ഐപിഎൽ മത്സരത്തിനിടെ പഴകിയ ഭക്ഷണം വിളമ്പിയതായി പരാതി; യുവാവ് ചികിത്സ തേടി

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ കാണികൾക്ക് പഴകിയ ഭക്ഷണം വിളമ്പിയെന്ന് പരാതി. മത്സരം കാണാനെത്തിയ ചൈതന്യയുടെ പരാതിയിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ മാനേജ്‌മെൻ്റിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മെയ് 12ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. കെഎസ്‌സിഎ മാനേജ്‌മെൻ്റിനും കാൻ്റീന് മാനേജർക്കുമെതിരെ കബ്ബൺ പാർക്ക് പോലീസ് സ്‌റ്റേഷനിലാണ് എഫ്ഐആർ ഫയൽ ചെയ്തത്. സുഹൃത്ത് ഗൗതമിനൊപ്പം സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തിയതായിരുന്നു പരാതിക്കാരനായ ചൈതന്യ. മത്സരത്തിനിടെ കാൻ്റീനിൽ നിന്ന് ചൈതന്യ ഭക്ഷണം…

Read More

മാവേലി എക്സ്പ്രസില്‍ സ്ലീപ്പർ കോച്ച്‌ കൂട്ടി 

കണ്ണൂർ: മാവേലി എക്സ്പ്രസില്‍ ഒരു സ്ലീപ്പർ കോച്ച്‌ കൂട്ടി. ഒരു ജനറല്‍ കോച്ച്‌ കുറച്ചാണ് സ്ലീപ്പർ ഘടിപ്പിക്കുന്നത്. നിലവില്‍ മാവേലി എക്സ്പ്രസിന് 24 കോച്ചുണ്ട്. ഒൻപത് സ്ലീപ്പറും ആറ് ജനറല്‍ കോച്ചും ഏഴ് എ.സി കോച്ചും രണ്ട് എസ്.എല്‍.ആർ. കോച്ചുമാണുള്ളത്. മംഗളൂരു-തിരുവനന്തപുരം (16603) വണ്ടിയില്‍ 15 മുതല്‍ 22 വരെയാണ് അധിക സ്ലീപ്പർ കോച്ച്‌ ഉണ്ടാകുക. തിരുവനന്തപുരം-മംഗളൂരു (16604) വണ്ടിയില്‍ 16 മുതല്‍ 23 വരെ ഒരു കോച്ച്‌ അധികമുണ്ടാകും. യാത്രാത്തിരക്ക് പരിഗണിച്ചാണ് ഒരു സ്ലീപ്പർ കോച്ച്‌ കൂട്ടിയതെന്ന് റെയില്‍വേ അറിയിച്ചു. മാവേലി എക്സ്പ്രസ്…

Read More

കയ്യിലെ ടാറ്റൂ മായ്ച്ചു; സെയ്ഫ് അലി ഖാനും കരീനയും വേർപിരിയുന്നതായി റിപ്പോർട്ട്‌ 

ബോളിവുഡിലെ സൂപ്പർ താര ദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. 2012 ഒക്ടോബര്‍ 16നാണ് സെയ്ഫ് അലി ഖാനും കരീന കപൂറും ബാന്ദ്രയിലെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച്‌ വിവാഹിതരാകുന്നത്. 2016ലാണ് ഇരുവര്‍ക്കും ആദ്യത്തെ കണ്‍മണി പിറക്കുന്നത്. തുടര്‍ന്ന് 2021 രണ്ടാമത്തെ കുഞ്ഞും ജനിച്ചു. തൈമൂര്‍ അലി ഖാന്‍, ജേഹ് അലി ഖാന്‍ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. വിവാഹ ശേഷവും കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ടു പോയ നടിയാണ് കരീന കപൂര്‍. 2013ല്‍ ഗോരി തേരി പ്യാര്‍ മേം, 2015ല്‍ ബാജ്‌റംഗി…

Read More

സ്വര്‍ണചെയിന്‍ കവർന്ന കേസിൽ ഒരാൾ കൂടെ അറസ്റ്റിൽ 

ബെംഗളൂരു: കര്‍ഷകന്റെ സ്വര്‍ണചെയിന്‍ കവര്‍ന്ന കേസില്‍ ഒരാളെ കൂടി കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക നെല്ലിക്കട്ട സ്വദേശിയും ഇപ്പോള്‍ കര്‍ണാടക ബി.സി റോഡ് ശാന്തി അങ്ങാടിയില്‍ താമസക്കാരനുമായ മുഹമ്മദലി എന്ന അഷറുവിനെയാണ് (33) കുമ്പള എസ്.ഐ ടി.എം.വിപിനും സംഘവും അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി നെല്ലിക്കട്ടയിലെ സുഹൈലിനെ ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച്‌ 17ന് രാവിലെ ആറര മണിയോടെ തോട്ടത്തിലേക്ക് നടന്നുപോവുകയായിരുന്ന ഗോപാലകൃഷ്ണ ഭട്ടിനെ ബൈക്കിലെത്തിയ ഇവര്‍ തടഞ്ഞ് നിര്‍ത്തി കഴുത്തിലുണ്ടായിരുന്ന രണ്ടു പവന്‍ തൂക്കമുള്ള സ്വര്‍ണ ചെയിന്‍ തട്ടിപ്പറിച്ച്‌…

Read More

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മെഡിക്കൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ദേശീയപാതയില്‍ അപകടം തുടർക്കഥയാകുന്നു. ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ വിദ്യാർഥി മരിച്ചു. ബെണ്ടിച്ചാല്‍ തായല്‍ ഹൗസിലെ അബ്ദുല്‍ ഗഫൂർ – സഫിയ ദമ്പതികളുടെ മകൻ തസ്‌ലീം (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് തെക്കിലിലെ ശഫീഖിനും, മറ്റൊരു ബൈക്കില്‍ ഉണ്ടായിരുന്ന കുന്നാലയിലെ അശ്ഫാദിനും പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ ചട്ടഞ്ചാലില്‍ ട്രഷറിക്ക് മുൻവശം ദേശീയപാതയില്‍ സർവീസ് റോഡിലാണ് സംഭവം. ചട്ടഞ്ചാല്‍ ടൗണ്‍ ഭാഗത്ത് നിന്നും ചട്ടഞ്ചാല്‍ സ്കൂള്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തസ്‌ലീമും ശഫീഖും സഞ്ചരിച്ച കെ എല്‍ 14 എൻ 5135 നമ്പർ ബൈക്കും…

Read More

നടന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ പിടിയിൽ 

ബെംഗളൂരു: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ നടൻ ചേതൻ ചന്ദ്രയെ ആക്രമിച്ച കേസില്‍ രണ്ട് പേർ പിടിയില്‍. ഞായറാഴ്ചയായിരുന്നു നടന് നേരെ ആക്രമണം നടന്നത്. കഗ്ഗലിപുരയില്‍ വെച്ചാണ് 20 പേരടങ്ങുന്ന സംഘം നടനെ ക്രൂരമായി ഉപദ്രവിച്ചത്. തനിക്കുണ്ടായ ദുരനുഭവം ചേതൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ചേതന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച കഗ്ഗലിപുര പോലീസ് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്. ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഒരാള്‍ കാർ തകർത്ത് മോഷണം നടത്താൻ ശ്രമിക്കുന്നതായി നടന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് ചോദ്യം ചെയ്തപ്പോള്‍ ഇരുപത് പേരടങ്ങുന്ന സംഘം…

Read More

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം; 5 വയസുകാരി ഗുരുതരാവസ്ഥയിൽ 

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ മൂന്നിയൂർ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തിലെത്തിയതെന്നാണ് സംശയിക്കുന്നത്. ഈ മാസം ഒന്നിനാണ് കുട്ടി പുഴയില്‍ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും വരികയായിരുന്നു. സമാനമായ ലക്ഷണങ്ങളോടെ നാല് കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നതുവഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി…

Read More

സിനിമ നിർമ്മാതാവ് ജോണി സാഗരിഗ അറസ്റ്റിൽ 

കൊച്ചി: സിനിമ നിർമാതാവ് ജോണി സാഗരിഗയെ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് അറസ്റ്റ്. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് ജോണി സാഗരിഗയുടെ അറസ്റ്റ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Read More

വിഭാഗീയതയില്ല കോൺഗ്രസ് ഒറ്റക്കെട്ട്; മുഖ്യമന്ത്രി സിദ്ധരാമയ്യ

siddaramayya

ബെംഗളൂരു : കോൺഗ്രസിനകത്ത് യാതൊരു തരത്തിലുള്ള വിഭാഗീയതയുമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പാർട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും പറഞ്ഞു. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം സർക്കാർ നിലം പതിക്കുമെന്ന ബി.ജെ.പി. നേതാക്കളുടെ ആരോപണത്തോട് മൈസൂരുവിൽ മാധ്യമങ്ങളോട്പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഭാഗീയതയുണ്ടായിരുന്നെങ്കിൽ പാർട്ടിക്ക് ഒറ്റക്കെട്ടായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാവുമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം വരുമ്പോൾ കോൺഗ്രസിലുണ്ടായേക്കാവുന്ന പൊട്ടിത്തെറികൾ തനിക്ക് പ്രവചിക്കാനാവില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞിരുന്നു.

Read More

വൈകി എത്തിയതിനെ തുടർന്ന് പരീക്ഷ എഴുതാൻ സമ്മതിച്ചില്ല; വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു 

ബെംഗളൂരു: പിഇഎസ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സെമസ്റ്റർ പരീക്ഷയ്ക്ക് വൈകിയെത്തിയ വിദ്യാർഥിയെ പരീക്ഷ എഴുതാൻ സമ്മതിക്കാത്തതിനെ തുടർന്ന് അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇലക്‌ട്രോണിക് സിറ്റിയുടെ പ്രാന്തപ്രദേശത്തുള്ള പിഇഎസ് കോളേജിലാണ് സംഭവം. കാരശാല രാഹുൽ (21) ആണ് മരിച്ചത്. ഇന്നലെ പതിവുപോലെ കോളജ് നടന്നുകൊണ്ടിരിക്കെ കോളജ് കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്ന് ചാടി വിദ്യാർഥി ആത്മഹത്യ ചെയ്യുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കുർണൂലിൽ ആണ് വിദ്യാർത്ഥിയുടെ സ്വദേശം. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, കുടുംബം മുഴുവൻ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ബെല്ലാരിയിൽ എത്തിയിരുന്നു. പിയു പൂർത്തിയാക്കിയ…

Read More
Click Here to Follow Us