കോവിഡ് രോ​ഗികളോട് മുഖം തിരിച്ച് സ്വകാര്യ ആശുപത്രികൾ; കർശന നടപടിയെടുക്കുമെന്ന് സർക്കാർ

ബെം​ഗളുരു; കോവിഡ് കാലത്ത് രോ​ഗികൾക്കെതിരെ മുഖം തിരിക്കുന്നവർക്കെതിരെ കടുത്ത നടപടി, കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ തയ്യാറാകാത്ത സ്വകാര്യ ആശുപത്രികൾക്കെതിരേ നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചു.

ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികളെയും രോഗലക്ഷണങ്ങളുള്ളവരെയും പ്രവേശിപ്പിക്കാതെ സർക്കാർ ആശുപത്രിയിലേക്ക് അയക്കുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.

അപരിഷ്കൃതമായ നടപടികളെടുക്കുന്ന ഇത്തരം ആശുപത്രികൾക്കെതിരേ ദുരന്തനിവരാണ നിയമമനുസരിച്ചും മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമമനുസരിച്ചും നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്‌കർ മുന്നറിയിപ്പ് നൽകി.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

എന്നാൽ രോഗികളെ പ്രവേശിപ്പിക്കുന്ന സാഹചര്യത്തിൽ മറ്റുരോഗികൾ എത്താതാകുമെന്നാണ് ചെറുകിട സ്വകാര്യ ആശുപത്രികളുടെ ആശങ്ക. കൂടാതെ, സുരക്ഷാ പ്രശ്നവും ഉണ്ടെന്നാണ് വിവരം.

ന​ഗരയിതര, ഗ്രാമീണമേഖലകളിൽനിന്നുള്ള സാമ്പത്തികമായി പിന്നാക്കംനിൽകുന്ന രോഗികളെത്തിയാൽ ചികിത്സിക്കുന്ന പണം ലഭിക്കാതാകുമോയെന്നും സ്വകാര്യ ആശുപത്രികൾ ഭയക്കുന്നു. ദിനംപ്രതി കോവിഡ് എണ്ണം വർധിക്കുന്നതിനാൽ പ്രതിരോധത്തിന് സ്വകാര്യ ആശുപത്രികളുടെ സഹകരണം ആരോഗ്യവകുപ്പ് തേടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
[masterslider id="10"]

Related posts