ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മെഡിക്കൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ദേശീയപാതയില്‍ അപകടം തുടർക്കഥയാകുന്നു.

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ വിദ്യാർഥി മരിച്ചു.

ബെണ്ടിച്ചാല്‍ തായല്‍ ഹൗസിലെ അബ്ദുല്‍ ഗഫൂർ – സഫിയ ദമ്പതികളുടെ മകൻ തസ്‌ലീം (20) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന സുഹൃത്ത് തെക്കിലിലെ ശഫീഖിനും, മറ്റൊരു ബൈക്കില്‍ ഉണ്ടായിരുന്ന കുന്നാലയിലെ അശ്ഫാദിനും പരുക്കേറ്റു.

ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ ചട്ടഞ്ചാലില്‍ ട്രഷറിക്ക് മുൻവശം ദേശീയപാതയില്‍ സർവീസ് റോഡിലാണ് സംഭവം.

  ഇത് ഇരട്ടി മധുരം!!! ഡി.കെ. ശിവകുമാറിന് അപ്രതീക്ഷിത 'സ്ഥാനക്കയറ്റം';

ചട്ടഞ്ചാല്‍ ടൗണ്‍ ഭാഗത്ത് നിന്നും ചട്ടഞ്ചാല്‍ സ്കൂള്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തസ്‌ലീമും ശഫീഖും സഞ്ചരിച്ച കെ എല്‍ 14 എൻ 5135 നമ്പർ ബൈക്കും , KL 14 എ ഇ 2462 നമ്പർ ഇരുചക്ര വാഹനവുമാണ് അപകടത്തില്‍പ്പെട്ടത്.

യുവാക്കള്‍ സഞ്ചരിച്ച രണ്ട് ബൈക്കുകള്‍ ഉഗ്രശബ്ദത്തില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

മേല്‍പറമ്പ് പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  ബുദ്ധ സന്യാസിയുടെ കൊലപാതകം: മൂന്ന് പ്രതികൾ പിടിയിൽ; സംഭവം പണത്തിന് വേണ്ടിയെന്ന് പോലീസ്

മംഗ്ളൂരുവിലെ മെഡിക്കല്‍ വിദ്യാർഥിയാണ് തസ്ലിം.

ഫാത്വിമത് തൗറ സഹോദരിയാണ്.

പരുക്കേറ്റവർ മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രവാസികൾ ദുരിതത്തിൽ
[masterslider id="10"]

Related posts

Click Here to Follow Us