അപ്പാർട്ട്‌മെന്റിന്റെ 18-ാം നിലയിൽ നിന്ന് വീണ് വയോധികൻ മരിച്ചു

ബെംഗളൂരു : തെക്കുപടിഞ്ഞാറൻ ബംഗളൂരുവിൽ അപ്പാർട്ട്‌മെന്റിലെ ബാല്ക്കണി വൃത്തിയാക്കുന്നതിനിടെ 18-ാം നിലയിൽ നിന്ന് താഴേക്ക് വീണ് 72-കാരൻ മരിച്ചു. മഗാഡി റോഡിലെ അപ്പാർട്ട്‌മെന്റിൽ ഭാര്യയ്ക്കും മകൾക്കും മരുമകനുമൊപ്പം താമസിച്ചിരുന്ന പരമേശ്വർ എന്നയാളാണ് ഞായറാഴ്ച ഉച്ചയ്ക്ക് അപകടത്തിൽപ്പെട്ട് മരിച്ചത്.

ബാല്ക്കണിയിലെ ചില്ലുഷ്ണങ്ങൾ വൃത്തിയാക്കുന്നതിനിടെ കാല് വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്ന് ഭാര്യ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ കെ.പി ഗ്രഹാര പോലീസ് സ്ഥലത്തെത്തി തുടര്നടപടികൾ സ്വീകരിച്ചു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് (UDR) കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts