രണ്ടുവള്ളത്തിൽ ചവിട്ടി ജോലി; വൈറലായി ഓൺലൈൻ ഡെലിവറി ബോയ്

ബെംഗളൂരു: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് ആഹാരം കഴിക്കുന്നത് ഇപ്പോള്‍ പുതുമയായ കാര്യമല്ല. ഇഷ്ടപ്പെട്ട ആഹാരം കഷ്ടപ്പെടാതെ മുന്നില്‍ എത്തിക്കാനാകുന്നു എന്നാണ് ചിലര്‍ ഇതിനെ പുകഴ്ത്താറുള്ളത്. ഓണ്‍ലൈന്‍ ഡെലിവറി കൂടിക്കൂടി വരുന്ന ഈ സാഹചര്യത്തിൽ ഒരു ഡെലിവറി ബോയിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. സാധാരണയായി സ്വിഗ്ഗി, സൊമാറ്റോ കമ്പനികളെയാണ് ആഹാരം ഓര്‍ഡര്‍ ചെയ്യാനായി ഉപഭോക്താക്കള്‍ ആശ്രയിക്കാറ്. ഈ കമ്പനികളുടെ ഡെലിവറി ഏജന്‍റുമാര്‍ കഴിയുന്നത്ര വേഗത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തി സ്റ്റാറുകള്‍ വാങ്ങാന്‍ ശ്രമിക്കും. ഇവരുടെ യൂണിഫോമിലെ നിറവ്യത്യാസം ഏത് കമ്പനിക്കാര്‍ എന്ന് നമുക്ക്…

Read More

വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തയാൾക്ക് നോൺ വെജ് ഡെലിവർ ചെയ്തു; മക്‌ഡൊണാൾഡ്‌സിനും സൊമാറ്റോയ്ക്കും പിഴ 

ന്യൂഡൽഹി: ഭക്ഷണവിതരണശൃംഖലയായ മക്‌ഡൊണാൾഡ്‌സിനും ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്കും 1 ലക്ഷം രൂപ പിഴ. വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തയാൾക്ക് നോൺ വെജിറ്റേറിയൻ ഭക്ഷണം ഡെലിവർ ചെയ്തതിന് ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് പിഴ ചുമത്തിയത്. ഉപഭോക്താവ് നൽകിയ പരാതിപ്രകാരമാണ് നടപടി. ഓർഡർ മാറി നൽകിയതും പിഴ ചുമത്തിയതും സൊമാറ്റോ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് കമ്പനി. സൊമാറ്റോയും മക്‌ഡൊണാൾഡും ഒരുമിച്ചാണ് പിഴയടയ്ക്കേണ്ടത്. 5000 രൂപ കോടതി ചെലവിനായും പിഴയിട്ടിട്ടുണ്ട്. റസ്റ്ററന്റുകൾക്ക് ഉപഭോക്താവിനുമിടയിൽ പ്രവർത്തിക്കുന്നവർ മാത്രമാണ് തങ്ങളെന്നും ഉപഭോക്താവിന് ഭക്ഷണം എത്തിക്കുക…

Read More

സൊമാറ്റോ ജീവനക്കാരുടെ കുട്ടികൾ ഇനി സൊമാറ്റോയുടെ ചിലവിൽ പഠിക്കും 

മുംബൈ: ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 90 മില്യണ്‍ ഡോളര്‍ ഏകദേശം 700 കോടി രൂപയാണ് പ്രഖ്യാപിച്ചത്. നിക്ഷേപകരില്‍ നിന്നും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും തനിക്ക് ലഭിച്ച എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷനുകളില്‍ നിന്നുള്ള എല്ലാ വരുമാനവും സൊമാറ്റോ ഫ്യൂച്ചര്‍ ഫൗണ്ടേഷന് സംഭാവന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. പ്രതിവര്‍ഷം 50,000 രൂപ വരെയാണ് സൊമാറ്റോ ഡെലിവറി പാര്‍ട്ണറുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നത്. 10 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഡെലിവറി പാര്‍ട്ണറുടെ കുട്ടികള്‍ക്ക് പ്രതിവര്‍ഷം…

Read More

സൊമാറ്റോ ഡെലിവറി ബോയ്ക്ക് ബൈക്ക് സമ്മാനമായി നൽകി പോലീസ്

ഭോപ്പാല്‍: സൊമാറ്റൊ ഡെലിവറി ബോയിക്ക് ബൈക്ക് സമ്മാനിച്ച്‌ മദ്ധ്യപ്രദേശ് പോലീസ്, ഇന്‍ഡോറിലെ വിജയ്‌നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സൈക്കിളിൽ ആയിരുന്നു ഇയാൾ ഡെലിവറി ചെയ്തിരുന്നത്. മദ്ധ്യപ്രദേശ് പോലീസിന്റെ നല്ലമനസിനെ പ്രശംസിച്ച്‌ നിരവധി പേരാണ് രംഗത്ത് എത്തിയത്. ദിവസവും പട്രോളിങ്ങിനിടെ ഡെലിവറി  ചെയ്യാൻ പോവുന്ന  യുവാവിനെ കാണാറുണ്ടെന്ന് പോലീസ് പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് ബൈക്ക് വാങ്ങാത്തതെന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസിന് മനസിലായി.  ഉടന്‍ തന്നെ പോലീസുകാര്‍ ചേര്‍ന്ന് ഒരു ബൈക്ക് വാങ്ങി സമ്മാനിക്കുകയായിരുന്നു. ഡൗണ്‍ പേയ്‌മെന്റായി 32,000 രൂപയും ആദ്യ ഇന്‍സ്റ്റാള്‍മെന്റും പോലീസ്…

Read More

സൊമാറ്റോ ഇനി 10 മിനിറ്റിൽ

ബെംഗളൂരു: മിന്നല്‍ വേഗത്തില്‍ ഭക്ഷണമെത്തിക്കാന്‍ സൊമാറ്റോ തയ്യാറെടുക്കുന്നു. 10 മിനിറ്റ് ഫുഡ് ഡെലിവറി സേവനം ഉടന്‍ ആരംഭിക്കുമെന്ന് സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍. ആദ്യം ഗുരുഗ്രാമില്‍ നിന്നാവും തുടങ്ങുക. ഈ 10 മിനിറ്റ് ഡെലിവറി സേവനം പൈലറ്റ് ചെയ്യുന്നതിന് ഭക്ഷണ വിതരണ പ്ലാറ്റ്ഫോം റസ്റ്റോറന്റ് പങ്കാളികളുമായും ക്ലൗഡ് കിച്ചണുകളുമായും ചര്‍ച്ച നടത്തുകയാണെന്ന് ദീപീന്ദര്‍ അറിയിച്ചു. ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള സ്ഥലങ്ങളില്‍ പുതിയ ടീമിനെ രൂപീകരിച്ച്‌ 10 മിനിറ്റിനുള്ളില്‍ സേവനങ്ങള്‍ എത്തിക്കാനാണ് പുതിയ തീരുമാനം. ഫ്യൂച്ചര്‍ റെഡി ഇന്‍സ്റ്റേഷന്‍ റോബോട്ടിക്‌സ്, ഡിമാന്‍ഡ് പ്രെഡിക്ഷന്‍ അല്‍ഗോരിതം എന്നിവ ഇതിനായി…

Read More
Click Here to Follow Us