ഭർത്താവിനെയും 4 വയസ്സുകാരനെയും അമ്മ ശ്വാസംമുട്ടിച്ചു കൊന്നു!

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെയും നാലു വയസ്സുകാരനായ മകനെയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ വീട്ടമ്മയെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. ചിക്ക്ബാനവാര ഗുഡ്ഡെ ബസവേശ്വര നഗറിൽ താമസിക്കുന്ന അഭി നന്ദൻ (33), മകൻ യാദുവീർ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഭി നന്ദന്റെ ഭാര്യ ഹരിണിയെയാണ് ചിക്ക്ബാനവാര പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

തിങ്കളാഴ്ച രാവിലെ ഏഴരയോടെ ഹരിണി തന്നെയാണ് ഭർത്താവും മകനും ബോധരഹിതരായി കിടക്കുന്ന വിവരം പോലീസിനെ വിളിച്ചറിയിച്ചത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം ഇരുവരും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ചെവിയിൽ നിന്ന് രക്തം വാർന്ന നിലയിലും ശരീരത്തിൽ മറ്റ് പരിക്കുകളുമുള്ളതിനാൽ പോലീസ് തുടക്കത്തിലേ കൊലപാതക സാധ്യത സംശയിച്ചിരുന്നു. ചോദ്യം ചെയ്യലിൽ കുടുംബവഴക്കിനെ തുടർന്ന് ഇരുവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹരിണി സമ്മതിച്ചു. എന്നാൽ, കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയുടെ ഫോൺ കോൾ വിവരങ്ങൾ (സി.ഡി.ആർ) കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകൾ പ്രവർത്തിക്കാതിരുന്നതും സംശയം വർധിപ്പിച്ചിട്ടുണ്ട്. ക്യാമറകൾ മനഃപൂർവം ഓഫ് ചെയ്തതാണോ അതോ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തമാകേണ്ടതുണ്ട്. മരണകാരണം പൂർണമായി സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് പോലീസ്. കൊല്ലപ്പെട്ട അഭി നന്ദന്റെ മാതാവ് ഭാഗ്യമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

സ്വന്തമായി വീടുള്ള അഭി നന്ദനും കുടുംബവും താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. എഞ്ചിനീയറിംഗ് ഡിപ്ലോമ പൂർത്തിയാക്കിയ അഭി നന്ദൻ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. കുനിഗൽ സ്വദേശിയായ ഇയാൾ ആറുവർഷം മുൻപാണ് ചിക്ക്ബാനവാരയിലേക്ക് താമസം മാറിയത്. മകൻ യാദുവീർ കെ.ജി വിദ്യാർത്ഥിയാണ്.

  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കൊലപാതക വിവരം പുറത്തുവന്നതോടെ സംഭവസ്ഥലത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥ ഉടലെടുത്തു. അഭി നന്ദന്റെ ബന്ധുക്കൾ ഹരിണിയുടെ മാതൃസഹോദരൻ അടക്കമുള്ള കുടുംബാംഗങ്ങളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.

2025 ജനുവരിയിൽ ഹരിണിയെ കാണാതായതിനെ തുടർന്ന് സൊളദേവനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം ഇവർ തിരിച്ചെത്തി. ഹരിണി മറ്റൊരാൾക്കൊപ്പം പോയതാണെന്ന് അഭി നന്ദന്റെ കുടുംബം സംശയിച്ചിരുന്നു. പിന്നീട് ഇരു കുടുംബങ്ങളും ചേർന്ന് നടത്തിയ മധ്യസ്ഥ ചർച്ചയെ തുടർന്നാണ് ഇരുവരും വീണ്ടും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. എന്നാൽ ഇതിനുശേഷവും ഇവർ തമ്മിൽ നിസ്സാര കാര്യങ്ങൾക്ക് വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts