ഐപിഎൽ മത്സരത്തിനിടെ പഴകിയ ഭക്ഷണം വിളമ്പിയതായി പരാതി; യുവാവ് ചികിത്സ തേടി

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ കാണികൾക്ക് പഴകിയ ഭക്ഷണം വിളമ്പിയെന്ന് പരാതി.

മത്സരം കാണാനെത്തിയ ചൈതന്യയുടെ പരാതിയിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ മാനേജ്‌മെൻ്റിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

മെയ് 12ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെയാണ് കേസിനാസ്പദമായ സംഭവം.

കെഎസ്‌സിഎ മാനേജ്‌മെൻ്റിനും കാൻ്റീന് മാനേജർക്കുമെതിരെ കബ്ബൺ പാർക്ക് പോലീസ് സ്‌റ്റേഷനിലാണ് എഫ്ഐആർ ഫയൽ ചെയ്തത്.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സുഹൃത്ത് ഗൗതമിനൊപ്പം സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തിയതായിരുന്നു പരാതിക്കാരനായ ചൈതന്യ.

മത്സരത്തിനിടെ കാൻ്റീനിൽ നിന്ന് ചൈതന്യ ഭക്ഷണം കഴിച്ചു.

നെയ് ചോറ് , ഇഡ്ഡലി, ചന്ന മസാല , കട്ലറ്റ്, റൈത്ത , ഡ്രൈ ജാമൂൻ എന്നിവ കഴിച്ചു.

ഭക്ഷണം കഴിച്ച് അൽപസമയത്തിനകം ചൈതന്യയ്ക്ക് വയറുവേദന അനുഭവപ്പെട്ടു.

തുടർന്ന് ഇരിക്കുന്നതിനിടെ ചൈതന്യ കുഴഞ്ഞു വീഴുകയായിരുന്നു.

ഇതോടെ സ്റ്റേഡിയം ജീവനക്കാരുടെ സഹായത്താൽ സ്റ്റേഡിയത്തിന് പുറത്ത് ആംബുലൻസിൽ കയറ്റി പ്രഥമ ശുശ്രൂഷ നൽകി.

  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി

പിന്നീട് ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചു.

ചൈതന്യയുടെ ആരോഗ്യനില വഷളാകാൻ കാൻ്റീനിൽ വിളമ്പിയ ഭക്ഷണമാണ് കാരണമായതെന്നാണ് ആരോപണം.

ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts