ബെം​ഗളുരുവിൽ സമൂഹ വ്യാപനമുണ്ടോ; വിദഗ്ധസമിതി റിപ്പോർട്ട് ഉടൻ

ബെം​ഗളുരു; ന​ഗരത്തിൽ സമൂഹ വ്യാപനമുണ്ടോയെന്ന് പഠനം, ബെംഗളൂരുവിൽ കോവിഡ്-19 വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന് ഉപദേശംനൽകുന്ന വിദഗ്ധസമിതി സമൂഹവ്യാപനത്തിനുള്ള സാധ്യതകൾസംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

ബെം​ഗളുരു ന​ഗരത്തിൽ പൂർണമായും സർവേ നടത്തിയശേഷം മൂന്നോ നാലോ ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന, കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സമൂഹവ്യാപനമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മറുപടിപറയവേ റവന്യൂമന്ത്രി ആർ. അശോകയാണ് ഈ കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി വിദഗ്ധസമിതിയിലെ ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു. ബെംഗളൂരുവിൽ അതിവേഗത്തിലാണ് കോവിഡ് കേസുകൾ കൂടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഇനി മുതൽ ക്വാറന്റീനിലുള്ളവരെ നിരീക്ഷിക്കുന്നതിനും ആളുകൾ നിയമങ്ങൾ ലംഘിക്കുന്നതു തടയാനും പ്രത്യേക ടാഗ് സംവിധാനമേർപ്പെടുത്തുമെന്നും സംസ്ഥാനത്ത് കോവിഡ് പ്രതിരോധ താത്കാലിക ചുമതലയുള്ള മന്ത്രി ആർ. അശോക വ്യക്തമാക്കി.

വീടുകളിലടക്കം ക്വാറന്റീനിൽ കഴിയേണ്ട ആളുകളിൽ പ്രത്യേക ഉപകരണം ഘടിപ്പിക്കുന്നതാണ് രീതി. ഉപകരണം എടുത്തുമാറ്റാൻ ശ്രമിച്ചാൽ ഉദ്യോഗസ്ഥർക്ക് അറിയിപ്പു ലഭിക്കുകയും ചെയ്യുമെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us