“മനുഷ്യനും സകലജീവജാലങ്ങൾക്കും ഏറ്റവും അടുത്തറിയാവുന്നതും ഒന്നുപോലെ പ്രകടിപ്പിക്കാനും മനസ്സിലാക്കാനും കഴിയുന്നതുമായ ഒരേയൊരു വികാരം സ്നേഹമാണ്;ബ്രഹ്മസ്ഥാന വാർഷിക ഉൽസവം സമാപിച്ചു.

ബെംഗളൂരു : മനുഷ്യമനസ്സിലെ ഈശ്വരാംശമാണു നന്മയെന്നു മാതാ അമൃതാനന്ദമയി. നന്മ തട്ടിയെടുക്കാൻ ആരെയും അനുവദിക്കരുത്. മറ്റുള്ളവരുടെ വാക്കും പ്രവൃത്തിയും കൊണ്ട് ഈശ്വരൻ നമ്മുടെ ഹൃദയത്തിൽ കുറിച്ചിട്ടിരിക്കുന്ന വരികൾ മാഞ്ഞുപോകാൻ ഇടയാക്കരുത്. അവശതയനുഭവിക്കുന്നവർക്കു സാന്ത്വനമായി ഓടിയെത്തുന്നയാളാണു യഥാർഥ ഈശ്വരപ്രേമി. നല്ല ജീവിതം നയിക്കണമെങ്കിൽ ശാരീരികവും മാനസികവും വൈകാരികവും ബുദ്ധിപരവുമായ സന്തുലനം ആവശ്യമാണ്.

ബെംഗളൂരുവിൽ ബ്രഹ്മസ്ഥാന വാർഷിക ഉൽസവത്തിന്റെ സമാപന ചടങ്ങിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അമ്മ. സ്നേഹം എല്ലാവരുടെയും ഹൃദയത്തിൽ ജനിപ്പിക്കുന്ന ഭാവം ഒന്നാണ്. മനുഷ്യനും സകലജീവജാലങ്ങൾക്കും ഏറ്റവും അടുത്തറിയാവുന്നതും ഒന്നുപോലെ പ്രകടിപ്പിക്കാനും മനസ്സിലാക്കാനും കഴിയുന്നതുമായ ഒരേയൊരു വികാരം സ്നേഹമാണ്. സ്നേഹം സകലാചാരങ്ങളിലും കുടികൊള്ളുന്ന ചൈതന്യമാണെന്നും അമൃതാനന്ദമയി പറഞ്ഞു. സമാപന ചടങ്ങിൽ അമ്മയുടെ അനുഗ്രഹം വാങ്ങാൻ ആയിരങ്ങളാണ് ഉള്ളാള ഉപനഗര ജ്ഞാനഭാരതിയിലെ അമൃതമഠത്തിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us