ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു – തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം

ബെംഗളൂരു: ഓണം ഉത്സവകാലത്തെ കനത്ത യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക എക്സ്പ്രസ് ട്രെയിൻ പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. എസ്.എം.വി.ടി ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഒരു വൺ ട്രിപ്പ് സ്പെഷ്യൽ സർവീസാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്.

മലയാളി യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

പ്രത്യേക എക്സ്പ്രസ് ട്രെയിൻ (06575) ഓഗസ്റ്റ് 22 ശനിയാഴ്ച വൈകുന്നേരം 4.40-ന് എസ്.എം.വി.ടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. മടക്ക സർവീസിൽ തിരുവനന്തപുരം നോർത്ത് – ബെംഗളൂരു കാന്റ് സ്പെഷ്യൽ എക്സ്പ്രസ് (06576) ഓഗസ്റ്റ് 23 ഞായറാഴ്ച ഉച്ചയ്ക്ക് 12.40-ന് പുറപ്പെട്ട് ഓഗസ്റ്റ് 24 തിങ്കളാഴ്ച പുലർച്ചെ 5.15-ന് ബെംഗളൂരു കാന്റിൽ യാത്ര അവസാനിപ്പിക്കും.

  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്

പ്രധാന സ്റ്റോപ്പുകളും വിവരങ്ങളും

20 കോച്ചുകളുള്ള ഈ ട്രെയിൻ ഇരുദിശകളിലും പ്രധാന സ്റ്റേഷനുകളിൽ നിർത്തി സർവീസ് നടത്തും. കൃഷ്ണരാജപുരം, ബംഗാർപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. മടക്ക ട്രെയിനിന് എസ്.എം.വി.ടിയിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല പകരം ബെംഗളൂരു കാന്റിലായിരിക്കും സർവീസ് അവസാനിപ്പിക്കുക.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

ട്രെയിൻ സമയം, ടിക്കറ്റ് ബുക്കിംഗ് എന്നിവ ഔദ്യോഗിക റെയിൽവേ വെബ്‌സൈറ്റ്, എൻ.ടി.ഇ.എസ് ആപ്പ് അല്ലെങ്കിൽ 139 ഹെൽപ്പ് ലൈൻ വഴി യാത്രക്കാർക്ക് പരിശോധിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts