വിനോദ യാത്ര, സ്കൂളുകൾക്ക് പുതിയ മാനദണ്ഡങ്ങളുമായി സർക്കാർ

തിരുവനന്തപുരം: സ്‌കൂൾ വിനോദയാത്രകൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. രാത്രി പത്തിനും പുലർച്ചെ അഞ്ചിനും ഇടയിൽ യാത്ര ചെയ്യരുതെന്ന് സർക്കാർ നിർദ്ദേശം. വിനോദയാത്രകൾ സർക്കാർ അംഗീകൃത ടൂർ ഓപ്പറേറ്റർമാർ വഴി മാത്രമായിരിക്കണം. യാത്ര പുറപ്പെടും മുമ്പ് പോലീസിലും ഗതാഗത വകുപ്പിലും അറിയിക്കണമെന്നും മാനദണ്ഡത്തിൽ പറയുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദ്ദേശങ്ങൾ ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കി. മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.…

Read More

കുടിച്ച് പൂസായി വണ്ടിയോടിക്കുന്നവരെ കണ്ടുപിടിക്കാൻ കർശന പരിശോധന

ബെം​ഗളുരു; മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ കർശന പരിശോധനയുമായി ബെം​ഗളുരു ട്രാഫിക് പോലീസ് രം​ഗത്ത്. ഇത്തരത്തിൽ ന​ഗരത്തിൽ കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം പിടിയിലായത് 46 പേരാണെന്ന് പോലീസ് വ്യക്തമാക്കി. കോവിഡ് കാലമായതിനാൽ ബ്രീത് അനലൈസർ ഉപയോ​ഗിക്കാതെ രക്തസാമ്പിൾ പരിശോധിക്കാനാണ് തീരുമാനം. വാഹന പരിശോധനക്കിടെ മദ്യപിച്ചെന്ന് ശക്തമായ സംശയം തോന്നുന്നവരെ സർക്കാർ ആശുപത്രികളിൽ കൊണ്ടുപോയി പരിശോധിക്കും. പരിശോധനയിൽ പോസിറ്റീവായാൽ കേസെടുക്കുമെന്നും വ്യക്തമാക്കി.

Read More

ഫലം പോസിറ്റീവാണെങ്കിൽ കോവിഡ് രോഗിയെ നേരിട്ടറിയിക്കരുതെന്ന് ലാബുകൾക്ക് കർശ്ശന നിർദേശം

ബെം​ഗളുരു; വ്യത്യസ്തമായ മാർ​ഗങ്ങളുമായി ആരോ​ഗ്യ വകുപ്പ്,കോവിഡ് -19 പരിശോധനയുടെ ഫലം പോസിറ്റീവ് ആയെങ്കിൽ രോഗികളെ നേരിട്ട് വിവരമറിയിക്കരുതെന്ന് ലാബുകളോട് ആരോഗ്യവകുപ്പ്. പരിശോധനയ്ക്കെത്തുന്നവർക്ക് കോവിഡ് സ്ഥിതീകരിച്ചാൽ ആരോഗ്യവകുപ്പിന്റെ ജില്ലാതല ഓഫീസർമാരെയോ പ്രദേശത്തെ ഓഫീസർമാരെയോ അറിയിക്കണം. ഇവരെത്തി രോഗിയെ നേരിട്ട് ആശുപത്രിയിലെത്തിക്കുമെന്നാണ് നിർദേശം. ബെം​ഗളുരുവിൽ നിന്ന് ഒരു തരത്തിൽ ലാബിൽനിന്ന് വിവരം ഒരുതരത്തിലും ചോരാൻ പാടില്ലെന്നും ഇത്തരം സംഭവങ്ങളുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. രോഗബാധിതനാണെന്ന വിവരമറിയാതെ രോഗി മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരുമെന്ന ആശങ്കയാണുള്ളത്. രോ​​ഗം സ്ഥിരീകരിച്ചാൽ ആംബുലൻസ്…

Read More

ഒളിഞ്ഞിരുന്ന് ചാടി വീഴുന്ന പരിപാടി ട്രാഫിക് പോലീസുകാർക്ക് വേണ്ട: കമ്മീഷ്ണർ

ബെം​ഗളുരു:  മരത്തിന് പിന്നിലും വളവുകളിലും ഒളിച്ച് നിന്ന് വാഹനങ്ങൾ പിടികൂടുന്ന പരിപാടി ട്രാഫിക് പോലീസുകാർ ചെയ്യരുതെന്ന് അഡീഷ്ണൽ കമ്മീഷ്ണർ പി ഹരിശേഖരന്റെ നിർദേശം. ഹെൽമറ്റ് ഇല്ലാത്തവരുടെയും മറ്റും മുൻപിൽ ഒളിച്ചിരുന്ന് ചാടി വീഴുന്ന പതിവ് ഒഴിവാക്കണം. ജോലിയോടൊപ്പം സമൂഹമാധ്യമങ്ങളിൽ സമയം കളയുന്നതും നിർത്തണമെന്നും നിർദേശത്തിലുണ്ട്. മൊബൈലിന്റെ അമിത ഉപയോ​ഗം കാരണം സീനിയർ ഉദ്യോ​ഗസ്ഥർ കടന്ന് പോകുമ്പോൾ പോലും ബഹുമാനിക്കാൻ ഇത്തരക്കാർക്ക് കഴിയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More
Click Here to Follow Us