ചണ്ടിഗഡ്: കോണ്ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി ആര്‍ എസ് എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പലയിടത്തു നിന്നും ഉയര്‍ന്ന അഭിപ്രായങ്ങള്‍ക്ക് അനുകൂലമായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജിന്റെ പ്രസ്താവനയും ഉയര്‍ന്നു കേള്‍ക്കുന്നു ..രാജ്യത്ത് എല്ലാവരും ആര്‍ എസ് എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നായിരുന്നു മധ്യമങ്ങളോട് അദ്ദേഹത്തിന്റെ മറുപടി .. സ്വയം സേവക് സംഘം ഒരു ദേശീയ സംഘടന ആണെന്നും , ഇന്ന് രാജ്യം നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും ഇപ്രകാരം പരിഹാരം ലഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി …ഹരിയാനയിലെ മനോഹര്‍ ലാല്‍ ഖട്ടാര്‍ മന്ത്രി സഭയിലെ അംഗമാണ് അദ്ദേഹം ..നേരത്തെ സംസ്ഥാനത്തെ ജിംനേഷ്യങ്ങള്‍ ആര്‍ എസ് എസ് ശാഖകളാക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു …മുന്‍പും വിവാദപരമായ പരാമര്‍ശങ്ങള്‍ കൊണ്ടും പുലിവാല് പിടിച്ച കക്ഷിയാണ് അനില്‍ വിജ് ..ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ‘ശ്മശാനം ‘പോലെ മനോഹരം ആണെന്നായിരുന്നു ഒരിക്കല്‍ അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ….!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
കൊച്ചി: ദേശീയപാത 66-ൽ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലാ അതിർത്തിയായ കാരോട്... -
കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
ബെംഗളൂരു: ദശാബ്ദങ്ങളായി തുടരുന്ന കാവേരി നദീജല തർക്കത്തിലും അതിർത്തി പ്രശ്നങ്ങളിലും പരിഹാരം... -
വിജയിയുടെ അവസാന ചിത്രം ‘ജന നായകൻ’ തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
ബെംഗളൂരു: തമിഴ് സിനിമാ ലോകത്തെ സൂപ്പർസ്റ്റാർ വിജയിയുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന...
