കോവിഡ് നിരക്ക് ഉയരുന്നു;ബെം​ഗളുരുവിൽ 55 വയസുകഴിഞ്ഞ പോലീസുകാർക്ക് നിയന്ത്രണം.

ബെം​ഗളുരു; ബെം​ഗളുകുവിൽ കോവിഡ് കേസുകൾ വർധിക്കുന്നു, ബെംഗളൂരുവിൽ കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ പോലീസുകാർക്ക്‌ പ്രത്യേക മാർഗനിർദേശങ്ങൾ.

55 വയസ്സിനു മുകളിൽ പ്രായമുള്ള പോലീസുകാർ ജോലിക്ക്‌ വരേണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു നിർദേശം നൽകി.

അടുത്തിടെ ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിച്ച് ബെംഗളൂരുവിൽ 55 വയസ്സിനു മുകളിലുള്ള മൂന്നുപോലീസുകാർ മരിച്ചതിനാലാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്, 55 വയസ്സിന് മുകളിലുള്ള ഹെഡ് കോൺസ്റ്റബിൾമാർ, എ.എസ്.ഐ.മാർ, കോൺസ്റ്റബിൾമാർ, ഇൻസ്പെക്ടർമാർ എന്നിവർ ഡ്യൂട്ടിക്ക് വന്നില്ലെങ്കിലും ഹാജർ അനുവദിക്കുമെന്നും നിർദേശത്തിൽ വ്യക്തമാക്കി.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

എന്നാൽ ഇവർ നഗരത്തിന് പുറത്തേക്ക് പോകാതെ ഇവർ വീടുകളിൽത്തന്നെ കഴിയണമെന്നും ഭാസ്കർ റാവു നിർദേശിച്ചു. ഹൊയ്‌സാല, ചീറ്റ പട്രോളിങ് പോലീസുകാർ എല്ലാ സമയവും പട്രോളിങ് നടത്തേണ്ടതുമില്ല.

ബെം​ഗളുരു ഹൊയ്‌സാല, ചീറ്റ പട്രോളിങ് പോലീസുകാർ എല്ലാ സമയവും പട്രോളിങ് നടത്തേണ്ടതില്ല.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

നിശ്ചയിച്ച സ്ഥലത്ത് ഡ്യൂട്ടി എടുത്താൽ മതി. ആവശ്യത്തിനനുസരിച്ച് ഹോം ഗാർഡുമാരെ നിയമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts