ഫലം പോസിറ്റീവാണെങ്കിൽ കോവിഡ് രോഗിയെ നേരിട്ടറിയിക്കരുതെന്ന് ലാബുകൾക്ക് കർശ്ശന നിർദേശം

ബെം​ഗളുരു; വ്യത്യസ്തമായ മാർ​ഗങ്ങളുമായി ആരോ​ഗ്യ വകുപ്പ്,കോവിഡ് -19 പരിശോധനയുടെ ഫലം പോസിറ്റീവ് ആയെങ്കിൽ രോഗികളെ നേരിട്ട് വിവരമറിയിക്കരുതെന്ന് ലാബുകളോട് ആരോഗ്യവകുപ്പ്. പരിശോധനയ്ക്കെത്തുന്നവർക്ക് കോവിഡ് സ്ഥിതീകരിച്ചാൽ ആരോഗ്യവകുപ്പിന്റെ ജില്ലാതല ഓഫീസർമാരെയോ പ്രദേശത്തെ ഓഫീസർമാരെയോ അറിയിക്കണം. ഇവരെത്തി രോഗിയെ നേരിട്ട് ആശുപത്രിയിലെത്തിക്കുമെന്നാണ് നിർദേശം.

ബെം​ഗളുരുവിൽ നിന്ന് ഒരു തരത്തിൽ ലാബിൽനിന്ന് വിവരം ഒരുതരത്തിലും ചോരാൻ പാടില്ലെന്നും ഇത്തരം സംഭവങ്ങളുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. രോഗബാധിതനാണെന്ന വിവരമറിയാതെ രോഗി മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരുമെന്ന ആശങ്കയാണുള്ളത്.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

രോ​​ഗം സ്ഥിരീകരിച്ചാൽ ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യമൊരുക്കേണ്ടതുണ്ട്. ലാബിൽനിന്ന് രോഗമുള്ള വിവരമറിയിച്ചാൽ രോഗി സമ്മർദത്തിലാകുകയും പ്രോട്ടോക്കോൾ ലംഘിച്ച് ഏതെങ്കിലും ആശുപത്രിയിലേക്ക് പോകാനുള്ള സാഹചര്യവുമുണ്ടാക്കും. ഇത് കൂടുതൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ പുറത്ത് വന്നിരിയ്ക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts