ഓപ്പൺ ഹാർട്ട് സർജറി കൂടാതെ നാല് രോഗികളിൽ അയോർട്ടിക് വാൽവ് ഘടിപ്പിച്ചു

ബെംഗളൂരു: നഗരത്തിലെ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ചിലെ ഡോക്ടർമാർ ആദ്യമായി ഓപ്പൺ ഹാർട്ട് സർജറി നടത്താതെ ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ (TAVI) പ്രക്രിയയിലൂടെ നാല് രോഗികളിൽ അയോർട്ടിക് വാൽവ് ഘടിപ്പിച്ചതായി കാർഡിയോ വാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. സി.എൻ.മഞ്ജുനാഥ് അറിയിച്ചു.

ഇന്നലെ ആശുപത്രിയിലെത്തിയ ഡോ.മഞ്ജുനാഥ് ഹൃദ്രോഗം നേരിട്ടു പരിശോധിക്കുകയും ചികിൽസയിൽ കഴിയുന്ന രോഗികളുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. നേരത്തെ ഓപ്പൺ ഹാർട്ട് സർജറിയിലൂടെ ഹൃദയത്തിന്റെ അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ പുതിയ രീതിയിലൂടെ ശസ്ത്രക്രിയ നടത്താതെയാണ് വാൽവ് ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോ.മഞ്ജുനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

മൈസൂർ ജയദേവ ആശുപത്രിയിൽ ആൻജിയോഗ്രാം സാങ്കേതികവിദ്യ ഉപയോഗിച്ച് കാലിന്റെ സിരയിലൂടെ അയോർട്ടിക് വാൽവ് ഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ജയദേവ ഹോസ്പിറ്റലിൽ ഇന്നലെ നാല് രോഗികൾക്ക് പുതിയ ശസ്ത്രക്രിയ നടത്തുകയും അയോർട്ടിക് വാൽവ് ഘടിപ്പിക്കുകയും ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യസ്ഥിതി തിരിച്ചു പിടിച്ച നാല് രോഗികളും രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുമെന്നും കാർഡിയോളജി വിഭാഗം മേധാവി ഡോ. ബി.സി ശ്രീനിവാസ്, പ്രൊഫസർ ഡോ. കെ.എച്ച്. പറഞ്ഞു.

  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു

ഈ ഇംപ്ലാന്റേഷൻ നടപടിക്രമത്തിന് 20 ലക്ഷം രൂപ ചിലവാണ് വരുന്നതെങ്കിലും ഒരു രോഗിയുടെ നടപടിക്രമം സൗജന്യമായി ചെയ്തപ്പോൾ ബാക്കി 3 പേരുടെയും ചികിത്സ 50 ശതമാനം കിഴിവിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഡോ. മഞ്ജുനാഥ് പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് നാല് രോഗികളിൽ അയോർട്ടിക് വാൽവ് ഘടിപ്പിച്ചത് ഒരു റെക്കോർഡാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
[masterslider id="10"]

Related posts