സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്

മൊഗാദിഷു: തുർക്കി സൈന്യത്തിനായുള്ള ആയുധങ്ങളുമായി പോയ ‘എം.വി ലുതുഫ്’ എന്ന ചരക്കുകപ്പൽ സോമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. കാമറൂൺ പതാക ഘടിപ്പിച്ച കപ്പലിലെ പത്തംഗ ജീവനക്കാരിൽ ആറ് പേർ ഇന്ത്യക്കാരാണെന്ന് സോമാലിയയുടെ ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി.

പോളാർ മൂവ്‌മെന്റ് ഷിപ്പിങ്ങിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ആയുധങ്ങളും വിവിധ വാർത്താവിനിമയ-സാറ്റലൈറ്റ് ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച പൻഡ്ലാൻഡിലെ ഐൽ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് മൂന്നര നോട്ടിക്കൽ മൈൽ അകലെവച്ചാണ് കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തത്.

  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി

കപ്പലിൽ ബന്ദികളാക്കപ്പെട്ടവരിൽ ആറ് ഇന്ത്യക്കാരെ കൂടാതെ ഒരു തുർക്കി പൗരനും ഒരു ജോർജിയൻ പൗരനും രണ്ട് സെർബിയൻ സുരക്ഷാ ഗാർഡുകളുമാണ് ഉള്ളത്. കഴിഞ്ഞ ഏപ്രിൽ 26-ന് ‘എം.വി സ്വാർഡ്’ എന്ന കപ്പൽ റാഞ്ചിയ സംഘത്തിൽപ്പെട്ട കൊള്ളക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. നിലവിൽ കപ്പൽ പണ്ട്‌ലാൻഡിലെ ദംഗോരോയോ ജില്ലയിലെ ഗാർമാൽ തീരത്തേക്ക് എത്തിച്ചിരിക്കുകയാണ്.

കപ്പൽ റാഞ്ചിയ വിവരമറിഞ്ഞ് തുർക്കിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾ ഇതിന് സമീപമെത്തിയിട്ടുണ്ട്. കൂടാതെ, തുർക്കിയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രദേശം നിരീക്ഷിച്ചുവരികയാണ്.

അതിനിടെ, കഴിഞ്ഞ ചൊവ്വാഴ്ച ഒരു ചെറിയ ബോട്ടിൽ രണ്ട് പേർ കപ്പലിനടുത്തേക്ക് വരികയും കൊള്ളക്കാർക്കായി സോമാലിയയിൽ സാധാരണയായി ഉപയോഗിക്കുന്ന ഉത്തേജകവസ്തുവായ ‘ഖാത്’ എത്തിച്ചുനൽകുകയും ചെയ്തിരുന്നു. എന്നാൽ, ഈ ബോട്ട് തിരികെ കരയിലേക്ക് പോയതിന് പിന്നാലെ പ്രദേശത്തുണ്ടായ വ്യോമാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടു. എന്നാൽ ഈ ആക്രമണം ആരാണ് നടത്തിയത് എന്നതിനെക്കുറിച്ചോ കൊല്ലപ്പെട്ടവർക്ക് കപ്പൽ റാഞ്ചലുമായി നേരിട്ട് ബന്ധമുണ്ടോ എന്നതിനെക്കുറിച്ചോ സ്ഥിരീകരണമില്ല. സംഭവത്തെക്കുറിച്ച് തുർക്കി അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts