ബെംഗളൂരു: കാൻസർ രോഗികൾക്ക് നൽകുന്ന വിലകൂടിയ മരുന്നുകൾ വ്യാജമായി നിർമ്മിച്ച് കോടികളുടെ തട്ടിപ്പ് നടത്തിവന്ന വൻ ശൃംഖലയെ ബെംഗളൂരു പോലീസ് തകർത്തു. ബെംഗളൂരു സൗത്ത് ജില്ലയിലെ തവരേക്കരെ പോലീസും ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് പ്രവർത്തിച്ചിരുന്ന രഹസ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. ബെംഗളൂരു സൗത്ത് താലൂക്കിലെ ദൊഡ്ഡേരിക്ക് സമീപമുള്ള സി.കെ. താന്ദ്യ ഗ്രാമത്തിലെ ഒരു ഫാംഹൗസ് കേന്ദ്രീകരിച്ചായിരുന്നു ഈ അനധികൃത പ്രവർത്തനം. കാഴ്ചയിൽ സാധാരണ ഫാംഹൗസ് എന്ന് തോന്നിക്കുന്ന ഇവിടെ വച്ചാണ് പ്രശസ്ത ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വ്യാജ ലേബലുകൾ…
Read MoreDay: 21 August 2026
ഓഫീസുകൾ ഒഴിഞ്ഞുകിടക്കുന്നു, കാരണം മടിയല്ല!; ജോലി ചെയ്യാനുള്ള ശേഷി ഇല്ലാതാക്കി ബെംഗളൂരുവിലെ കില്ലർ ട്രാഫിക്
ബെംഗളൂരു: സാധാരണയായി രാവിലത്തെ തിരക്കുകളിൽ അമരുന്ന ബെംഗളൂരുവിലെ ഓഫീസുകൾ ആളൊഴിഞ്ഞ് കിടക്കുന്നതിന്റെ പ്രധാന കാരണം നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കാണെന്ന ചൂണ്ടിക്കാണിക്കലുമായി പ്രമുഖ സംരംഭകൻ. ആപ്ലൈഡ് എ.ഐ സ്റ്റുഡിയോയുടെയും ആപ്ലൈഡ് എ.ഐ ക്ലബ്ബ് കമ്മ്യൂണിറ്റിയുടെയും സ്ഥാപകനായ ബാല പന്നീർശെൽവമാണ് നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾ കാരണം ഓഫീസിലെത്താൻ ജീവനക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഓഫീസിലെ വിജനമായ സീറ്റുകളുടെ ചിത്രം സഹിതം അദ്ദേഹം പങ്കുവെച്ച ലിങ്ക്ഡ്ഇൻ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. പ്രശ്നം ജീവനക്കാരുടെ മടിയിലല്ലെന്നും, മറിച്ച് ഓഫീസിലെത്താൻ അവർക്ക് ഓരോ ദിവസവും എടുക്കേണ്ടിവരുന്ന കഠിനമായ പരിശ്രമത്തിലാണെന്നും…
Read Moreക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്ലി ഭക്ഷണകേന്ദ്രങ്ങൾ
ബെംഗളൂരു: കോളേജ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകളിൽ ഒന്നാണ് ക്ലാസുകൾ കട്ട് ചെയ്ത് കൂട്ടുകാർക്കൊപ്പം പ്രിയപ്പെട്ട ഭക്ഷണശാലകളിൽ ഒത്തുചേരുന്നത്. ബെംഗളൂരുവിലെ വിവിധ പ്രമുഖ കോളേജുകളിലെ തലമുറകളായ വിദ്യാർത്ഥികൾക്ക് തുച്ഛമായ ചെലവിൽ സ്വാദിഷ്ടമായ ഭക്ഷണം സമ്മാനിച്ച പ്രധാന ഭക്ഷണകേന്ദ്രങ്ങളെ പരിചയപ്പെടുത്തുകയാണ് ‘മെട്രോലൈഫ്’. 250 രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന, വിദ്യാർത്ഥികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടങ്ങളാണിവ. പെരി പെരി മോമോസും മെക്സിക്കൻ ചാട്ടും മൗണ്ട് കാർമൽ സർവ്വകലാശാലയ്ക്ക് സമീപമുള്ള നിരവധി മോമോസ് കടകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ‘ലോഫേഴ്സ് ലെയ്നിലെ’ (വസന്ത് നഗർ, 8-ാം…
Read Moreകെംപെഗൗഡ ബസ് സ്റ്റേഷൻ എന്തുകൊണ്ടാണ് ‘മജസ്റ്റിക്’ എന്ന് വിളിക്കപ്പെടുന്നത് എന്ന് അറിയാമോ ?
ബെംഗളൂരു: ഐടി നഗരത്തിന്റെ പ്രധാന ഗതാഗത കേന്ദ്രമായ മെജസ്റ്റിക്കിന് ആ പേര് ലഭിച്ചതിന് പിന്നിൽ ഒരു കാലത്ത് അവിടെ തലയുയർത്തി നിന്നിരുന്ന പ്രശസ്തമായ ഒരു സിനിമാ തിയേറ്ററിന്റെ ചരിത്രമുണ്ട്. പണ്ട് ഗാന്ധിനഗർ, സുഭാഷ് നഗർ, കെ.ജി റോഡ് എന്നിവയുൾപ്പെടുന്ന പ്രദേശം ബെംഗളൂരുവിന്റെ പ്രധാന വിനോദ മേഖലയായിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സിംഗിൾ സ്ക്രീൻ തിയേറ്ററുകൾ കേന്ദ്രീകരിച്ചിരുന്ന പ്രദേശങ്ങളിലൊന്നാണിത്. അന്നത്തെ കാലത്ത് ബസുകൾ തിയേറ്ററിന് മുന്നിലാണ് യാത്രക്കാരെ ഇറക്കിയിരുന്നത്. കണ്ടക്ടർമാർ “മെജസ്റ്റിക്, മെജസ്റ്റിക്” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നതിലൂടെയാണ് ഈ പ്രദേശത്തിന് തന്നെ മെജസ്റ്റിക് എന്ന…
Read Moreസോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ബന്നാർഘട്ട റോഡിൽ ഉണ്ടായ വൻ ഗർത്തത്തിന് പിന്നിൽ സംഭവിച്ചതിൻ്റെ സത്യമിത്!
ബെംഗളൂരു: ബന്നാർഘട്ട റോഡിൽ ഐ.ഐ.എം-ബെംഗളൂരുവിന് സമീപം മെട്രോ പില്ലർ നമ്പർ 129-ഓട് ചേർന്ന് റോഡ് തകർന്നുവീണ സംഭവത്തിൽ പ്രതികരണവുമായി ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ (ബി.എസ്.സി.സി). റോഡ് ടാർ ചെയ്തതിലെ ഗുണനിലവാരമില്ലായ്മയാണ് തകർച്ചയ്ക്ക് കാരണമെന്ന ആരോപണം ബി.എസ്.സി.സി നിഷേധിച്ചു. വാട്ടർ സപ്ലൈ ആൻഡ് സെവറേജ് ബോർഡിന്റെ (ബി.ഡബ്ല്യു.എസ്.എസ്.ബി) മലിനജല പൈപ്പ് ലൈനിലുണ്ടായ കേടുപാടുകളാണ് റോഡ് ഇടിയാൻ ഇടയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. കോർപ്പറേഷനെ കുറ്റപ്പെടുത്തി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കോർപ്പറേഷൻ ചീഫ് എഞ്ചിനീയർ കെ.വി. രവി പറഞ്ഞു. ബിലെകഹള്ളി വാർഡിലെ ഐ.ഐ.എം.ബിക്ക്…
Read Moreഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു – തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം
ബെംഗളൂരു: ഓണം ഉത്സവകാലത്തെ കനത്ത യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക എക്സ്പ്രസ് ട്രെയിൻ പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. എസ്.എം.വി.ടി ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഒരു വൺ ട്രിപ്പ് സ്പെഷ്യൽ സർവീസാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്. മലയാളി യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പ്രത്യേക എക്സ്പ്രസ് ട്രെയിൻ (06575) ഓഗസ്റ്റ് 22 ശനിയാഴ്ച വൈകുന്നേരം 4.40-ന് എസ്.എം.വി.ടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം നോർത്തിൽ…
Read Moreബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിലുണ്ടായ ബസ് അപകടത്തിൽ രണ്ടു പേർ മരിച്ചു. 26 പേർക്ക് പരിക്ക്. മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ 19 പേർ മലയാളി വിദ്യാർത്ഥിനികളാണ്. എന്നാൽ ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ല. ബസിന്റെ ഡ്രൈവർ ഗുരുപ്രസാദും ക്ലീനർ ശങ്കറുമാണ് മരിച്ചത്. ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 48ൽ അയ്മംഗല പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വെച്ചാണ് അപകടമുണ്ടായത്. ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളാണ് ബസ്സിലുണ്ടായിരുന്നത്. 53 പേരായിരുന്നു…
Read Moreതിരുവനന്തപുരത്തേക്ക് ഇന്നും നാളെയും 28നും സ്പെഷ്യൽ ട്രെയിൻ
ബെംഗളൂരു: ഓണം തിരക്കിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഒരു സെക്കൻഡ് എസി, മൂന്ന് തേർഡ് എസി, 10 സ്ലീപ്പർ, നാല് ജനറൽ കോച്ചുകൾ ഉൾപ്പെടുന്നതാണ് സ്പെഷ്യൽ ട്രെയിനുകൾ. യശ്വന്ത്പുര–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06573) ഇന്ന് രാത്രി 8.45ന് യശ്വന്ത്പുരയിൽ നിന്ന് പുറപ്പെട്ട് നാളെ ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം നോർത്ത് എത്തും. ഹൊസൂർ, ധർമ്മപുരി, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര,…
Read Moreഎയർപോർട്ടിലേക്ക് ഇനി മെട്രോയിൽ കയറി ചെക്ക്-ഇൻ ചെയ്യാം; നമ്മ മെട്രോ പിങ്ക് ലൈൻ സുരക്ഷാ പരിശോധനകൾ അവസാന ഘട്ടത്തിൽ
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ ‘പിങ്ക് ലൈൻ’ ഉന്നതതല പാത സെപ്റ്റംബർ അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധ്യത. അടുത്ത മാസം നടക്കുന്ന നിയമപരമായ സുരക്ഷാ പരിശോധനകൾക്കായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) തയ്യാറെടുപ്പുകൾ പൂർത്തിയാക്കിവരികയാണ്. കഴിഞ്ഞ ആഴ്ച നടന്ന ട്രെയിൻ പരിശോധനകൾക്ക് ശേഷം ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി (സി.സി.ആർ.എസ്) ഉന്നയിച്ച നിരീക്ഷണങ്ങൾക്കുള്ള മറുപടി റിപ്പോർട്ട് ബി.എം.ആർ.സി.എൽ ബുധനാഴ്ച സമർപ്പിച്ചു. വിജയകരമായി പൂർത്തിയാക്കിയ ഓസിലേഷൻ, എമർജൻസി ബ്രേക്ക് ഡിസ്റ്റൻസ് പരിശോധനകൾക്ക് പിന്നാലെ ഓഗസ്റ്റ് 12-ന് റിസർച്ച് ഡിസൈൻസ് ആൻഡ്…
Read Moreഖനന നിയന്ത്രണ നിയമ ഭേദഗതി: കേരളവും കർണാടകവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്
ഡൽഹി: പാർലമെന്റ് പാസ്സാക്കിയ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം 2026-ന് എതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി സംസ്ഥാനങ്ങൾ. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമായി ചൂണ്ടിക്കാട്ടിയാണ് കേരളം, കർണാടകം, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ജാർഖണ്ഡും കേന്ദ്ര നിയമത്തിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങുന്നത്. ഭേദഗതി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകാനാണ് തീരുമാനം. ഹർജി ഫയൽ ചെയ്യുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തമ്മിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഭരണഘടനാ വിദഗ്ധരായ മുതിർന്ന അഭിഭാഷകരിൽനിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ…
Read More