വനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം

ബെംഗളൂരു : മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കിലുള്ള ഉക്കട ക്ഷേത്രത്തിൽ വെച്ച് വനിതാ സബ് ഇൻസ്‌പെക്ടറെ മകൾ മർദിച്ചെന്ന ആരോപണത്തിൽ പരസ്യമായി മാപ്പുപറഞ്ഞ് ബി.ജെ.പി എം.എൽ.എ ബി. സുരേഷ് ഗൗഡ. തുമകൂർ റൂറൽ എം.എൽ.എയായ സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയും ഡ്യൂട്ടിയിലുണ്ടായിരുന്ന പി.എസ്.ഐ സവിതയും തമ്മിലാണ് തർക്കമുണ്ടായത്. സംഭവത്തിൽ ഐശ്വര്യക്കെതിരെ ക്യാത്തനഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഭീമന അമാവാസി ദിനത്തിൽ ആയിരക്കണക്കിന് ഭക്തർ എത്തിയ സമയത്താണ് സംഭവം. കുട്ടികളോടൊപ്പം ക്ഷേത്രദർശനത്തിനെത്തിയ ഐശ്വര്യക്ക് വി.ഐ.പി പ്രവേശനം നൽകിയിരുന്നു. തുടർന്ന് ശ്രീകോവിലിന് അടുത്തേക്ക് പോകാൻ അനുവാദം ചോദിച്ചെങ്കിലും, വലിയ തിരക്കുള്ളതിനാൽ പ്രവേശനം നൽകാനാകില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ സവിത വ്യക്തമാക്കുകയായിരുന്നു. ഇതിനിടെ, ഔദ്യോഗിക ആവശ്യത്തിനായി സാദാ വസ്ത്രത്തിലായിരുന്ന സർക്കിൾ ഇൻസ്‌പെക്ടർ ലക്ഷ്മി ശ്രീകോവിലിന് ഉള്ളിലേക്ക് പ്രവേശിച്ചു. ഇത് ചോദ്യം ചെയ്ത ഐശ്വര്യയോട്, അവർ സി.ഐ ആണെന്നും ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് ഉള്ളിൽ പ്രവേശിച്ചതെന്നും എസ്.ഐ വിശദീകരിച്ചു.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ ഐശ്വര്യ എസ്.ഐ സവിതയുടെ കരണത്തടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി എം.എൽ.എ രംഗത്തെത്തിയത്. ക്യൂവിൽ നിന്ന മകൾ പോലീസിനോട് പ്രവേശനം ആവശ്യപ്പെട്ടപ്പോൾ മറ്റൊരാളെ ഉള്ളിലേക്ക് കടത്തിവിട്ടതാണ് തർക്കത്തിന് കാരണമായതെന്ന് എം.എൽ.എ പറഞ്ഞു. പോലീസുകാർ വലിയ സമ്മർദ്ദത്തിലാണ് ജോലി ചെയ്യുന്നതെന്നും പൊതുജീവിതത്തിലുള്ളവർ ആത്മസംയമനം പാലിക്കണമെന്നും പറഞ്ഞ അദ്ദേഹം മകളുടെ പ്രവൃത്തിയിൽ മാപ്പ് ചോദിച്ചു.

  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
[masterslider id="10"]

Related posts