കയ്യിലെ ടാറ്റൂ മായ്ച്ചു; സെയ്ഫ് അലി ഖാനും കരീനയും വേർപിരിയുന്നതായി റിപ്പോർട്ട്‌ 

ബോളിവുഡിലെ സൂപ്പർ താര ദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും.

2012 ഒക്ടോബര്‍ 16നാണ് സെയ്ഫ് അലി ഖാനും കരീന കപൂറും ബാന്ദ്രയിലെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച്‌ വിവാഹിതരാകുന്നത്.

2016ലാണ് ഇരുവര്‍ക്കും ആദ്യത്തെ കണ്‍മണി പിറക്കുന്നത്.

തുടര്‍ന്ന് 2021 രണ്ടാമത്തെ കുഞ്ഞും ജനിച്ചു.

തൈമൂര്‍ അലി ഖാന്‍, ജേഹ് അലി ഖാന്‍ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍.

വിവാഹ ശേഷവും കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ടു പോയ നടിയാണ് കരീന കപൂര്‍.

2013ല്‍ ഗോരി തേരി പ്യാര്‍ മേം, 2015ല്‍ ബാജ്‌റംഗി ബൈജാന്‍ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് സെയ്ഫ് അലി ഖാന്റെ കയ്യില്‍ ഉണ്ടായിരുന്ന ഒരു ടാറ്റൂവാണ്.

വിവാഹവുമായി ബന്ധപ്പെട്ടാണ് സെയ്ഫിന്റെ കയ്യില്‍ ടാറ്റൂ ഉണ്ടായിരുന്നത്.

കരീനയുടെ പേരായിരുന്നു സെയ്ഫിന്റെ കയ്യില്‍ പച്ചകുത്തിയിരുന്നത്.

ഇരുവരും പ്രണയിച്ചിരുന്ന കാലത്താണ് സെയ്ഫ് ഇങ്ങനെ ടാറ്റൂ ചെയ്തിരുന്നത്.

തന്റെ ഇടത്തെ കയ്യിലാണ് ടാറ്റൂ ചെയ്തത്. ഈ ടാറ്റൂ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

അടുത്തിടെ സെയ്ഫ് അലി ഖാനെ എയര്‍പോര്‍ട്ടില്‍ കണ്ടപ്പോഴാണ് മുന്നെയുള്ള കരീനയുടെ പേരുള്ള ടാറ്റൂ പുതിയ ഡിസൈന്‍ കൊണ്ട് മറച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

പേര് മറച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തുകയാണോ എന്ന തരത്തില്‍ ആരാധകര്‍ക്കിടയില്‍ സംശയം ഉയര്‍ന്നത്.

എന്നാല്‍ ചിലര്‍ അഭിപ്രായപ്പെടുന്നത് അത് കരീനയുടെ പേരുള്ള ടാറ്റൂ ഒഴിവാക്കിയതല്ലെന്നും എന്നാല്‍ പുതിയ ചിത്രത്തിന് വേണ്ടി താല്‍ക്കാലികമായി മാറ്റിയതാവാമെന്നുമാണ് പറയുന്നത്.

തഷാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും ആദ്യമായി ഡേറ്റ് ചെയ്യുന്നത്.

ഇതിന് ശേഷമാണ് 2012ല്‍ ഇരുവരും വിവാഹിതരാകുന്നത്.

വിവാഹ ശേഷം കരീന കപൂര്‍ താന്‍ ഖാന്‍ എന്ന സര്‍നെയിം തന്റെ പേരില്‍ ചേര്‍ത്തെങ്കിലും ഹിന്ദൂയിസമാണ് ഫോളോ ചെയ്യുന്നതെന്നും കരീന പറഞ്ഞിരുന്നു.

1993ല്‍ പരംപര എന്ന ചിത്രത്തിലൂടെയാണ് സെയ്ഫ് അലി ഖാന്‍ ആദ്യമായി സിനിമയിലേക്കെത്തുന്നത്.

തുടര്‍ന്ന് യെ ദില്ലഗി, മേ ഖിലാഡി തു അനാരി, കല്‍ ഹോ നഹോ, ഹം സാത്ത് സാത്ത് ഹേ, ദില്‍ ചാഹ്താ ഹേ, ഹം തും തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ മകനാണ് സെയ്ഫ് അലി ഖാന്‍.

ബേഖുദി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നടന്‍ അമൃത സിംഗുമായി പ്രണയത്തിലാവുന്നതും 1991ല്‍ വിവാഹിതരാകുന്നതും. 1995ല്‍ അമൃത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇന്ന് മകള്‍ സാറാ അലി ഖാനും ബോളിവുഡില്‍ തിരക്കുള്ള നായികയാണ്. 2001ല്‍ ഇവര്‍ക്ക് ഒരു മകന്‍ കൂടി ജനിച്ചു.

എന്നാല്‍ 2004ല്‍ അമൃതയും സെയ്ഫ് അലി ഖാനും വിവാഹ മോചിതരാവുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us