നടന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ പിടിയിൽ 

ബെംഗളൂരു: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ നടൻ ചേതൻ ചന്ദ്രയെ ആക്രമിച്ച കേസില്‍ രണ്ട് പേർ പിടിയില്‍.

ഞായറാഴ്ചയായിരുന്നു നടന് നേരെ ആക്രമണം നടന്നത്.

കഗ്ഗലിപുരയില്‍ വെച്ചാണ് 20 പേരടങ്ങുന്ന സംഘം നടനെ ക്രൂരമായി ഉപദ്രവിച്ചത്.

തനിക്കുണ്ടായ ദുരനുഭവം ചേതൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ചേതന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച കഗ്ഗലിപുര പോലീസ് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഒരാള്‍ കാർ തകർത്ത് മോഷണം നടത്താൻ ശ്രമിക്കുന്നതായി നടന്റെ ശ്രദ്ധയില്‍പ്പെട്ടു.

ഇത് ചോദ്യം ചെയ്തപ്പോള്‍ ഇരുപത് പേരടങ്ങുന്ന സംഘം ഒന്നിച്ചെത്തി നടനെ മർദ്ദിക്കുകയായിരുന്നു.

അക്രമി സംഘത്തില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നു.

സാരമായി പരിക്കേറ്റ നടൻ കഗ്ഗലിപുര പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.

പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പോലീസുകാർ നടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ചേതനൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും ആക്രമണത്തില്‍ ചെറിയ പരിക്കുകള്‍ സംഭവിച്ചു.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

നടന്റെ മുഖത്തും മൂക്കിലുമാണ് പരിക്കേറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts