർഡർ ചെയ്ത ഫുഡ്‌ ഡെലിവറി ചെയ്യാൻ വീട്ടിലെത്തിയ സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നഗരത്തിലെ ഒരു സ്വിഗ്ഗി ഡെലിവറി എക്‌സിക്യൂട്ടീവിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്നോട് മോശമായി പെരുമാറിയെന്നും അനുചിതമായി സ്പർശിച്ചെന്നും ആരോപിച്ച് സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഡെലിവറി ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. എഫ്ഐആർ പ്രകാരം മാർച്ച് 17 നാണ് സംഭവം നടന്നത്. ഡെലിവറി എക്‌സിക്യൂട്ടീവായ ആകാശ് വൈകുന്നേരം 6.30 ന് പരാതിയായ ആരുഷി മിത്തലിൻ്റെ വീട്ടിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിച്ചു. ശേഷം ടോയ്ലറ്റ് ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുകയും പിന്നീട്…

Read More

നായ ഓടിച്ചതിനെ തുടർന്ന് മൂന്നാം നിലയിൽ നിന്ന് വീണ ഫുഡ് ഡെലിവറി ബോയ് മരിച്ചു

ബെംഗളൂരു: ഉപഭോക്താവിന്റെ വളർത്തുനായ നേരെ കുതിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ 23 കാരനായ ഫുഡ് ഡെലിവറി ജീവനക്കാരൻ മുഹമ്മദ് റിസ്വാൻ മരിച്ചു. കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട റിസ്വാന്റെ സഹോദരൻ മുഹമ്മദ് ഖാജ സ്ഥലം എംഎൽഎയോടും അസിസ്റ്റന്റ് പൊലീസ് കമ്മീഷണറോടും അപേക്ഷിച്ചു. റിസ്‌വാൻ ഭക്ഷണ ഓർഡർ എത്തിച്ചുനൽകുന്ന ഉപഭോക്താവ് ശോഭനയോട് റിസ്‌വാന്റെ മരണത്തെക്കുറിച്ച് അറിയിക്കാൻ വിളിസിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. അവർ കോളുകൾ ഒഴിവാക്കിയെന്നും തുടർന്നാണ് പോലീസിനെ സമീപിച്ചതെന്നും പരാതി…

Read More

4 ലക്ഷം രൂപ വിലമതിക്കുന്ന ഇ-കൊമേഴ്‌സ് ഉൽപ്പന്നങ്ങളുമായി കടന്നുകളഞ്ഞ് ഡെലിവറി ബോയ്

ബെംഗളൂരു: 4 ലക്ഷം രൂപ വിലമതിക്കുന്ന ഫോണുകൾ, ലാപ്‌ടോപ്പുകൾ, റിസ്റ്റ് വാച്ചുകൾ എന്നിവയുൾപ്പെടെ ഡെലിവറി ചെയ്യാൻ നിയോഗിച്ച ഫ്ലിപ്പ്കാർട്ടിന്റെ 61 ഉൽപ്പന്നങ്ങളുമായി ഒരു ഡെലിവറി എക്‌സിക്യൂട്ടീവ് ഒളിച്ചോടി. കുറ്റാരോപിതനായ ഷെയ്ക് ബാബജാൻ അടുത്തിടെ ഫ്ലിപ്കാർട്ടിന് ഡെലിവറി ജീവനക്കാരെ നൽകുന്ന ലോജിസ്റ്റിക്സ് സ്ഥാപനമായ ഇൻസ്റ്റകാർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൽ ചേർന്നിരുന്നു. താൻ ഈസ്റ്റ് ബെംഗളൂരു നിവാസിയാണെന്ന് ബാബജാൻ പറഞ്ഞിരുന്നത്. സെപ്തംബർ 24 ന് ഒരു തൊഴിൽ പരസ്യത്തിന് മറുപടിയായിട്ടാണ് ബാബജൻ തങ്ങളെ സമീപിച്ചതെന്നും ആധാർ കാർഡും പാൻ കാർഡും ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് ജോലിയിൽ…

Read More

‘മുസ്ലിം ഡെലിവറി ബോയ് വേണ്ട’ സ്വിഗ്ഗിയിൽ കസ്റ്റമർ നൽകിയ നിർദ്ദേശം വിവാദത്തിൽ

ഹൈദരാബാദ് : സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിനിടെ ഒരു ഉപഭോക്താവിന്റെ സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദമായിരിക്കുന്നത്. ഹൈദരാബാദിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിനൊപ്പം ഒരു ഉപഭോക്താവ് മുന്നോട്ട് വച്ച ആവശ്യം വിമർശനങ്ങൾക്ക് കാരണമാകുന്നു. സ്വിഗ്ഗി വഴി ഭക്ഷണം ഓർഡർ ചെയ്യുന്നതിനൊപ്പം തൻറെ ഭക്ഷണം ഒരു മുസ്ലീമായ ഡെലിവറി ബോയ്, ഡെലിവറി ചെയ്യരുതെന്നാണ് ഉപഭേക്താവ് ആവശ്യം ഉന്നയിച്ചത്. ഇതിന്റെ സ്‌ക്രീൻ ഷോട്ട് പുറത്ത് വന്നതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഇത്തരം സന്ദേശങ്ങൾ നടപടിയെടുക്കാൻ സ്വിഗ്ഗിയോട് ആവശ്യപ്പെട്ട് തെലങ്കാന സ്റ്റേറ്റ് ടാക്സി ആൻഡ്…

Read More

സ്വിഗ്ഗി ഡെലിവറി ബോയ് ഭക്ഷണവുമായി എത്തിയത് കുതിരപുറത്ത്, ആളെ കണ്ടെത്തുന്നയാൾക്ക് 5000 രൂപ സ്വിഗി നൽകും

ന്യൂഡെല്‍ഹി: കനത്തമഴയില്‍ കുതിരപ്പുറത്ത് ഭക്ഷണവുമായി ഡെലിവറി നടത്താൻ പോകുന്ന യുവാവിനെ തേടിയിറങ്ങിയിരിക്കുകയാണ് സ്വിഗ്ഗി. അവിചാരിതമായി വന്ന ബ്രാന്‍ഡ് അംബാസിഡറെക്കുറിച്ച്‌ ആദ്യ സൂചന നല്‍കുന്നയാള്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നാണ് കമ്പനിയുടെ  വാഗ്ദാനം. കഴിഞ്ഞ ദിവസമാണ് കനത്തമഴയില്‍ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിന്റ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയിലെ ധീരനായ യുവാവിനെ മറ്റുളളവരെപ്പോലെ തങ്ങള്‍ക്കും അറിയില്ലെന്ന് സ്വിഗ്ഗി ട്വിറ്ററില്‍ കുറിച്ചു. ഇയാളെ കണ്ടെത്തുന്നതിന് ശ്രമങ്ങള്‍ ആരംഭിച്ചതായും സ്വിഗ്ഗി അറിയിച്ചു. ഈ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളോടും പൊതുജനങ്ങളോടും…

Read More

ബിബിഎംപി മാലിന്യ ട്രക്ക് ഇടിച്ച് ഡെലിവറി ബോയി മരിച്ചു

ബെംഗലൂരു: ബിബിഎംപി ട്രക്കുകൾ ഉൾപ്പെട്ട മുൻ അപകടങ്ങളുടെ ആവർത്തനമെന്ന നിലയിൽ, ശനിയാഴ്ച വൈകുന്നേരം തനിസാന്ദ്രയിലെ റെയിൽവേ പാലത്തിനടിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ബോയിയുടെ ബൈക്കിലേക്ക് അമിതവേഗതയിലെത്തിയ ബിബിഎംപി മാലിന്യ ട്രക്ക് ഇടിക്കുകയായിരുന്നു. യാദ്ഗിർ ജില്ലയിലെ സുരപുര താലൂക്ക് സ്വദേശിയും കോതനൂർ സ്വദേശിയുമായ ദേവണ്ണയാണ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ദേവണ്ണ ഒരു ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയിൽ ഡെലിവറി ബോയി ആയി ജോലി ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ നാഗവാരയിൽ നിന്ന് ഹെഗ്‌ഡെ നഗറിലേക്ക് ബൈക്കിൽ (ഹീറോ സ്‌പ്ലെൻഡർ) സഞ്ചരിക്കുകയായിരുന്നു ദേവണ്ണ. സംഭവ ദിവസം…

Read More

സൊമാറ്റോ ഡെലിവറി ബോയ്ക്ക് ബൈക്ക് സമ്മാനമായി നൽകി പോലീസ്

ഭോപ്പാല്‍: സൊമാറ്റൊ ഡെലിവറി ബോയിക്ക് ബൈക്ക് സമ്മാനിച്ച്‌ മദ്ധ്യപ്രദേശ് പോലീസ്, ഇന്‍ഡോറിലെ വിജയ്‌നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സൈക്കിളിൽ ആയിരുന്നു ഇയാൾ ഡെലിവറി ചെയ്തിരുന്നത്. മദ്ധ്യപ്രദേശ് പോലീസിന്റെ നല്ലമനസിനെ പ്രശംസിച്ച്‌ നിരവധി പേരാണ് രംഗത്ത് എത്തിയത്. ദിവസവും പട്രോളിങ്ങിനിടെ ഡെലിവറി  ചെയ്യാൻ പോവുന്ന  യുവാവിനെ കാണാറുണ്ടെന്ന് പോലീസ് പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് ബൈക്ക് വാങ്ങാത്തതെന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസിന് മനസിലായി.  ഉടന്‍ തന്നെ പോലീസുകാര്‍ ചേര്‍ന്ന് ഒരു ബൈക്ക് വാങ്ങി സമ്മാനിക്കുകയായിരുന്നു. ഡൗണ്‍ പേയ്‌മെന്റായി 32,000 രൂപയും ആദ്യ ഇന്‍സ്റ്റാള്‍മെന്റും പോലീസ്…

Read More
Click Here to Follow Us