കർണാടക തെരഞ്ഞെടുപ്പ് അതിർത്തികളിൽ കർശന പരിശോധന

കാസർകോട്: കർണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ 24 മണിക്കൂറും പരിശോധന കർശനമാക്കി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പണം, ആയുധങ്ങൾ തുടങ്ങിയവ കടത്താൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ തടഞ്ഞ് നിർത്തി പരിശോധിച്ച് വരികയാണ്. പത്ത് ദിവസം മുമ്പ് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ 20 പോലീസുകാരെ കൂടുതലായി നിയമിച്ചിരുന്നു. ഇത് കൂടാതെ പത്ത് പോലീസുകാരെ കൂടി കഴിഞ്ഞ ദിവസം നിയമിച്ചു. രാത്രിയും പകലുമായി ആറു ജീപ്പുകളിലാണ് പോലീസ് പരിശോധന നടത്തുന്നത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കർണാടക അതിർത്തി പ്രദേശങ്ങളായ ബേരിപ്പടവ്, കുരുടപ്പടവ്, പൊന്നങ്കള, പേർള, ദൗഡഗോളി, കുരുടപ്പടവ്…

Read More

‘കോവിഡ് കരുതൽ’ വിമാനത്താവളത്തിൽ പരിശോധനയ്ക്കൊരുങ്ങി കർണാടക

ബെംഗളൂരു: ചൈനയിലും ലോകത്തിൻറെ മറ്റ് ഭാഗങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാകുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ.സുധാകർ. മുൻകരുതലിന്റെ ഭാഗമായി ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന അന്തരാഷ്‌ട്ര യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. എന്നാൽ ബെംഗളൂരു വിമാനത്താവളത്തിൽ എന്ന് മുതലാണ് പരിശോധന ആരംഭിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ആഗോള തലത്തിലുള്ള സാഹചര്യം കണക്കിലെടുത്ത് ഞങ്ങൾക്ക് ചില മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അന്തരാഷ്‌ട്ര യാത്ര എണ്ണത്തിൽ കെമ്പഗൗഡ അന്തരാഷ്‌ട്ര വിമാനത്താവളം ഉയർന്ന തോതിലാണെന്നും യാത്രക്കാരെ പരിശോധിക്കുന്ന നടപടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.…

Read More

വാഹന പരിശോധനയ്ക്ക് ഇനി ഫൈബർ ബാരിക്കേഡുകൾ

ബെംഗളൂരു: ഒരു വിദേശ കമ്പനിയിൽ നിന്നും രണ്ടായിരത്തോളം ബാരിക്കേഡുകൾ വാങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്. ഈ ഫൈബർ അധിഷ്ഠിത ബാരിക്കേഡുകൾക്ക് 4 അടി ഉയരമാണുള്ളത്. വിവിഐപി ചലനങ്ങൾ, സുരക്ഷ, പ്രതിഷേധങ്ങൾ എന്നിവയ്ക്കിടെ, നീക്കം ചെയ്യാവുന്ന തരത്തിലുള്ള ക്ലിപ്പുകൾ ഉപയോഗിച്ച് അവ പൊളിച്ച് വീണ്ടും കൂട്ടിച്ചേർക്കാവുന്ന വിധത്തിലുള്ളതാണ് ഈ ഫൈബർ അധിഷ്ഠിത ബാരിക്കേഡുകൾ നിർമിതമായിട്ടുള്ളത്. നഗരത്തിലെ 45 ട്രാഫിക് സ്റ്റേഷനുകളിൽ ഉടനെ ബാരിക്കേഡുകൾ വിതരണം ചെയ്യുമെനാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്. പൊളിക്കാവുന്ന ഈ ബാരിക്കേഡുകൾ ഭാരം കുറഞ്ഞതും വഹനീയമായതും, മടക്കാവുന്നതും കാലാവസ്ഥാ പ്രതിരോധവുമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ.

Read More

കുടിച്ച് പൂസായി വണ്ടിയോടിക്കുന്നവരെ കണ്ടുപിടിക്കാൻ കർശന പരിശോധന

ബെം​ഗളുരു; മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ കർശന പരിശോധനയുമായി ബെം​ഗളുരു ട്രാഫിക് പോലീസ് രം​ഗത്ത്. ഇത്തരത്തിൽ ന​ഗരത്തിൽ കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം പിടിയിലായത് 46 പേരാണെന്ന് പോലീസ് വ്യക്തമാക്കി. കോവിഡ് കാലമായതിനാൽ ബ്രീത് അനലൈസർ ഉപയോ​ഗിക്കാതെ രക്തസാമ്പിൾ പരിശോധിക്കാനാണ് തീരുമാനം. വാഹന പരിശോധനക്കിടെ മദ്യപിച്ചെന്ന് ശക്തമായ സംശയം തോന്നുന്നവരെ സർക്കാർ ആശുപത്രികളിൽ കൊണ്ടുപോയി പരിശോധിക്കും. പരിശോധനയിൽ പോസിറ്റീവായാൽ കേസെടുക്കുമെന്നും വ്യക്തമാക്കി.

Read More

പിജികളിൽ പോലീസ് പരിശോധന നടത്തും; മാനദണ്ഡങ്ങൾ പാലിക്കാത്ത പിജികൾക്ക് പൂട്ട് വീഴും

ബെം​ഗളുരു: പിജികളിൽ പരിശോധന നടത്താൻ തയ്യാറെടുത്ത് പോലീസ് അധികൃതർ. പേയിംങ് ​ഗസ്റ്റ് താമസസ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവ അടച്ച് പൂട്ടുമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. വീഴ്ച്ചവരുത്തുന്നവരുടെ ലൈസൻസും റദ്ദാക്കാനും ഉത്തരവുണ്ട്. പിജികളിൽ പതിവായി മോഷണം, സ്ത്രീകൾക്കെതിര അക്രമങ്ങൾ വർധിക്കുന്നു തുടങ്ങിയവ കണക്കിലെടുത്താണ് പോലീസ് നടപടി.

Read More
Click Here to Follow Us