‘കോവിഡ് കരുതൽ’ വിമാനത്താവളത്തിൽ പരിശോധനയ്ക്കൊരുങ്ങി കർണാടക

ബെംഗളൂരു: ചൈനയിലും ലോകത്തിൻറെ മറ്റ് ഭാഗങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാകുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ.സുധാകർ. മുൻകരുതലിന്റെ ഭാഗമായി ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന അന്തരാഷ്‌ട്ര യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. എന്നാൽ ബെംഗളൂരു വിമാനത്താവളത്തിൽ എന്ന് മുതലാണ് പരിശോധന ആരംഭിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ആഗോള തലത്തിലുള്ള സാഹചര്യം കണക്കിലെടുത്ത് ഞങ്ങൾക്ക് ചില മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അന്തരാഷ്‌ട്ര യാത്ര എണ്ണത്തിൽ കെമ്പഗൗഡ അന്തരാഷ്‌ട്ര വിമാനത്താവളം ഉയർന്ന തോതിലാണെന്നും യാത്രക്കാരെ പരിശോധിക്കുന്ന നടപടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലായി വാക്‌സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി പറഞ്ഞു. കൊവിഡിനെതിരെയുള്ള പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചു.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. കോവിഡിനെതിരെയുള്ള രണ്ട് ഡോസ് വാക്‌സിനേഷൻ സംസ്ഥാനം നൂറ് ശതമാനം പൂർത്തിയാക്കിയിട്ടുണ്ടെന്നും എന്നാൽ പലരും ഇതുവരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാത്തവർ സ്വമേധയാ മുന്നോട്ടുവരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
[masterslider id="10"]

Related posts