നായ ഓടിച്ചതിനെ തുടർന്ന് മൂന്നാം നിലയിൽ നിന്ന് വീണ ഫുഡ് ഡെലിവറി ബോയ് മരിച്ചു

ബെംഗളൂരു: ഉപഭോക്താവിന്റെ വളർത്തുനായ നേരെ കുതിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ 23 കാരനായ ഫുഡ് ഡെലിവറി ജീവനക്കാരൻ മുഹമ്മദ് റിസ്വാൻ മരിച്ചു.

കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട റിസ്വാന്റെ സഹോദരൻ മുഹമ്മദ് ഖാജ സ്ഥലം എംഎൽഎയോടും അസിസ്റ്റന്റ് പൊലീസ് കമ്മീഷണറോടും അപേക്ഷിച്ചു.

  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

റിസ്‌വാൻ ഭക്ഷണ ഓർഡർ എത്തിച്ചുനൽകുന്ന ഉപഭോക്താവ് ശോഭനയോട് റിസ്‌വാന്റെ മരണത്തെക്കുറിച്ച് അറിയിക്കാൻ വിളിസിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. അവർ കോളുകൾ ഒഴിവാക്കിയെന്നും തുടർന്നാണ് പോലീസിനെ സമീപിച്ചതെന്നും പരാതി നാക്കിയതെന്നും അവർ വ്യക്തമാക്കി. ആശുപത്രി ബില്ലുകൾ അടയ്ക്കാൻ പോലും ഉപഭോക്താവ് തയ്യാറായില്ലന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts