ക്വാറൻറീൻ ലംഘനം തുടരുന്നു;സെൻസർ ഘടിപ്പിച്ച ടാഗുകൾ സർക്കാറിൻ്റെ പരിഗണനയിൽ.

ബെംഗളൂരു : ക്വാറൻ്റീൻ ലംഘനങ്ങൾ വലിയ തോതിൽ തുടരുന്ന പശ്ചാത്തലത്തിൽ ക്വാറൻ്റീനിൽ ഉള്ളവരേയും കോവിഡ് രോഗികളേയും നിരീക്ഷിക്കാൻ സെൻസർ ധരിപ്പിച്ച ഹാൻഡ് ടാഗുകൾ ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട് മന്ത്രി ആർ.അശോക. സെൻസർ ഘടിപ്പിച്ച ടാഗ് കയ്യിൽ ധരിക്കാൻ കഴിയും. രോഗികളും ക്വാറൻ്റീനിൽ ഉള്ളവരും എവിടെയുണ്ടെന്ന് അറിയാൻ ഇതിലൂടെ കഴിയും. ടാഗ് കയ്യിൽ നിന്ന് ഊരിയാൽ അധികൃതർക്ക് ഉടനെ വിവരം ലഭിക്കുന്ന വിധത്തിൽ ആയിരിക്കും സംവിധാനം എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Read More

ഒരു ബി.എം.ടി.സി.ബസിൽ ഹോം ക്വാറൻറീനിലുള്ള 24 പേർ !

ബെംഗളൂരു : നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹോംക്വാറന്റീൻ ലംഘിച്ച് 24 പേർബിഎംടിസി ബസിൽ യാത്ര ചെയ്തതായി പരാതി. കഴിഞ്ഞദിവസം രാത്രി ചന്ദാപുരയിൽ ബസ്നിർത്തിയപ്പോഴാണ്, ഹോംക്വാറന്റീൻ സൂചിപ്പിക്കുന്ന മുദ്രകയ്യിൽ പതിച്ചവർ ബസിലുള്ളതായി ശ്രദ്ധയിൽപെട്ടത്. ഇവരെല്ലാം മജിസ്റ്റിക്കിൽ നിന്നാണ് ബസിൽ കയറിയത്. കണ്ടക്ടർഡിപ്പോ മാനേജരെ ബന്ധപ്പെട്ടപ്പോൾ ഇവരെ ഉടൻ ബസിൽനിന്ന് ഇറക്കിവിടാനാണ് നിർദേശിച്ചത്. 41 യാത്രക്കാരാണ് ബിഎംടിസി ബസിൽ ബസിൽ ഉണ്ടായിരുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തി,ഹോം ക്വാറന്റീൻ ലംഘിക്കുന്നവർ ഏറ്റവുമധികം ബെംഗളുരുവിലാണെന്നു കണക്കുകൾ തെളിയിക്കുന്നു. ഈ സാഹചര്യത്തിൽ പൊലീസും ബിബിഎംപിയും…

Read More

കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവശരീരങ്ങൾ ഒന്നിച്ച് ഒരേ കുഴിയിൽ സംസ്കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു;സംഭവം നടന്നത് ബെളളാരിയിൽ;അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ.

ബെംഗളൂരു : കേന്ദ്ര സർക്കാറിൻ്റെ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് അസുഖം വന്ന് മരിച്ച 8 പേരുടെ മൃതദേഹങ്ങൾ ഒരേ കുഴിയിൽ അടക്കം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ  വൈറലായി. കർണാടകയിലെ ബെളളാരിയിലാണ് സംഭവം എന്നാണ് ആദ്യ വിവരങ്ങൾ. കോവിഡ് പേഴ്സണൽ പൊട്ടക്റ്റീവ് വസ്ത്രങ്ങൾ അണിഞ്ഞെത്തിയ ചിലർ ഒരു വാഹനത്തിൽ 8 മൃതദേഹങ്ങൾ കൊണ്ടുവരുന്നതും പിന്നീട് അത് ഒരു കുഴിയിലേക്ക് ഇടുന്നതും ,ജെ.സി.ബി.ഉപയോഗിച്ച് മണ്ണ് ഇട്ട് മൂടുന്നതായും ആണ് വീഡിയോയിൽ ഉള്ളത്. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ എസ്.എസ്.നകുൽ അറിയിച്ചു. മൃതദേഹം…

Read More

മാധ്യമപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചു; മുൻനിര നേതാക്കളുമായി സമ്പർക്കമുണ്ടായെന്ന് സംശയം.

ബെം​ഗളുരു: മാധ്യമപ്രവർത്തകന് കോവിഡ്, കർണാടകത്തിൽ മുഖ്യമന്ത്രിയും എം.എൽ.എ.മാരും പങ്കെടുത്തയോഗം റിപ്പോർട്ട് ചെയ്യുകയും മന്ത്രിമാരുമായി അഭിമുഖം നടത്തുകയുംചെയ്ത മാധ്യമപ്രവർത്തകന് കോവിഡ് -19 സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്നുനടത്തിയ പരിശോധനയിലാണ്‌ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്റെ കുടുംബത്തെ സമ്പർക്കവിലക്കിലാക്കി കഴിഞ്ഞു. എന്നാൽ ന​ഗരത്തിലെ മറ്റ് പത്രപ്രവർത്തകരുമായും മന്ത്രിമാരുമായും ഇദ്ദേഹം നിരന്തരം സമ്പർക്കത്തിലുണ്ടായിരുന്നതായാണ് കണ്ടെത്തൽ. വെള്ളിയാഴ്ച നഗരത്തിലെ എം.എം.എ.മാർ പങ്കെടുത്ത യോഗം റിപ്പോർട്ട് ചെയ്യാനടക്കം ഇദ്ദേഹം എത്തിയിരുന്നു എന്നാണ് കണ്ടെത്തിയത്. ഇതുവരെയായി ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവരെ പൂർണമായി കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്…

Read More

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ ലക്ഷങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു :പ്രധാനമന്ത്രി.

ന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ട 80 കോടി പേർക്ക് വരുന്ന അഞ്ചു മാസത്തേയ്ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ അവസാനം വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ടാം ഘട്ട ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വരുന്ന മാസങ്ങൾ ഉത്സവങ്ങളുടെ കാലമാണ്. മാസം അഞ്ച് കിലോ അരി, ഒരു കിലോ പരിപ്പ് എന്നിവ സൗജന്യമായി ലഭിക്കുന്ന പദ്ധതി ദീപാവലി, ഛാത് പൂജ തുടങ്ങിയ ഉത്സവങ്ങൾക്കു ശേഷം നവംബർ വരെ ദീർഘിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.…

Read More

20 മരണം ;കർണാടകയിൽ ഇന്ന് 947 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരു നഗര ജില്ലയിൽ 503; ആകെ രോഗ ബാധിതരുടെ എണ്ണം 15000 കടന്നു.

ബെംഗളൂരു : കർണാടക സർക്കാർ ഇന്ന് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം ഇന്ന് മാത്രം സംസ്ഥാനത്ത് 20 കോവിഡ് മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 6 മരണം ബെളളാരി ജില്ലയിൽ ആണ്, ബെംഗളൂരു നഗര ജില്ല 4, മൈസൂരു 2, ഹാവേരി 2 ,ധാർ വാട് 2 കോലാറ, വിജയപുര, ദാവനഗെരെ എന്നിവിടങ്ങളിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 246 ആയി. ഇന്ന് 947 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു, ആകെ രോഗബാധിതരുടെ എണ്ണം 15242 ആയി. 235…

Read More

ബെം​ഗളുരുവിൽ സമൂഹ വ്യാപനമുണ്ടോ; വിദഗ്ധസമിതി റിപ്പോർട്ട് ഉടൻ

ബെം​ഗളുരു; ന​ഗരത്തിൽ സമൂഹ വ്യാപനമുണ്ടോയെന്ന് പഠനം, ബെംഗളൂരുവിൽ കോവിഡ്-19 വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന് ഉപദേശംനൽകുന്ന വിദഗ്ധസമിതി സമൂഹവ്യാപനത്തിനുള്ള സാധ്യതകൾസംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ബെം​ഗളുരു ന​ഗരത്തിൽ പൂർണമായും സർവേ നടത്തിയശേഷം മൂന്നോ നാലോ ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന, കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സമൂഹവ്യാപനമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മറുപടിപറയവേ റവന്യൂമന്ത്രി ആർ. അശോകയാണ് ഈ കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി വിദഗ്ധസമിതിയിലെ ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു. ബെംഗളൂരുവിൽ അതിവേഗത്തിലാണ് കോവിഡ് കേസുകൾ കൂടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…

Read More

ഫലം പോസിറ്റീവാണെങ്കിൽ കോവിഡ് രോഗിയെ നേരിട്ടറിയിക്കരുതെന്ന് ലാബുകൾക്ക് കർശ്ശന നിർദേശം

ബെം​ഗളുരു; വ്യത്യസ്തമായ മാർ​ഗങ്ങളുമായി ആരോ​ഗ്യ വകുപ്പ്,കോവിഡ് -19 പരിശോധനയുടെ ഫലം പോസിറ്റീവ് ആയെങ്കിൽ രോഗികളെ നേരിട്ട് വിവരമറിയിക്കരുതെന്ന് ലാബുകളോട് ആരോഗ്യവകുപ്പ്. പരിശോധനയ്ക്കെത്തുന്നവർക്ക് കോവിഡ് സ്ഥിതീകരിച്ചാൽ ആരോഗ്യവകുപ്പിന്റെ ജില്ലാതല ഓഫീസർമാരെയോ പ്രദേശത്തെ ഓഫീസർമാരെയോ അറിയിക്കണം. ഇവരെത്തി രോഗിയെ നേരിട്ട് ആശുപത്രിയിലെത്തിക്കുമെന്നാണ് നിർദേശം. ബെം​ഗളുരുവിൽ നിന്ന് ഒരു തരത്തിൽ ലാബിൽനിന്ന് വിവരം ഒരുതരത്തിലും ചോരാൻ പാടില്ലെന്നും ഇത്തരം സംഭവങ്ങളുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. രോഗബാധിതനാണെന്ന വിവരമറിയാതെ രോഗി മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരുമെന്ന ആശങ്കയാണുള്ളത്. രോ​​ഗം സ്ഥിരീകരിച്ചാൽ ആംബുലൻസ്…

Read More

കേരളത്തിൽ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 75 പേർ രോഗമുക്തരായി

Covid Karnataka

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍  3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന്…

Read More

കോവിഡ് രോ​ഗികളോട് മുഖം തിരിച്ച് സ്വകാര്യ ആശുപത്രികൾ; കർശന നടപടിയെടുക്കുമെന്ന് സർക്കാർ

ബെം​ഗളുരു; കോവിഡ് കാലത്ത് രോ​ഗികൾക്കെതിരെ മുഖം തിരിക്കുന്നവർക്കെതിരെ കടുത്ത നടപടി, കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ തയ്യാറാകാത്ത സ്വകാര്യ ആശുപത്രികൾക്കെതിരേ നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചു. ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികളെയും രോഗലക്ഷണങ്ങളുള്ളവരെയും പ്രവേശിപ്പിക്കാതെ സർക്കാർ ആശുപത്രിയിലേക്ക് അയക്കുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. അപരിഷ്കൃതമായ നടപടികളെടുക്കുന്ന ഇത്തരം ആശുപത്രികൾക്കെതിരേ ദുരന്തനിവരാണ നിയമമനുസരിച്ചും മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമമനുസരിച്ചും നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്‌കർ മുന്നറിയിപ്പ് നൽകി. എന്നാൽ രോഗികളെ പ്രവേശിപ്പിക്കുന്ന സാഹചര്യത്തിൽ മറ്റുരോഗികൾ എത്താതാകുമെന്നാണ് ചെറുകിട സ്വകാര്യ ആശുപത്രികളുടെ ആശങ്ക. കൂടാതെ, സുരക്ഷാ…

Read More
Click Here to Follow Us